Posts

Showing posts from January, 2020

ഹരിഹർ ഫോർട്ടിലേക് ഒരു ലോക്കൽ യാത്ര

Image
മണാലി മാത്രമല്ല ഇന്ത്യയിൽ കാണാൻ അതിനേക്കാൾ ഭംഗിയുള്ള സ്ഥലങ്ങളുണ്ട്. ട്രെക്കിങ്ങിന് താല്പര്യമുള്ള സഞ്ചാരികളെ ത്രസിപ്പിക്കും ഹരിഹർ ഫോർട്ട് ഹരിഹർ ഫോർട്ടിലേക് ഒരു ലോക്കൽ യാത്ര  ♥ By: Sreelal R Blal 1500 രൂപയുണ്ടാകിൽ മഹാരാഷ്ട്ര യിലെ ഈ കോട്ടയിൽ പോയിവരാം. സ്ഥലത്തെ പറ്റിയോ മറ്റോ ഒരറിവുകളും എനിക്ക് ഇല്ലായിരുന്നു .അകെ കിട്ടിയത് വട്സപ് വഴി പ്രചരിച്ച രണ്ടു വീഡിയോ മാത്രം. ഒറ്റയ്ക്കു പ്ലാൻ ചെയ്ത യാത്രയിൽ ഒരു സുഹൃത് കൂടി വരാൻ താല്പര്യം പറഞ്ഞു. അങ്ങനെ ഞാൻ ഞങ്ങൾ ആയി. ഓഗസ്റ്റ് 30 വൈകിട് 5 മണിക്കുള്ള കൊച്ചുവേളി ഭാവനഗർ എക്സ്പ്രെസ്സിൽ കായംകുളത്തു നിന്നും ആണ് യാത്ര ലക്ഷ്യം മുംബൈയ്ക് തെക്കും കൊങ്കൺ റയിൽവേയുടെ അവസാന സ്റ്റോപ്പും ആയ പൻവേൽ ആയിരുന്നു. 360 രൂപയാണ് ടിക്കറ്റ് ചാർജ്. മഴക്കാലം ആയോണ്ട് കൊങ്കൺ വഴിയുള്ള യാത്ര മനോഹരം ആയിരുന്നു നെൽപ്പാടങ്ങളും പച്ച കുന്നുകളും തുരങ്ങളിലൂടെയും ഉള്ള യാത്ര നല്ലപോലെ ആസ്വദിച്ചു. 33 മണിക്കൂർ നീണ്ട യാത്ര ശനി വെളുപ്പിനെ 3 മണിക് പൻവേൽ എത്തി. നാസികിലെക് നേരിട് ട്രെയിൻ ഇല്ലാത്തോണ്ട് കല്യാൺ ചെന്നിട് വേണം പോകാൻ. ഇനി 4.30 ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങു ചെറ...