ആ_പാതയുടെ_അവസാനം-തേടിThe_pass_in_termin_repeat
April 29, 2019
ആ_പാതയുടെ_അവസാനം_തേടി
#വട്ടവട
വർണ്ണങ്ങളുടെ സൗന്ദര്യത്തെ വർണ്ണിക്കാനൊക്കില്ല. യാത്ര തുടരുകയാണ്....ഇടുക്കിയുടെ മലമടക്കുകളിലൂടെ കിഴക്കൻ കേരളത്തിന്റെ അറ്റം അവസാനിക്കുന്ന കൊച്ചു ഗ്രാമത്തിലേക്ക്...
ആസ്വദിക്കാനുള്ള കഴിവാണ് ഒരു സഞ്ചാരിയുടെ ഏറ്റവും വലിയ ക്വാളിഫിക്കേഷൻ.ലക്ഷ്യത്തെക്കാൾ ലക്ഷ്യത്തെത്താനുള്ള മാർഗ്ഗത്തെയാണ് ആസ്വദിക്കാനുള്ളത്.അത്തരം സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു ഗ്രാമം. കുന്നും മലയും താഴ്‌വാരങ്ങളും പുഴകളും കടന്ന് മഴക്കാടുകളിലൂടെ സഞ്ചരിച്ച് ചെന്നാൽ കാണാം ആ പച്ചപുതച്ച പറുദീസയെ. കയ്യും മെയ്യും മറന്ന് കർഷകർ എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ ഒരു ഗ്രാമം. മലയാളത്തിന് തമിഴിൽ ജനിച്ചൊരു നാട്. വട്ടവട.
മലയാളനാടിന്റെ സൗന്ദര്യത്തിൽ സിംഹഭാഗവും കൊണ്ടുപോയത് തെക്കൻ കേരളമാണ്. അതിന്റെ റാണിയാണ് ഇടുക്കി. മുന്നാറിൽ നിന്ന് 42km അപ്പുറത്താണ് വട്ടവട. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശം അറുപതുകളിൽ കുടിയേറിയ തമിഴരാണ് വട്ടവടയുടെ സ്വന്തക്കാർ. അന്ന് കേരള സംസ്ഥാനം രൂപീകരിച്ചിട്ടില്ല. 56 ൽ കേരളം പിറവിയെടുക്കുന്നത് വരെ മലബാർ,കൊച്ചി, തിരുവിതാംകൂർ എന്നീ പ്രവിശ്യകളായിട്ടുള്ള നാട്ടുരാജ്യങ്ങളാണ്.സംസ്ഥാന രൂപീകരണ സമയത്ത് കൊടൈക്കനാലിനു ഇപ്പുറത്തുള്ള വട്ടവടയും കേരളത്തിൽ പെടുകയായിരുന്നു.
ഒരു മുപ്പത് വർഷം മുമ്പത്തെ ഗ്രാമീണ സൗന്ദര്യം ഇപ്പോഴും അതുപോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഗ്രാമീണർ.സംസാരഭാഷ തമിഴാണ്.ആ നാട്ടിലെത്തിക്കഴിയുന്ന സഞ്ചാരികൾക്ക് തമിഴ് നാട്ടിലെ ഏതോ ഗ്രാമത്തിലെത്തിയ പ്രതീതിയായിരിക്കും.
പ്രധാന വരുമാനം കൃഷിയാണ്.ഒരു ഉൾനാടൻ ഗ്രാമമാണെങ്കിലും പുറത്ത് പോയി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ഒരു തലമുറയാണ് അവിടെ വളർന്നു വരുന്നത്.കഴിഞ്ഞ വർഷം നമ്മൾ കേട്ട രക്തസാക്ഷി മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യൂവിന്റെ നാട്.
The vegitable village എന്നാണ് ടൂറിസം വകുപ്പ് വട്ടവടയെ വിശേഷിപ്പിക്കുന്നത്.വട്ടവടയിൽ നിന്ന് 10 km കാട് കടന്നാൽ തമിഴ് നാടാണ്.തമിഴ് നാട്ടിലേക്ക് റോഡായിട്ട് ഒരു ഗതാഗത മാർഗമില്ല.കാടുകയറി ഉൾവനത്തിലൂടെ 10 km നടന്നാൽ തമിഴ് നാടാണെന്ന് പറയുന്നു.തമിഴ്‌നാട്ടിലെത്തിയാൽ ആദ്യത്തെ ടൗൺ കൊടൈക്കനാൽ.
മറയൂർ കാന്തല്ലൂർ വഴിയാണ് ആദ്യം ഞങ്ങൾ വട്ടവടയിലെത്താൽ ശ്രമിച്ചത്. കാന്തല്ലൂരിൽ നിന്ന് 16 km വട്ടവടയിലേക്ക് ഒള്ളു എങ്കിലും ആ വഴി പോകാൻ സാധിച്ചില്ല. സുരക്ഷാ പ്രശ്നങ്ങളാൽ ഒന്നര വർഷം മുമ്പ് ആ കാട്ടുപാത അടച്ചു. തികച്ചും ഓഫ് റോഡാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചോലവനം എന്ന പ്രത്യേകതയും ആ പാതക്കുണ്ട്. വന്യ മൃഗങ്ങൾ അടക്കി വാഴുന്നൊരിടം.കാന്തല്ലൂരിൽ നിന്ന് കാട് കയറിയാൽ വട്ടവടയിൽ ചെന്നെത്തുമെന്ന് മുൻവിധിയെടുക്കാനാവില്ല. ഇപ്പോൾ ട്രൈബൽസും പെർമിഷൻ ഉണ്ടെങ്കിൽ ലോക്കൽസിനും മാത്രമേ forest ചെക്ക് പോസ്റ്റ് കടന്നു ഉള്ളിലേക്ക് കടക്കാനൊക്കു. അതിനാൽ വീണ്ടും മൂന്നാർ വഴി 92km ചുറ്റിസഞ്ചരിക്കേണ്ടി വന്നു ഞങ്ങൾക്ക് വട്ടവടയിലെത്താൻ.
പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചങ്ങനെ പറന്നു കിടക്കുകയാണ് ചുറ്റും മലകളാൽ ചുറ്റപ്പെട്ട ആ ഗ്രാമത്തിൽ.മലമടക്കുകളിലും കുന്നിൻ ചെരുവുകളിലും മൊട്ടക്കുന്നിന്റെ താഴ്‌വാരങ്ങളിലും മലമുകളിൽ നിന്നൊഴുകുന്ന ചെറു അരുവികളിലുമായി വട്ടവട അവളുടെ സൗന്ദര്യത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.ഒരു രാത്രിയും രണ്ട് പകലും വട്ടവടയിൽ ഞങ്ങളുണ്ടായിരുന്നു.രാത്രിയിൽ ടെന്റ് അടിച്ച് സ്റ്റേ ചെയ്തു.തിരിച്ചു വന്നത് തമിഴ്നാട് കയറി udumalpet,pollachi വഴിയായിരുന്നു.Udumalpet വരെ 40km ഫോറെസ്റ്റ് ഏരിയ ആയിരുന്നെങ്കിലും തരിച്ചു വരുമ്പോൾ ഒരുപാട് ഇരുട്ടിയതിനാൽ ആ കാഴ്ചകൾ ഒരു നഷ്ട്ടം തന്നെയായിരുന്നു.
വേനലായതിനാൽ മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കുന്നത് മൂന്നാർ പോലോത്ത തണുത്ത കാലാവസ്ഥയെ ആയതിനാൽ മൂന്നാർ ടൂറിസം അൽപ്പം തിരക്കിലായിരുന്നു.ഞങ്ങൾക്ക് മൂന്ന് ദിവസവും മഴ കിട്ടി.അധികമാർക്കും അറിയാത്തത് കൊണ്ടോ എന്തോ വട്ടവടയിലേക്കുള്ള റോഡ് കാലിയാണ്.പച്ച പുതച്ച തേയില തോട്ടങ്ങളെ കീറിമുറിച്ച മലമ്പാതകൾക്ക് ഭംഗി കൂടും.അതിൽ കുന്നുകയറുമ്പോഴുള്ള ബുള്ളറ്റിന്റെ ഇടിമുഴക്കം കൂടിയാകുമ്പോൾ മടുക്കാത്ത മറക്കാത്ത ഓർമകളാകും...തീർച്ച.വട്ടവടയോട് യാത്ര പറഞ്ഞ് പോരുമ്പോൾ ഒരു തവണ കൂടി തിരിഞ്ഞു നോക്കാത്ത സഞ്ചാരിയുണ്ടാവില്ല.
യാത്രകൾ അവസാനിക്കുന്നില്ല...ലക്ഷ്യമില്ലാത്ത സാധ്യതകളെ തേടിയുള്ള യാത്രകൾ തുടരുന്നു.....
By : Dilshad parayil
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
പുതിയ യാത്ര അറിവിനായി travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...
Group 1
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj
Group 2
https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v

0 comments