Posts

Showing posts from April, 2019

നിലമ്പൂരിലെ കാനന കാഴ്ചകൾ തേടി ഒരു കൊച്ചു SOLO RIDE.A small SOLO RIDE looking for the forest views in Nilambur

Image
നിലമ്പൂരിലെ കാനന കാഴ്ചകൾ തേടി ഒരു കൊച്ചു SOLO RIDE ഒരു ഞായറാഴ്ച ദിവസം.ഒരു പണിയുമില്ലാതെ വീട്ടിൽ  ഇങ്ങനെ അന്തം വിട്ട് ഇരിക്കുമ്പോഴാണ് പെട്ടെന്നൊരു ഉൾവിളി.മനസ്സ് പറഞ്ഞു : ഇവിടെ ഇങ്ങനെ ചൊറിയും കുത്തി ഇരിക്കാതെ പടച്ചോന്റെ ഈ ദുനിയാവൊക്കെ ഒന്ന് കണ്ട് വാടാ.ഇതൊക്കെ നിന്നെ പോലുള്ളോർക്ക് കാണാനായിട്ട് പടച്ചതല്ലേന്ന്. എന്നാ പിന്നെ എവിടേലും ഒന്ന് പോയി വരാം എന്നായി.അല്ലാ എവിടെ പോകും ? എങ്ങനെ പോകും ? എനിക്കാണെങ്കിൽ സ്വന്തമായിട്ട് ബൈക്ക് ഇല്ല.പിന്നെ,ഉണ്ടോന്ന് ചോദിച്ചാൽ ഏട്ടന്റെ ഒരു സ്കൂട്ടി  ഉണ്ട്.ഏട്ടൻ കടയിൽ പോകുന്നതോണ്ട് എനിക്ക് അത് കിട്ടാറില്ല.എന്റെ ഭാഗ്യത്തിന് അന്ന് ഏട്ടൻ വേറെ എവിടെയോ പോയതോണ്ട് വണ്ടി വീട്ടിൽ ഉണ്ടായിരുന്നു.അങ്ങനെ വണ്ടി ok ആയി.ഇനി എവിടെ പോകുമെന്നായി.കുറെ സ്ഥലങ്ങൾ മനസ്സിലുണ്ട് ...But എവിടെ പോകും.ആകെ കൺഫ്യൂഷൻ ആയി.അവസാനം നിലമ്പുർ പോകാമെന്ന തീരുമാനത്തിൽ എത്തി.നിലംബൂരൊക്കെ കുറെ പോയിട്ടുള്ളതാണ്.എന്നാലും ഒന്നുകൂടി പോയിക്കളയാം എന്നായി.അവിടെ ഒരു പഴയ DFO ബംഗ്ളാവ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്.ഇതു വരെ പോകാൻ കഴിന്നിട്ടില്ല.അങ്ങനെ ഒരു ചെറിയ പ്ലാൻ ഒക്കെ ok ആക്കി ഉമ്മ...

ആ_പാതയുടെ_അവസാനം-തേടിThe_pass_in_termin_repeat

Image
ആ_പാതയുടെ_അവസാനം_തേടി #വട്ടവട വർണ്ണങ്ങളുടെ സൗന്ദര്യത്തെ വർണ്ണിക്കാനൊക്കില്ല. യാത്ര തുടരുകയാണ്....ഇടുക്കിയുടെ മലമടക്കുകളിലൂടെ കിഴക്കൻ കേരളത്തിന്റെ അറ്റം അവസാനിക്കുന്ന കൊച്ചു ഗ്രാമത്തിലേക്ക്...          ആസ്വദിക്കാനുള്ള കഴിവാണ് ഒരു സഞ്ചാരിയുടെ ഏറ്റവും വലിയ ക്വാളിഫിക്കേഷൻ.ലക്ഷ്യത്തെക്കാൾ ലക്ഷ്യത്തെത്താനുള്ള മാർഗ്ഗത്തെയാണ് ആസ്വദിക്കാനുള്ളത്.അത്തരം സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു ഗ്രാമം. കുന്നും മലയും താഴ്‌വാരങ്ങളും പുഴകളും കടന്ന് മഴക്കാടുകളിലൂടെ സഞ്ചരിച്ച് ചെന്നാൽ കാണാം ആ പച്ചപുതച്ച പറുദീസയെ. കയ്യും മെയ്യും മറന്ന് കർഷകർ എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ ഒരു ഗ്രാമം. മലയാളത്തിന് തമിഴിൽ ജനിച്ചൊരു നാട്. വട്ടവട.       മലയാളനാടിന്റെ സൗന്ദര്യത്തിൽ സിംഹഭാഗവും കൊണ്ടുപോയത് തെക്കൻ കേരളമാണ്. അതിന്റെ റാണിയാണ് ഇടുക്കി. മുന്നാറിൽ നിന്ന് 42km അപ്പുറത്താണ് വട്ടവട. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശം അറുപതുകളിൽ കുടിയേറിയ തമിഴരാണ് വട്ടവടയുടെ സ്വന്തക്കാർ. അന്ന് കേരള സംസ്ഥാനം രൂപീകരിച്ചിട്ടില്ല. 56 ൽ കേരളം പിറവിയെടുക്കുന്നത് വരെ മലബാർ,കൊച്ചി, ത...