ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 37 സ്ഥലങ്ങള്‍
January 05, 2018
കേരളത്തിലെ മനോഹരമായ 37 സ്ഥലങ്ങൾ
യാത്രയെ ഒരു ഹരമായി കണ്ടിരുന്ന ആളുകള്‍ പണ്ടുമുതലെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലം വന്നതോടെ യാത്ര ഒരു ആഘോഷമായി മാറുകയായിരുന്നു. യാത്രകള്‍ക്ക് വേണ്ടി നിരവധി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ ന്യൂജെന്‍ സഞ്ചാരികള്‍ക്ക് ആവേശമായി. യാത്ര പോകുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമായി അവര്‍ ഗ്രൂപ്പുകളില്‍ സജീവമായി.
സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും സഞ്ചാരികള്‍ അറിഞ്ഞ് തുടങ്ങി. ചില സ്ഥലങ്ങള്‍ അങ്ങ് പ്രശസ്തമാകാന്‍ തുടങ്ങി. അങ്ങനെ ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 48 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.
ഇതിന്നപ്പുറം നിശബ്ദതയുടെ താഴ്‌വാരം...
വന ഹൃദയത്തിലേക്ക് ഒരു യാത്ര - (സൈലന്റ് വാലി)
നിഗൂഡതയും സൗന്ദര്യവും നിറച്ച് സൈരന്ധ്രി വനം
സൈലന്റ്‌വാലിയില്‍ നില്ക്കുമ്പോള്‍ ശിരസ്സ് അറിയാതെ ഉയര്‍ന്നുപോകുന്നു. ഈ നിത്യഹരിത മഴക്കാടിനുമപ്പുറത്ത് ഒരു സ്വകാര്യ അഹങ്കാരം മലയാളിക്കുണ്ടാവാനിടയില്ല.
നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴില്‍ സൈലന്റ്‌വാലി ഒരേസമയം നമ്മെ മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. കാല്‍വണ്ണയില്‍നിന്ന് ചോരകുടിക്കുന്ന അട്ടകളെ ഒന്നൊന്നായി എടുത്തുമാറ്റുമ്പോള്‍ കൂടെയുണ്ടായിരുന്ന തമിഴ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു: ''സൈലന്റ്‌വാലി റൊമ്പ വയലന്റ്‌വാലിയായിറുക്ക്.''
സൈരന്ധ്രി വനം എന്ന പേര് കേള്‍ക്കുമ്പോള്‍ അധികമാര്‍ക്കും അത് നിശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലിയെ കുറിച്ചാണ് എന്ന് അറിയാന്‍ തരമില്ല .പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് ഉദ്ദേശം 40 കിലോമീറ്റര്‍ അകലെയാണ് സൈലന്റ് വാലി ദേശീയോദ്യാനം . ഉഷ്ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമാണ് ഇവിടം . മലയാളികള്‍ക്ക് ഈ താഴ്വാരം ഇല്ലാതെ മറ്റൊന്ന് സ്വകാര്യ അഹങ്കാരമായി പറയാന്‍ ഉണ്ടാകില്ല . നീലഗിരി പീഠഭൂമിക്കും മണ്ണാര്‍ക്കാടിനും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സൈരന്ധ്രിവനത്തില്‍ ചീവീടുകള്‍ ഇല്ലെന്നതിനാല്‍ ആണ് നിശബ്ദതയുടെ താഴ്വര എന്ന പേര് ലഭിച്ചത് .ചീവീടുകള്‍ ഇല്ലെങ്കിലും ജൈവ വൈവിധ്യത്തിന്റെ കലവറയായ ഇവിടെ ആസ്വാദനത്തിനും പഠനത്തിനും വിനോദത്തിനും ഫോട്ടോഗ്രാഫിക്കും പുറമേ പത്ര മാധ്യമ പ്രവര്‍ത്തകരും കവികളും ചിത്രകാരന്മാരും സാഹസികയാത്രികളും ചരിത്രാന്വേഷികളും പരിസ്ഥിതി പ്രവര്‍ത്തകരും നിത്യേന സന്ദര്‍ശനം നടത്തുന്നുണ്ട് . സസ്യ ശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റാണ് സൈലന്റ് വാലിയിലെ ജൈവ സമ്പത്ത് ആദ്യമായി കണ്ടെത്തിയത് . ചിത്രസഹിതം അദ്ദേഹം ആറു വാള്യങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു .110 ലധികം ജാതി ഓര്‍ക്കിഡുകളും പുഷ്പിക്കുന്നതും ഫലമുണ്ടാകുന്നതുമായ ആയിരത്തില്‍ പരം ജാതി സസ്യങ്ങളും 34 ലധികം സസ്തനി വര്‍ഗങ്ങളും 200 ലധികം ജാതി ചിത്രശലഭങ്ങളും 16 തരം വര്‍ഗം പക്ഷികളും ഉണ്ടത്രേ . കുന്തിപ്പുഴയുടെ ലാളനയേറ്റ് ഹരിതാഭമായി നിലകൊള്ളുകയാണ് സൈലന്റ് വാലി . സൈലന്റ് വാലിയിലെ നിബിഡവനങ്ങളില്‍ എങ്ങും കുന്തിപ്പുഴ ജീവധാരപോലെ പല കൈവഴികളായി ഒഴുകി നടക്കുന്നത് കാണാം . തണുത്ത അന്തരീക്ഷമുള്ള കാടുകള്‍ നീരാവിയെ മഴയായി പെയ്യിക്കാന്‍ കെല്‍പ്പുള്ളതാണ് അതിനാല്‍ മഴയും സുലഭം . സൈലന്റ് വാലിയിലേക്ക് പ്രവേശിക്കും മുന്പ് പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള അട്ടപ്പാടി ചുരം കടക്കണം . മുക്കാലി ഫോറസ്റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം . മുക്കാലി ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ മറ്റു വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല . ഇക്കോ ഡവലപ്മെന്റ്റ് കമ്മിറ്റിയുടെ വാഹനത്തില്‍ ഗൈഡിന്റെ കൂടെ സഞ്ചാരികളെ ബഫര്‍ സോണിലൂടെ 24 കിലോമീറ്റര്‍ കൊണ്ട് പോകും . വെങ്ങാചോല മരം ഇവിടെ ആകര്‍ഷണമാണ് .കടുവയുടെ നഖപ്പാടുകള്‍ ഈ മരത്തില്‍ കാണാം. കടുവ ഇരപിടിച്ചു കഴിഞ്ഞ ശേഷം ഈ മരത്തില്‍ മാന്തും . ഇരപിടിക്കുമ്പോള്‍ സംഭവിക്കുന്ന മുറിവുകള്‍ക്ക് ഈ മരത്തിന്റെ നീര് ഔഷധമത്രേ . ഏതാണ്ട് അഞ്ചു കോടി വര്ഷം കൊണ്ടാണ് സൈലന്റ് വാലി ഉണ്ടായത് എന്ന് ചരിത്രം പറയുന്നു .ഒരു തെറ്റായ തീരുമാനം കൊണ്ട് എന്നെന്നേക്കുമായി വെള്ളക്കെട്ടില്‍ അമര്‍ന്നു പോകുമായിരുന്ന ഈ വന സൌന്ദര്യം കാത്തു സൂക്ഷിക്കാന്‍ സുഗതകുമാരി ടീച്ചറും ശോഭീന്ദ്രന്‍ മാഷും ഒക്കെ നടത്തിയ ഇടപെടലുകള്‍ മഹത്തരം തന്നെ . പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണമാണ് സൈലന്റ് വാലി . 1973 ല്‍ പ്ലാനിംഗ് കമ്മിഷന്‍ അനുമതി ലഭിച്ചു 24.88 കോടി രൂപ ചെലവില്‍ 240 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കെ എസ ഇ ബി സൈലന്റ് വാലിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിക്കുന്നത് . എന്നാല്‍ ഇതോടെ ഈ വന സൗന്ദര്യം നശിച്ചു പോകുന്ന അവസ്ഥ പരിസ്ഥിതി വാദികള്‍ മുന്നോട്ടു വച്ചു . ഇതോടെ സര്‍ക്കാര്‍ പദ്ധതി റദ്ദ് ചെയ്തു സൈലന്റ് വാലിയെ സംരക്ഷിച്ചു .കെ എഫ് ആര്‍ ഐ യിലെ ഡോ വി എസ വിജയന്‍ എന്ന വ്യക്തി നടത്തിയ സമഗ്രമായ പഠനങ്ങള്‍ സൈലന്റ് വാലി അണക്കെട്ടിന്റെ ദോഷങ്ങള്‍ ആദ്യമായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുതിയതും വഴിത്തിരിവായി . ഇതിനൊക്കെ അപ്പുറം സാഹിത്യ സാംസ്കാരിക നായകന്മാരും സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു . ഡോ എം എസ സ്വാമിനാഥനും സൈലന്റ് വാലി സംരക്ഷണത്തെ അനുകൂലിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നാഴികക്കല്ലായി . 1972 ല്‍ സ്റ്റോക്ക് ഹോമില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമ്മേളനത്തില്‍ സൈലന്റ് വാലിയെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ മാര്‍ഗ ദര്‍ശകമാണ് .1984 നവംബര്‍ 15 നു സൈലന്റ് വാല
കാട് കാണണോ… പ്രകൃതിയുടെ സൗന്ദര്യമറിയണോ… പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര
ഹാരിസ് പുളിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചാണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയെക്കുറിച്ചറിഞ്ഞത് , ചുമ്മാ അതിശയിച്ച് നിൽക്കാനായില്ല.. പോസ്റ്റ് കിട്ടിയത് ശനിയാഴ്ച്ച -
ഞായർ ഒരു പരിപാടിയുമില്ല - പിന്നെ നോക്കിയില്ല
'900 കണ്ടി' കണ്ടിട്ടു തന്നെ കാര്യം !!
കഥകൾ പറഞ്ഞു കേൾക്കാനല്ല കഥയിലെ കഥാപാത്രമാവാൻ.. ഇനിയാരെങ്കിലും ഒരു കഥ പറയുമ്പോൾ എന്റെയും നിങ്ങളുടെയും കഥയും തുന്നിച്ചേർക്കുവാനായി..
കൂട്ടുകാരൻ Shaijal Mhd Km ആണു 900 കണ്ടിയെക്കുറിച്ചുള്ള പോസ്റ്റ് എനിക്ക് ഷെയർ ചെയ്തത്.
യാത്രകളെ നന്നേ ഇഷ്ടപ്പെടുന്ന കൂട്ടുകാരൻ കേരളത്തിലെ ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പായ RERCയുടെ ഭാരവാഹി കൂടിയാണ് :) .
ഞാൻ ഫ്രീയാണെന്നറിയിച്ചതും അര മണിക്കൂറിനുള്ളിൽ വീടിന്റെ മുന്നിൽ ബുള്ളറ്റിന്റെ ശബ്ദം കേട്ടു ..
ആലോചിച്ചു നിന്നില്ല.. ഗൂഗിൾ മാപ്പ് ചുമ്മായൊന്നു നോക്കി.. ഏകദേശം 80-90 കി.മീ..
900 ലക്ഷ്യമാക്കി യാത്ര തുടങ്ങി.. അടിവാരത്തു നിന്നും 2 ബോട്ടിൽ വെള്ളം കയ്യിൽ കരുതി - യാത്രക്കാവശ്യമായ മറ്റൊന്നും കരുതിയിട്ടില്ലെങ്കിലും ക്യാമറ എടുക്കാൻ മറന്നില്ല.
ബാണാസുരയും, കുറുവാ ദ്വീപും, എടക്കൽ ഗുഹയും , പൂക്കോട്ട് തടാകവും പിന്നെ ചായത്തോട്ടവുമായാൽ വയനാട് കഴിഞ്ഞു എന്ന ധാരണയാണു മനസ്സിലുള്ളതെങ്കിൽ അതൊന്നുമല്ല..
പ്രകൃതിയുടെ ഹരിതഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദര ക്കാഴ്ച്ചകൾ നിറഞ്ഞ 900 കണ്ടി വയനാടിന്റെ യഥാർത്ഥമുഖമായിരുന്നു.. !
'ദൈവത്തിന്റെ സ്വന്തം നാടെ'ന്നു പറയാൻ ഇതിൽ പരം വേറെന്തു വേണം..
മേപ്പാടിയിൽ നിന്നും കള്ളാടി കഴിഞ്ഞ് അമ്പതടി മുന്നോട്ട് ചെന്നാൽ വലത്തോട്ട് 900 കണ്ടിയിലേക്കുള്ള ചെറിയ വഴിയിലേക്ക് ബൈക്ക് കയറുമ്പോൾ പരിസരത്തൊന്നും ആരെയും കണ്ടില്ല ..
ആശങ്കകളോടെയാണു കാടു കയറാൻ തുടങ്ങിയതെങ്കിലും ചെല്ലും തോറും പ്രകൃതി ഞങ്ങളെ മാടിവിളിക്കുകയായിരുന്നു..
ബൈക്കിനോ അല്ലെങ്കിൽ ഫോർ വീൽ (4x4) വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴി - ഇരുഭാഗങ്ങളിലും സുന്ദരവനം..
ഇത് വരെ കണ്ടതില്ലാത്ത കാനനക്കാഴ്ചകളിൽ മുഴുകി ഞങ്ങൾ മുന്നോട്ട് നീങ്ങി ...
കാനന സുന്ദരിയെ ക്യാമറയിൽ പകർത്തും നേരം രക്തദാഹികളായ ചിലരെ ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു.. ചിത്രങ്ങൾ പകർത്തി ബൈക്കിൽ കയറുമ്പോഴാണ് അവരെ ശ്രദ്ധയിൽ പെട്ടത് !!
ഒരു തരം നീളത്തിലുള്ള അട്ടകൾ!!! ശ്രദ്ധയിൽ പെടുന്നതിനു മുമ്പേ ആശാന്മാർ കുടി തുടങ്ങിയിരുന്നു; പറിച്ച് കളയാൻ കഴിഞ്ഞില്ല.. ഒരു തീപെട്ടീയോ കത്തിയോ കയ്യിൽ കരുതാത്തത്തിന്റെ വിഷമം തോന്നിയെങ്കിലും.. ബൈക്കിന്റെ സൈലൻസറിൽ ആശാൻമാരെ ഉമ്മ വെപ്പിച്ച് ഷൈജലും ഞാനും തൽകാലം തടിയൂരി ...
തൊള്ളായിരം കണ്ടിയുടെ മുകളിലെത്തിയപ്പോൾ അട്ട ചോര കുടിച്ചാലെന്ത് - ഇത്രയും മനോഹരമായ കാഴ്ച കാണണമെങ്കിൽ അൽപ്പം സഹിക്കണമല്ലോ എന്ന് തോന്നി ..
'ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണെ'ന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ തകർന്നു വീണുകൊണ്ടിരിക്കുന്ന 'ദൈവത്തിന്റെ സ്വന്തം നാടെ'ന്ന വിശേഷണം അങ്ങനെയങ്ങ് തേച്ചു മായ്ച്ചു കളയാനായിട്ടില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. അതിശയത്തോടെ ആ കുന്നിൻ മുകളിൽ നിന്ന് ചുറ്റും വീക്ഷിച്ചു ..
കലാകാരന്റെ കാൻവാസിൽ പ്രകൃതിയെ കളറ്കൂട്ടിയാണ് അവർ വരച്ചിരുന്നതെന്ന് എന്റെ മുൻവിധി മാത്രമായിരുന്നു..
ആ കാൻവാസുകളിൽ കണ്ട മഞ്ഞും മലയും മഴയും മരവുമൊക്കെ അതേ പടി ദർശിക്കാൻ പറ്റുമെന്നറിഞ്ഞപ്പോൾ മുൻവിധികളെടുക്കുന്ന എന്റെ സ്വഭാവം ഞാനാ കുന്നിൻ മുകളിൽ നിന്ന് തണുത്ത കാറ്റിൽ പറത്തി..
അന്തം വിട്ട് സമയം പോയതറിഞ്ഞില്ല..
സമയം 6 മണിയോടടുത്തു കാട് അതിന്റെ രൌദ്ര ഭാവം പൂണ്ട് തുടങ്ങിയിരിക്കുന്നു . വന്ന വഴി ദുർഘടമായതിനാൽ അധികം നില്ക്കാതെ ഞങ്ങൾ കുന്നിറങ്ങി .. ഇറങ്ങിയെന്നല്ല ഇറങ്ങേണ്ടി വന്നു.. അട്ടകളെ പോലെ ആനകളെ കൈകാര്യം ചെയ്യാൻ കഴിയില്ലല്ലോ !!
ഒരു കാര്യമുറപ്പ് പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് 900 കണ്ടി കൺകുളിർക്കും കാഴ്ച തന്നെയാകുമെന്നതിൽ സംശയമില്ല.
ചുണ്ടലിൽ നിന്നും മേപ്പാടി സിറ്റിയിൽ വന്ന് സൂജിപാറ റോഡിലെക്ക് തിരിയുക കുറച്ച് ദൂരം വന്നാൽ കള്ളടി മകാം കാണും...അതു കയിഞ്ഞു 100-200 മിറ്ററിന്നു ഉള്ളിൽ ഒരു ചെറിയ പാലം വരും...പാലം കയിഞ്ഞ ഉടനെ വലത്തോട്ട് ഉള്ള വിതി കുറഞ്ഞ ടാറിട്ട റോഡ്....ആ ജ്ംഗ്ഷനു അടുത്ത് ഒരു പെട്ടി പീടികയും കാണാം...ഗൂഗിൾ മാപ്പിൽ Kalladi എന്ന് അടിച്ചാൽ ഏകദേശ റൂട്ട് കിട്ടും..അവിടെ നിന്ന് നേരത്തെ പറഞ്ഞ പോലെ മകാം>പാലം> വലത്തോട്ട്...
കാനന സുന്ദരിയോട് യാത്ര ചോദിച്ച് ഞങ്ങൾ മടങ്ങി..
"കാടേ ഞങ്ങളിനിയും വരും നിന്നെക്കാണാൻ..
നിൻറെ കൂടെയിരിക്കാൻ.
അപൂര്‍വ ദൃശ്യാനുഭവമായി ആനമട
By: Devaraj Devan/ Devaraj Devan Photography
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ആനമട
ഞാൻ നെല്ലിയാമ്പതി ആനമട എന്ന സ്ഥലത്തേക്ക് ഒരു യാത്രപോയി ...കാടിനകത്തേക്ക് 14 കിലോമീറ്റെർ നടക്കണം ആനമടയിലെ ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ട് ലേക്ക്... അവിടെ ഒരു രാത്രിയും പകലും ..ആ യാത്രയിലെ എന്റെ ക്യാമറാ അനുഭവങ്ങൾ മറക്കാനാവാത്തതാണ്
കാടിനകത്തെ പുലർക്കാലം വല്ലാത്തൊരു അനുഭവമായിരുന്നു ...കയ്യിൽ ക്യാമറയും പിടിച്ചു അങ്ങനെ നോക്കി നിന്നുപോയി ... കാലിൽ കടിക്കുന്ന അട്ടകളെ കാര്യമാക്കാതെ കാട്ടിനുള്ളിലെക്ക്, നടക്കുമ്പോൾ ,കാടിന്റെ വന്യമായ ആ പച്ച മാത്രമായിരുന്നു ഉള്ളിൽ നിറയെ ...ഓരോ കാഴ്ചകളും എന്നെ അത്രമേൽ അമ്പരപ്പിച്ചു
മരകൂട്ടങ്ങൾക്കിടയിലൂടെ ആദ്യ വെയിലിന്റെ സ്വർണ നൂലുകൾ അരിച്ചിറങ്ങുന്നത്...ഇലകളിൽ വെയിൽ വീണു തിളങ്ങുന്നത് .....ഓറഞ്ച് തോട്ടങ്ങളിലൂടെ കൊടയോഴുകുന്നത് ....കാടിനുള്ളിലെ തടാകത്തിൽ നിന്നും പുകപോലെ നീരാവിയുയരുന്നത് ...റോസ് നിറത്തിൽ ഭംഗിയുള്ള പേരറിയാത്ത പൂവുകളിൽ മഞ്ഞു വീണു കിടക്കുന്നത്... കാപ്പിച്ചെടിയുടെ വെളുത്തപൂക്കൾ വനകന്യകമാരെപ്പോലെ തലകുനിച്ച് നിൽകുന്നത് ...
...അങ്ങിനെ ഒത്തിരി ഒത്തിരി കാഴ്ച്ചകൾ ..........കാട്ടിനുള്ളിൽ
എടുത്ത ഫോട്ടോകളിൽ ചിലത് നിങ്ങളുമായി ഇവിടെ പങ്കുവക്കുന്നു ...ഫോട്ടോഗ്രഫിയിലെ ഒരു തുടക്കക്കാരനാണ് ഞാൻ ...ഞാൻ നേരിട്ട് കണ്ടതിനോളം ഈ കാഴ്ച്ചകൾ മനോഹരമായി നിങ്ങൾക്ക് അനുഭവപ്പെട്ടില്ലെങ്കിൽ അതെന്റെ മാത്രം പരാജയമാണ് ...ക്ഷമിക്കുക ...എല്ലാവരും ഒരിക്കലെങ്കിലും ഇവിടെപ്പോവുക ,കാഴ്ച്ചകൾ നെരിട്ട് അനുഭവിക്കുക ...അപ്പൊ നെല്ലിയാമ്പതി കാടിന്റെ ഉള്ളിലോട്ട് നമുക്കൊന്ന് പോയിവരാം ....എന്താ റെഡിയല്ലേ..
വിട്ടോ വണ്ടി ഊഞ്ഞാപ്പാറക്കു:
കനത്ത ചൂടിൽ നിന്നും കുറച്ചു ആശ്വാസം വേണോ ? എങ്കിൽ നേരെ വണ്ടി വിട്ടോ കോതമംഗലം ഊഞ്ഞാപാറക്ക്....
തട്ടെകാടും , ഭൂതത്താന്കെട്ടും , ഇടമലയാറു൦മൊക്കെ ഉള്ള മ്മടെ കോതമംഗലം തന്നെ. ഭൂതത്താന്കെട്ടു ഡാമിൽ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് നുമ്മ പറഞ്ഞ സ്ഥലം 😍 നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ് ,കൂട്ടിന് പാടത്തിന്റെ വിശാലതയും, കമുകിന് തോപ്പിന്റെ ശീതള തണലും.... എത്ര സമയം വേണേലും ഈ വെള്ളത്തില് കിടന്നുപോകും ഒന്നിറങ്ങി കഴിഞ്ഞാല്. ഫാമിലി ആയും പിള്ളേരെ കൂട്ടിയും ഇവിടെ സ്വസ്ഥമായി നീരാടാം.
കോതമംഗലം ടൌണില് നിന്നും 7 k m ഉള്ളു ഇവിടെ എത്തിച്ചേരാൻ. കോതമംഗലം - തട്ടെകാടു റോഡില് കീരംപാറ കഴിഞ്ഞ് 1 k m പിന്നിടുമ്പോൾ വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാൽ അതായതു നാടുകാണിക്കുള്ള വഴിയെ 100 മീറ്റർ ചെന്നാൽ നുമ്മ അവിടെ എത്തി. ഗൂഗിളിന്റെ പുറകെ പോയാൽ ചെലപ്പം പണികിട്ടും ,ഇവിടുള്ള ചെട്ടായിമാരൊക്കെ നല്ല തങ്കപ്പന്മാരും , പോന്നപ്പന്മാരുമോക്കെയാ ഗൂഗിളിനെക്കാൾ വിശ്വസിക്കാം, ചുമ്മാ ഒന്നു ചോദിച്ചാൽ മതി വഴിയൊക്കെ പറഞ്ഞു തരും. 🙂 ഏറണാകുളം, ഇടുക്കി, കോട്ടയം ജില്ലക്കാർ വണ്ഡേ ട്രിപ്പ്നുള്ള സ്ഥലം സെര്ച്ച് ചെയ്യുവാണേൽ ഇങ്ങു പോരെ, ഒരു ദിവസം പൊളിച്ചടുക്കാൻ ഇവിടെ ഐറ്റംസ് ധാരാളം ഉണ്ട്.
ഇഞ്ചതൊട്ടി തൂക്കുപാലത്തിൽ കയറി പെരിയാറിനെ വിസ്തരിച്ചൊന്നു കാണാം ,തോരെ സെല്ഫി എടുത്ത് മരിക്കാം..... 😝 ഭൂതത്താന്കെട്ടിൽ പോയി ഭൂതത്താന്മാര്ക്ക് ഹായ് പറഞ്ഞ് കാടിന്റെ ജീവശ്വാസം ആവോളം നുകരാം, ഹൗസ് ബോട്ടിൽ പെരിയാറിലൂടെ ഒരു ഉല്ലാസ യാത്ര ചെയ്യാം, വടാട്ടുപാറക്കു വനത്തിലൂടെ ഒരു ഡ്രൈവ് ചെയ്യാം, പാലമറ്റത്തു സായിപ്പിന്റെ ബംഗ്ലാവ് കാണാം, കളപ്പാറയിലെ പഴയ പടയാളികളുടെ പടക്കളം കാണാം, തട്ടേക്കാട് പക്ഷി സങ്കേതം കാണാം, പിന്നെയും എനര്ജി ഉണ്ടേല് അയ്യപ്പന്മുടിയുടെ മുകളിലേക്കോ നാടുകാണി മുടിയുടെ മുകളിലേക്കോ ട്രെക്ക് ചെയ്ത് കൊച്ചിവരെ കണ്ണ്എറിയാം.
പിന്നെ നേരെ ഊഞ്ഞപാറ അക്യുഡേറ്റില് വന്ന് മനസും ശരീരവും ആവോളം തണുപ്പിച്ച് തിരിച്ചു പോകാം , പോകും വഴി കീരംപാറയിൽ നിന്ന് ഒരു പ്ലേറ്റ് ഏഷ്യാഡ് കൂടി കഴിച്ചാൽ മറക്കാനാകാത്ത ഒരു വീക്ക്ഏന്ഡ് ട്രിപ്പ്ന്റെ കുളിര്മ്മ കുറച്ചുകാലം മനസ്സില് സൂക്ഷിക്കാം... അമ്മയാണേ സത്യം, ഇവിടുന്നു പോകുമ്പോ മനസ്സ് നിറച്ചു സമാധാനം ഫ്രീയായി കോണ്ടാം. അപ്പൊ എങ്ങനാ വണ്ടി വീടുവല്ലേ, ഊഞ്ഞാപ്പാറക്കു ? (ഏഷ്യാഡ്, കപ്പയും വെണ്ണഞ്ചും ചേർത്ത് ഇവിടെ ഉണ്ടാക്കുന്ന ഒരു പ്രത്യേക വിഭവമാണ്.)
ആനക്കുളം - മാങ്കുളം : വനത്തിനുള്ളിലെ പറുദീസ
By: Ranjith Ram Rony
അടിമാലി മുന്നാർ റൂട്ടില കല്ലാറിൽ നിന്നു തിരിഞ്ഞു ഏകദേശം 15_20കി.മി സഞ്ചരിചാൽ..മാങ്കുളമായി,അവിടെ നിന്നു 7-10 കി.മി സഞ്ചരിചാൽ പ്രകൃതി രമണീയമായ ആനക്കുളത്തു എത്താം,സഹ്യന്റെ മടിത്തട്ടിൽ വിരാജിക്കുന്ന കൊച്ചു ഗ്രാമം..ആനകുളത്തെ കുറിചു ഞഅൻ കേൾക്കുന്നതു ആനകൾ ഓരു വെള്ളം കുടിയക്കാൻ വരുന്നതിന്റെ കഥകളാണു,അതു കാണാമെന്ന പ്രതീക്ഷ ഒട്ടുമുണ്ടായിരുന്നില്ല..
വെള്ളചാട്ടങ്ങളും ശാന്തമായി ഒഴുകുന്ന പുഴയും..കോടമഞ്ഞും..മഞ്ഞു പെയ്യുന്ന പോലെയുള്ള മഴയും ആകെ കൂടെ വല്ലാതെ കൊതിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു..കൂടെ ഉണ്ടായിരുന്ന ഡ്രൈവർ ആ നാട്ടുകാരനായതു കൊണ്ടു..ചെറിയ ഒരു ജീപ്പ് ട്രക്കിംഗ് തരപ്പെടുത്തി തന്നു...കാടിനകത്തു ആദിവാസി കുടികളുണ്ടെന്നും.ഏതു നേരത്തു ആനയിറങ്ങാമെന്ന സംസാരവും കൂട്ടുകാരനിൽ ആശങ്കയുണർത്തിയെങ്കിലും..മൗഗ്ലി എന്നു ഓമന പേരുള്ള എന്റെ മനസ്സിൽ രണ്ടു മൂന്നു ലഡു ഒരുമിചു പൊട്ടി,പൊട്ടിയതു മാത്രം മിച്ചം.."ആനയും വന്നില്ല ഒരു ജ്യോതിയും വന്നില്ല" :)..കാട്ടിൽ നിരാശകളില്ല..പരിഭവങ്ങളും,കൊച്ചു,കൊച്ചു പിണക്കങ്ങളും മാത്രം..വീണ്ടും കാണാമെന്ന ശുഭാപ്തി വിശ്വാസത്തോടെ..കാടെന്ന മാതാവിനോടു വിട ചൊല്ലി..തിരികെ മാങ്കുളം വന്നു അവിടെ താമസിചു നേരെ അടിമാലി പോവാതെ കാന്തല്ലൂർക്കു യാത്ര തിരിച്ചു..ഒരു ഫോട്ടോ ട്രിപ്പ് മാത്രമായിരുന്നു...പിന്നീടു ചെന്നു കാണാനുള്ള തയ്യാറെടുപ്പും..
.
പറമ്പിക്കുളം
കാടിന്റെ തണുപ്പും കാഴ്ചകളുമായി പറമ്പിക്കുളം യാത്ര
കാടും മലയും നിരവധി തവണ മാടി വിളിച്ചിട്ടുണ്ട്, കാടിന്‍റെ മടിയില്‍ അന്തിയുറങ്ങിയിട്ടുണ്ട്, മരങ്ങളോടും, മൃഗങ്ങളോടും കഥകള്‍ പറഞ്ഞിട്ടുണ്ട്, ഇല്ലാത്ത കാട്ടുവഴികളിലൂടെ ക്യാമറയും തൂക്കി നടന്നിട്ടുണ്ട്, പക്ഷേ കാട്ടിലെ മഴ നനയണമെന്ന പൂതി അവശേഷിച്ചു. അങ്ങനെയാണ് പ്രിയതമക്കൊപ്പം പറമ്പിക്കുളത്തേക്ക് കാട് കയറിയത്.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. നെല്ലിയാമ്പതി മലയുടെയും ആനമലയുടെയും ഇടയില്‍ കിടക്കുന്ന പറമ്പിക്കുളത്ത് എത്തിച്ചേരാന്‍ തമിഴ്നാട്ടിലൂടെ മാത്രമേ വഴിയുള്ളൂ. പാലക്കാട് നഗരത്തില്‍നിന്നും 110 കി.മീ ദൂരമുണ്ട് പറമ്പിക്കുളത്തേക്ക്.
മഴക്കാലത്ത് പറമ്പിക്കുളം പച്ചക്കുടചൂടി നില്‍ക്കും , കൂടുതല്‍ സുന്ദരിയായി സഞ്ചാരികളെ മാടിവിളിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രകാരം പട്ടാമ്പിയില്‍ നിന്നും യാത്ര ആരംഭിച്ചു. ഒറ്റപ്പാലം - ആലത്തൂര്‍ - കൊല്ലങ്കോട് വഴി ഗോവിന്ദാപുരം ചെക്ക്പോസ്റ്റ് പിന്നിട്ട് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ഇരുവശങ്ങളിലും പുളിമരങ്ങള്‍ തണലിട്ട നീണ്ടുനിവര്‍ന്ന മനോഹരമായ വഴികളിലൂടെ സേത്തുമടയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ആനമല വഴി തമിഴ്നാട് ചെക്ക്പോസ്റ്റിലെത്തി. ഇനിയുള്ള വഴി തികച്ചും മോശമാണ്, വഴിയില്‍ എവിടേയും വണ്ടി നിര്‍ത്തരുത്, മൃഗങ്ങളെ കണ്ടാല്‍ ഹോണ്‍ മുഴക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ തന്നത്. കുഴികള്‍ നിറഞ്ഞ കാട്ടുവഴിയിലൂടെ ശ്രദ്ധയോടെ വേണം വണ്ടിയോടിക്കാന്‍. കയറുംതോറും റോഡിന്‍റെ ഒരു വശത്തെ ആഴം കൂടുന്നത് കാണാം. വളവുകള്‍ തിരിഞ്ഞ് കയറുമ്പോള്‍ ആനകള്‍ വഴിമുടക്കികളായി നില്‍ക്കാം . കാറിന്‍റെ ഗ്ലാസുകള്‍ താഴ്ത്തി കാടിന്‍റെ മണവും, നിറവും, സംഗീതവും ആസ്വദിച്ച് 13 കി.മീ. പിന്നിട്ട് കേരള ചെക്പോസ്റ്റിലെത്തി. ബാഗും, കാറും കര്‍ശന പരിശോധനക്ക് വിധേയമാക്കി. ലഹരി പദാര്‍ത്ഥങ്ങളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുമായി ആരും ഇങ്ങോട്ടേക്ക് വരണ്ട. കാട്ടിലൂടെ വീണ്ടും 4 കി.മീ പിന്നിട്ട് ഉച്ചക്ക് 12 മണിയോടെ ടിക്കറ്റ് കൌണ്ടറില്‍ എത്തിച്ചേര്‍ന്നു.
തുണക്കടവിലെ തടാക കരയിലെ ട്രീ ടോപ്പ് ഹട്ടാണ് ഞങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടു പേര്‍ക്ക് ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് 4400 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ തുണക്കടവില്‍ നിന്നും 17 കി.മീ ദൂരെയുള്ള പറമ്പിക്കുളത്തേക്കും, തിരിച്ച് തുണക്കടവിലേക്കും വനം വകുപ്പിന്‍റെ വാഹനത്തില്‍ കാട്ടിലൂടെയുള്ള സഫാരിയും, പറമ്പിക്കുളം ഡാമിലെ റിസര്‍വോയറില്‍ അര മണിക്കൂര്‍ മുളച്ചങ്ങാടത്തില്‍ റാഫ്റ്റിങ്ങും ഉണ്ട്. ആദിവാസി സ്ത്രീകളുടെ ഗോത്ര നൃത്തം, തിരിച്ചു പോകുന്നവരെ പ്രദേശവാസിയായ ഗാർഡിന്‍റെ സംരക്ഷണം എന്നീ സൗകര്യങ്ങളും ഈ പാക്കേജിൽ ഉൾപ്പെടും.
ടിക്കറ്റ് കൗണ്ടറിൽ നിന്നും ഗൈഡ് മുരുകന്‍ ചേട്ടനെയും കൂട്ടി 5 കി.മീ സഞ്ചരിച്ച് തുണക്കടവിലെ ട്രീ ടോപ്പ് ഹട്ടിൽ എത്തി. തടാക കരയിലെ വലിയ മരങ്ങൾക്ക് മുകളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഹട്ട് നിർമ്മിച്ചിരിക്കുന്നത്. പ്രതീക്ഷിക്കിച്ചതിലും അപ്പുറത്തായിരുന്നു അതിന്‍റെ ഭംഗി. ഹട്ടിന് മുകളിൽ നിന്നുള്ള കാഴ്ച്ച അതിമനോഹരമാണ്. താഴെ തടാകകരയിൽ വെള്ളം കുടിക്കാൻ വരുന്ന മാൻ കൂട്ടങ്ങളും, വെയിൽ കായൻ കിടക്കുന്ന ചീങ്കണ്ണികളുമാണ് കാഴ്ച്ച. ഭക്ഷണം കഴിക്കാന്‍ അടുത്തുള്ള ഫോറസ്റ്റ് ഗസ്റ്റ്ഹൗസിലേക്ക് പോകണം. ഉച്ചയൂണ് കഴിഞ്ഞ് അൽപ്പം വിശ്രമിച്ചപ്പോഴേക്കും വനം വകുപ്പിന്‍റെ ബസ്സ് താഴെയെത്തി. ഇനി ഇതിലാണ് യാത്ര. ഞങ്ങളെ കൂടാതെ വേറെ നാല് പേരും ഗാർഡും മാത്രമേ ബസ്സിൽ ഉള്ളൂ. ചെറിയ ചാറ്റൽ മഴയിൽ ചക്രങ്ങളുടെ പാട് മാത്രമുള്ള കാട്ട് വഴിയിലൂടെ തുള്ളി തെറിച്ച് ബസ്സ് മുന്നോട്ട് നീങ്ങി. പ്രകൃതിയാല്‍ വളര്‍ന്ന്‍ ലോകത്തിലെ ഏറ്റവും വലിയ തേക്കുകളില്‍ ഒന്നായ കന്നിമര തേക്കിനടുത്തേക്കാണ് ഞങ്ങളുടെ യാത്രാ ലക്ഷ്യം. പണ്ട് ബ്രിട്ടീഷ്കാര്‍ മൂന്ന് ഭീമന്‍ തേക്ക് മരങ്ങളെ മുറിക്കാന്‍ കല്പിക്കുകയും രണ്ടെണ്ണം മുറിക്കുകയും ചെയ്തു. കന്നിമരത്തെ മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും രക്തം വന്നുവത്രെ! അത് കണ്ട ആദിവാസികള്‍ മുറിക്കുന്നത് നിര്‍ത്തി. ഇതിന് 'കന്നിമരം' എന്നു പേര് നല്കിയെന്നുമാണ് പറയപ്പെടുന്നത്. നൂറു കണക്കിന് മാൻ കൂട്ടങ്ങളാണ് വഴിയരികിൽ. കുറച്ച് മുന്നോട്ട് നീങ്ങിയതും കുടുംബസമേതം കാട്ടാനകൾ വഴിയിൽ നിലയുറപ്പിച്ചു. ബസ്സ് ഓഫാക്കി അവരുടെ സഞ്ചാരത്തിന് വഴിയൊരുക്കി. പറമ്പിക്കുളം ടൈഗര്‍ റിസര്‍വില്‍ 78 പുലികളും 26 കടുവകളും ഉണ്ടെന്നാണ് കണക്ക് കാട്ടുപോത്ത്, കുറുക്കൻ, മ്ലാവ്, മുയൽ, കാട്ടു പന്നി, അങ്ങനെ പോകുന്നു പറമ്പിക്കുളത്തെ താമസക്കാർ.
തണുത്ത മഴയിൽ നനഞ്ഞു കുളിച്ചു നിൽക്കുന്ന കാട് അതീവ സുന്ദരിയായിരുന്നു. ഒരു മണിക്കൂർ യാത്ര ചെയ്ത് പറമ്പിക്കുളത്തെത്തി. മുളച്ചങ്ങാടത്തിലാണ് ഇനി യാത്ര. വിവരണാ
മീശപ്പുലിമല
മീശപുലിമലയില്‍ പോകുന്ന പ്രിയ സഞ്ചാരികൾക്കു വേണ്ടി... !!
ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട്.
സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം.
ഗവണ്മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു.
മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്...
വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്..
ബുക്ക് ചെയ്യാൻ ഓൺലൈൻ സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://munnar.kfdcecotourism.com/BaseCamp.aspx
കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ :8289821400, 8289821401, 8289821408
ഈ നമ്പറിലേക്ക് ബന്ധപെടുക.
മൂന്നാറിൽനിന്നുമാട്ടുപ്പെട്ടി റൂട്ടിൽ 21 കിലോമീറ്റർ അകലെ സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ്. ഉച്ചയ്ക്കു രണ്ടു മണിക്കു മുൻപായി മൂന്നാറിലെത്തണം. ഒന്നരമണിക്കൂറിനുള്ളിൽ ബേസ് ക്യാംപിലെത്താം.ഇവിടെയുള്ള കുറിഞ്ഞിവാലി വെള്ളച്ചാട്ടം മനോഹരമാണ്. ടെന്റിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ രണ്ടു പേർക്കു 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റിൽ രണ്ടു പേർക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്..ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും.
ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്..
പൈതല്‍ മല
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് വൈതൽമല അഥവാ പൈതൽമല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് വൈതൽമല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് വൈതൽമല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. വൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ.
പ്രത്യേകതകൾ
- - - - - - - - - -- - - -
കട്ടികൂടിയ കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന വയന(Cinnamomum verum) എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവർന്നതാണ് ഇതിന്റെ തടി. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായ അങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പർക്കം ആനകൾ പോലും ഒഴിവാക്കുമത്രേ. 'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഈ പ്രദേശത്തു് പ്രചാരത്തിലുണ്ടു്.). ഇവയ്ക്കു പുറമേ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.
500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. വൈതൽ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു
എത്തിച്ചേരാനുള്ള വഴി 🚗
- - - - - - - - - -- - - - - - - - - -
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല.
ജീപ്പ്/കാര്‍/ബൈക്ക്/ബസ് ഒക്കെ പൈതല്‍മല എന്‍ട്രി പോയിന്റ്/അടിവാരം വരെ പോകും.
തലശേരിയില്‍ നിന്ന് വരുമ്പോള്‍ കണ്ണൂര്‍/തളിപറമ്പ ഒന്നും പോകേണ്ടത് ഇല്ല.... ഇരുചക്രവാഹനമോ/കാറോ ആണെങ്കില്‍ തലശേരി-ഇരിട്ടി-ഉളിക്കല്‍-പയ്യാവൂര്‍-ചന്ദനക്കാംപാറ-വഞ്ചിയം-വഞ്ചിയം കവല-പൈതല്‍മല ആണ് ഏറ്റവും ഷോര്‍ട്ട്..... ഏറ്റവും വേഗത്തില്‍ പൈതല്‍ അടിവാരത്തില്‍ എത്തിച്ചേരാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം... അല്ലെങ്കില്‍ തലശേരി-ഇരിട്ടി-പയ്യാവൂര്‍-ചെമ്പേരി-കുടിയനമല-പൊട്ടന്‍പ്ലാവ് -പൈതല്‍അടിവാരം വഴിയും തിരഞ്ഞെടുക്കാം.. കണ്ണൂര്‍-തളിപറമ്പ വഴി സമയം കൊണ്ടും ദൂരം കൊണ്ടും കൂടുതല്‍ ആണ്
ബസിന് ആണ് പൈതല്‍ പോകാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ കണ്ണൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ ഒരു ബസും ഉച്ചയോട് കൂടി പയ്യന്നൂര്‍ നിന്നും മറ്റൊരു ബസും വൈകിട്ട് തലശേരിയില്‍ നിന്ന് മറ്റൊരു ബസും പൈതല്‍ മലയിലേക്ക് പുറപ്പെടുന്നു.
ഇപ്പോള്‍ ആണ് ഒരു മഴയാത്ര ആസ്വദിച്ച് പൈതല്‍ പോകേണ്ടവര്‍ തിരഞ്ഞെടുക്കുന്ന സമയം.. ചാറ്റല്‍ മഴയും കോടമഞ്ഞും പുല്‍മേടും കാട്ടിലൂടെ അട്ട കടിയും കുറച്ച് കൊണ്ടുകൊണ്ട് ഒരു യാത്ര ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ സ്വാഗതം..... നന്നായിട്ട് അട്ട ആയി വരുന്നതെ ഉള്ളൂ.... ഇനി വരാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഒന്നുകില്‍ രാവിലെ 8:30യോടെ എത്തിച്ചേരുക ചെക്ക് പോസ്റ്റില്‍ ആളില്ല എങ്കില്‍ കയറിപോകാം തിരികെ വരുമ്പോള്‍ എന്‍ട്രി ഫീ മേടിക്കും... അല്ലെങ്കില്‍ ഉച്ച കഴിഞ്ഞു 2:30യോടെ എത്തിച്ചേര്‍ന്നു വൈകിട്ട് 4 മണി വരെ ചിലവഴിക്കുന്നതും നല്ല അനുഭവമാണ്
ചെമ്പ്രപീക്ക്
സാഹസികരെ കാത്തിരിക്കുന്നു കുന്നിൻ മുകളിലെ ഹൃദയ തടാകം(ചെമ്പ്ര പീക്ക്)
കേരളം സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെമ്പ്രാ പീക്ക് സ്ഥിതി ചെയ്യുന്നത്. പ്രഫഷണലുകളല്ലാത്ത ട്രെക്കര്‍മാരുടെ പ്രിയപ്പെട്ട ട്രെക്കിംഗ് പാതയാണ് ഇത്. വളരെ പ്രയാസമില്ലാതെ ട്രെക്ക് ചെയ്യാം എന്നതിനാല്‍ വയനാട്ടില്‍ ഹണിമൂണിന് എത്തുന്ന നവദമ്പതിമാരും ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്
> വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്ക് സമീപത്തുള്ള മേൽപ്പാടിയാണ് ചെമ്പ്രാ പീക്കിന് സമീപത്തുള്ള നഗരം.
> മേപ്പാടിയിൽ നിന്ന് ചെമ്പ്രപീക്കിന്റെ അടിവാരം വരെ വാഹനത്തിൽ എത്തി അവിടെ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.
> അധികം ദുഷ്കരമല്ലാത്ത ട്രെക്കിംഗ് പാത ആയതിനാൽ ട്രെക്കിംഗിൽ പരിചയം ഇല്ലാത്തവർക്കും ഇവിടെ ട്രെക്കിംഗ് നടത്താം.
> നാലരകിലോമീറ്റർ ദൂരമാണ് ചെമ്പ്ര പീക്കിൽ എത്താനുള്ള ദൂരം. ഇതേ ദൂരം തിരികേ വരികയും വേണം.
> മൂന്ന് മുതൽ നാലുമണിക്കൂർ വരെയെടുക്കും ചെമ്പ്ര പീക്ക് കയറാൻ.
> സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് ഇവിടെ ട്രെക്കിംഗ് നടത്താൻ ഏറ്റവും അനുയോജ്യം.
> ട്രെക്കിംഗ് നടത്താൻ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.
ഫാന്റംകെട്ട് (മീശപ്പുലിമലക്കൊരു അപരൻ)
നിയന്ത്രണങ്ങൾ ധാരാളമുള്ള മീശപ്പുലിമല കൊളുക്കുമലകൾ പോലെ അതിനോടടുത്ത് അത് പോലെ ഫീൽ തരുന്ന ഒരു പ്രദേശമാണ് സൂര്യനെല്ലിയിൽ തന്നെ ഉള്ള ഫാന്റംകെട്ട്...
7900 അടി ഉയരുള്ള കൊളുക്കു മലയും 8661 അടി ഉയരമുള്ള മീശപുലിയും പോലെ സുന്ദരമാണിവിടം... സൂര്യനെല്ലി ടൗണിൽ നിന്ന് കൊളുക്കമല പാത ഇടത് വശത്തേക്ക് തിരിയുമ്പോൾ ഫാന്റംകെട്ട് എത്താൻ ഒരു കിമീ കൂടെ മുന്നോട്ട് പോയി പാപ്പാത്തി ചോല ഹി ഇടത് വശത്തേക്ക് തിരിയണം..
മൂന്നാറിലെ ചിന്നകനാലിലുള്ള ഒരു സുഹൃത്താണ് ഫാന്റംകെട്ടിനെ കുറിച്ചും അതിനടുത്തുള്ള ആനയിറങ്ങൽ ക്യാംപ് റിസോർട്ടിനെ കുറിച്ചും പറഞ്ഞത്... സമുദ്രനിരപ്പിൽ നിന്ന് 5500 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഈ ക്യാംപിൽ നിന്ന് ഏകദേശം 6 കി മീ ഓഫ് റോഡ് റൂട്ട് പോയാൽ ഫാന്റം കെട്ടിന് മുകളിൽ എത്താം... ഏകദേശം 7000 അടി ഉയരം ഉണ്ട് സമുദ്ര നിരപ്പിൽ നിന്ന്..ഒരു ജീപിന് മാത്രം പോകാനുള്ള ഇടുങ്ങിയ പാതയാണിത്... പാപ്പാത്തിചോല പോകുന്ന പാതയിൽ നിന്ന് ഇടത് വശത്തേക്ക് തിരിയുന്ന പാതയാണ് ഫാന്റം കെട്ട് ലക്ഷ്യമാക്കി പോകുന്നത്...
പാപാത്തി ചോല വഴി കൊളുക്കമലയിലേക്ക് ഒരു വഴിയുണ്ടെങ്കിലും 'ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും തോട്ടം ഉടമകൾ നിരോധിച്ചിട്ടുണ്ട്... ചാലക്കുടിയിൽ നിന്ന് മൂന്നാർ വഴി ഞങ്ങൾ വൈകീട്ടോടെ സൂര്യനെല്ലിയെത്തി.. നേരേ ക്യാംപിലെ കോട്ടേജിലെത്തി രാത്രി അവിടെ തങ്ങി... സൂര്യനെല്ലിയിൽ ടൗണിൽ നിന്ന് 3 കി മീ ദൂരമുണ്ട് ഇവിടേക്ക്... ഒറ്റപ്പെട്ടതും മനോഹരവും ശാന്തവുമാണ് ഇവിടം... കോട്ടേജുകൾക്ക് താഴേയുള്ള മലയിൽ വലിയ ട്രെക്കിംഗ് ടീമുകൾക്കുള്ള ടെന്റ് ക്യംപുകൾ കാണാം.. രാവിലെ അഞ്ച് മണിയോടെ ഗൈഡിനേയും കൂട്ടി ഞങ്ങൾ ഫാന്റം കെട്ടിന് മുകളിലേക്ക് തിരിച്ചു...
ഏകദേശം 6 മണിയോടെ മുകളിലെത്തി.. ദുർഘടം പിടിച്ച പാതക്ക് ശേഷം മുകളിലെത്തുമ്പോൾ വിശാലമായ പുൽമേടാണ് കാണുക ... ആനയിറങ്കൽ ഡാം അടക്കം നാല് ചുറ്റും മലനിരകൾ കാണാം... സുര്യനുദിച്ചുയരുമ്പോൾ താഴേ മേഘകീറുകൾക്ക് ഒപ്പം കോടയും കെട്ട് പിണഞ്ഞ് കിടക്കുന്ന കാഴ്ച തന്നെയാണിവിടെ കണേണ്ടത്...
ചാർളി പറഞ്ഞപ്പോൾ ഹിറ്റായ മീശപുലി മലയും പിന്നെ കൊളുക്കു മലയും പോലെ തന്നെ നിരവധി മലകൾ നല്ല കാഴ്ചകൾ നൽകി കേരളത്തിൽ പല സ്ഥലത്തുമുണ്ട് .. അതിലൊന്നാണ് തൊട്ടടുത്ത് കിടക്കുന്ന സൂര്യനെല്ലിയിലെ ഫാന്റംകെട്ട് .. മാത്രമല്ല ഗൈഡ് അടക്കം, സുരക്ഷിതമായി താമസിച്ച് സമാധനത്തോടെ മല കയറാനുള സഹായങ്ങൾ ക്യാംപിലെ സാജൻ ചേട്ടൻ ആവശ്യക്കാർക്ക് നൽകുന്നത് സഞ്ചാരികൾക്ക് ഒരു പക്ഷെ അശ്വാസം അയേക്കാം.. ട്രെക്കിംഗ് റൂട്ടും ജീപ്പ് റൂട്ടും വ്യത്യസ്തമാണ് ഇവിടേക്ക്... സഞ്ചാരികളുടെ കുത്തൊഴുക്കില്ലാത്ത പ്രദേശമാണിത് വ്യത്യസ്തമായ യാത്രകൾ തേടുന്നവരെ ഈ സ്ഥലം മുഷിപ്പിക്കില്ല... കൂടെ കനത്ത ഓഫ് റോഡ് ഫീലും ലഭിക്കും.... തോട്ടംതൊഴിലാളികളോ ജനങ്ങളോ റോഡിൽ കുറവാണ്...
ആകെ കാണുക ഈ മലക്ക് മുകളിൽ കുരിശു നിർമിക്കാൻ പോകുന്ന ചില തൊഴിലാളികളെ മാത്രം ആണ്..
കാല്‍വരി മൌണ്ട്
കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം . ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കി കല്യാണത്തണ്ട് കാത്തിരിക്കുന്നത് . പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും . ജലാശയത്തില്‍ കൊച്ചു കൊച്ചു പച്ച തുരുത്തുകള്‍ ആരുടെയും മനം കുളിര്‍ക്കുന്ന നയന മനോഹര വിസ്മയം ..!!! ഒപ്പം നേര്‍ത്ത തണുത്ത കാറ്റും .. പറഞ്ഞാല്‍ തിരില്ല ,......മനോഹര ദൃശ്യ ഭംഗി കാണുക ..കണ്ടാസ്വദിക്കുക ....!!
.
തൊടുപുഴ വഴി വരുന്നവര്‍ ഇടുക്കി കഴിഞ്ഞു 20 കിലോമിറ്റര്‍ കഴിയുമ്പോള്‍ കാല്‍വരി മൌന്റ്റ് കയറാം
കോട്ടയം മുണ്ടക്കയം വഴി തിരഞ്ഞെടുക്കുന്ന സഞ്ചാരികള്‍ കുട്ടിക്കാനം -കട്ടപ്പന - ഇടുക്കി റോഡില്‍ 17 കിലോമീറ്റര്‍ കഴിയുമ്പോള്‍ കല്യാണത്തണ്ട് ഒടിക്കാം .തേക്കടിയില്‍ നിന്നും വന്നാല്‍ കട്ടപ്പന -ഇടുക്കി റോഡ് .
.
സമീപ സ്ഥലങ്ങള്‍ ...ഇടുക്കി ആര്‍ച് ഡാം ...20 കിലോമീറ്റര്‍ (ഡാം ഇപ്പോള്‍ എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ തുറക്കുന്നതാണ് )
അഞ്ചുരളി - 22 കിലോമീറ്റര്‍
തേക്കടി - .40 കിലോമീറ്റര്‍
രാമക്കല്‍മേട് -40 കിലോമീറ്റര്‍
മുന്നാര്‍ -100 കിലോമീറ്റര്‍
വാഗമണ്‍ -42 കിലോമീറ്റര്‍
ഇല്ലിക്കല്‍ കല്ല്
സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ അടുത്തിടെ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാരികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശിച്ചത്.
കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.
മീനച്ചിലാറിന്‍റെ തുടക്കസ്ഥാനമാണ് ഈ കൊടുമുടി. ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ്, തലനാട് പഞ്ചായത്തുകള്‍ക്ക് അതിര്‍ വരമ്പ് നിശ്ചയിക്കുന്നത് ഈ മലനിരകളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3500 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ലെന്നും അറിയപ്പെടുന്നു.
ഇല്ലിക്കൽ കല്ലിനെ വിശേഷിപ്പിക്കാനാണെങ്കിൽ താഴ്‌വരയിൽ മേഘപ്പാളികൾ ഒളിച്ചു കളിച്ച് ഒഴുകിനടക്കുന്നത് നോക്കിയിരിക്കുന്ന ഒരു കല്ല്...
വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രം
തണുപ്പും കോടയും നിറഞ്ഞു തല ഉയർത്തി നില്ക്കുന്ന ഇല്ലിക്കൽ കല്ല് സഞ്ചാരികളെ കാത്തിരിക്കുന്നു.
മൂന്നിലവ് തലനാട് പഞ്ചായത്തുകൾ അതിരിടുന്ന ഇല്ലിക്കൽ കല്ല് സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് .കോട്ടയം ജില്ലയിലെ ഏത് ഉയർന്ന പ്രദേശത്ത് നിന്ന് നോക്കിയാലും അകാശത്തോടൊപ്പം ഉയർന്ന് നില്ക്കുന്ന ഈ മല കാണാം യാത്ര സൗകര്യങ്ങൾ കുറവായിരുന്നതിനാൽ വിനോദ സഞ്ചാരികൾ അവഗണിച്ചിരുന്ന ഈ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി. ഇതിനു മുന്പ് ഇല്ലിക്കൽ കല്ലും ഇല്ലിക്കൽ താഴ് വരകളും കീഴടക്കിയവർ വിരലിൽ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാൽ അവർ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവര കണ്ടിരുന്നു. എന്നാൽ പുതുതായി രൂപം കൊണ്ട ടൂറിസം പദ്ധതിയിൽ ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ വാഗമണ്‍ തങ്ങൾപാറ എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തുകയായിരുന്നു. മൂന്ന് വർഷം പിന്നിട്ടപ്പോൾ ഇല്ലിക്കകല്ല് കീഴടക്കുന്നതിനു എളുപ്പമായി.
ഇപ്പോള്‍ വിവാഹ വിഡിയൊഗ്രാഫര്‍മാരും മറ്റ് ചെറിയ ഷൂട്ടിങ്ങ് സംഘങ്ങളും ഇല്ലിക്കല്‍ കല്ലിന്‍റെ സൗന്ദര്യമൊപ്പിയെടുക്കാന്‍ എത്തുന്നുണ്ട്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇവിടില്ല. ഗാര്‍ഡുകളും വൈദ്യുതിയും ഇവിടേക്ക് ആവശ്യമാണ്. നാടിന് പുരോഗതിയും തങ്ങള്‍ക്ക് ജീവിതമാര്‍ഗവും ഒരുക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്ന ഈ പ്രകൃതിയെ അക്ഷയഖനിയെ നശിപ്പിക്കരുതെന്ന് മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്.
തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പേടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ് വരയിൽ എത്താം. ഇല്ലിക്കൽ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട് . കുന്നുകയറി 50 മീറ്റർ മറുവശത്തേക്ക് ഇറങ്ങിയാൽ ഇല്ലിക്കക്കല്ലിനു അടിയിലെത്താം, സാഹസികരാണെങ്കിൽ നരകപാലം കടന്ന് ഇല്ലിക്കൽ കല്ലിനെ സ്പർശിക്കുകയും ആവാം. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും അതിലൂടെ കളിക്കാറുകൾ പോലെ നീങ്ങുന്ന വാഹനങ്ങളും അതിശയകാഴ്ചയാണ് . മലമുകളിൽ നിന്ന് ഒഴുകി എത്തുന്ന ചെറിയ അരുവികൾ വെള്ളിവര പോലെ ദ്രിശ്യമാണ് . യാത്ര സൌകര്യമായതോടെ വിനോദ സഞ്ചാരികൾ ഇല്ലിക്കകല്ലിനെ കീഴടക്കാൻ എത്തി തുടങ്ങി കൂടുതൽ അടിസ്ഥാന സൌകാര്യങ്ങളൊരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരും
അടുത്തുള്ള മറ്റ് സ്ഥലങ്ങൾ
വാഗമൺ, ഇലവീഴാപൂഞ്ചിറ, വാഗമൺകുരിശുമല, തങ്ങൾപാറ
ഇല്ലിക്കല്‍ കല്ലില്‍ എത്തിച്ചേരാന്‍
(Kottayam -> Erattupetta -> Moonilavu -> Mankompu Temple -> Pazhukakaanam)
— at Kerala
വൈശാലി ഗുഹ
ഇടുക്കി തടാകം സന്ദര്‍ശിക്കുന്ന പലരും അറിയാതെ പോകുന്ന ഒന്നാണ് വൈശാലി ഗുഹ.ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇത് വളരെ മനോഹരമായ ഒരനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
1988 ല്‍ പുറത്തിറങ്ങിയ വൈശാലി സിനിമയുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചതിനാല്‍ ഇവിടം പിന്നീട് ആ പേരില്‍ അറിയപ്പെടുകയായിരുന്നു.വാവലുകളുടെ വന്‍കൂട്ടങ്ങള്‍ വിശ്രമിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.അല്‍പം സാഗസികത ആവശ്യമെങ്കിലും ഇവിടെ നിന്നുള്ള ഇടുക്കി ഡാമിന്‍റെ കാഴ്ച്ച അതിമനോഹരമാണ്
ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലെ ഗാനരംഗത്തില്‍ പശ്ചാത്തലമായി വന്നത് ഇടുക്കിയിലെ അറിയപ്പെടാത്ത ഒരിടമാണ്. പക്ഷേ, ഇന്ന് ആ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്നാണ്.
ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മിക്കുന്നതിന് വേണ്ടി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനായി തുരന്ന് നിര്‍മിച്ചതാണ് ഗുഹ. 1970കളിലാണ് നിര്‍മാണം തുടങ്ങിയത്. 550 മീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിലാണ് ഡാം നിര്‍മാണവുമായി ബന്ധപ്പെട്ടിരുന്ന തൊഴിലാളികളും അവരെ ലക്ഷ്യമാക്കി തുടങ്ങിയ കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നത്.
അക്കാലങ്ങളില്‍ ഒരു ചെറു പട്ടണത്തിന്റെ പ്രതീതിയുണ്ടായിരുന്നതായി നാട്ടുകാരന്‍ വേലപ്പന്‍ വെളിപ്പെടുത്തി. പിന്നീട് 1985ല്‍ പദ്ധതി കമ്മീഷന്‍ ചെയ്തതോടെ ഈ പ്രദേശം ആളനക്കമില്ലാതായി. ആദിവാസി കുടികളായ പൊങ്ങന്‍ചുവട്, താളുകണ്ടം എന്നിവിടങ്ങളിലേക്കുള്ള ഏക പ്രവേശന കവാ
മലക്കപ്പാറ
ഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ. ഇപ്പോള്‍ മലക്കപ്പാറ അറിയാത്ത സഞ്ചാരികള്‍ ഇല്ല. തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ സാധരണ പോകാറുള്ള സ്ഥലമാണ്. അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറ വഴി വാല്‍പ്പാറയില്‍ ബൈക്ക് യാത്ര ചെയ്തിട്ടുള്ളവരുടെ യാത്ര വിവരണങ്ങള്‍ ദിവസേന സോഷ്യല്‍ മീഡിയകളില്‍ കാണാം
മലക്കപ്പാറയില്‍ എത്തിച്ചേരാന്‍
ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളി വഴി മലക്കപ്പാറയില്‍ എത്തിച്ചേരാം. സഞ്ചാരികള്‍ക്കായി ഒന്നു രണ്ട് റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. ചാലക്കുടിയില്‍ നിന്ന് 80 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം
തൃശൂര്‍ നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയും. മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താന്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്യണം.
പുറം ലോകത്ത് അധികം ആരാലും അറിയപ്പെടാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന സ്വര്‍ഗ്ഗ സുന്ദരമായ ഒരു പാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. അത് പോലെ ഒരു സ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ വെള്ളച്ചാട്ടങ്ങളും. നമ്മുടെ സര്‍ക്കാര്‍ ഈ സ്ഥലത്തെ അല്പമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കേരളീയര്‍ക്ക് അഭിമാനത്തോടെ പറയാന്‍, അനുഭവിക്കാന്‍ ഒരു സുന്ദരസ്ഥലം കൂടി നമുക്ക് കിട്ടുമായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ആണത്. കണ്ണിന് കുളിര്‍മയും ഹൃദയത്തിന് ആനന്ദവും തരുന്ന ഒരു അനുഭവമാണ് ഈ സുന്ദര വനഭൂമി. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍ ആമ്പല്ലൂര്‍ തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം.
തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് പ്രൈവറ്റ് ബസ് സര്‍വീസ് നടത്തുന്നു
മരോട്ടിച്ചാലില്‍ വളരെ കുറച്ചു കടകള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് ഭക്ഷണം കൂടെ കരുതണം..
ഒരു ദിവസത്തെ വിനോദയാത്രക്ക് വളരെ അനുയോജ്യമായ സ്‌ഥലമാണിത്. ഒച്ചയും ബഹളവും ഒഴിവാക്കി അച്ചടക്കത്തോടെ നടന്നാല്‍ മാനുകളെയും കാണാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രദേശം, മറ്റു വിനോദ സഞ്ചാരങ്ങള്‍ പോലെ ഇനിയും മലിനപ്പെട്ടിട്ടില്ല. പ്രകൃതിയുടെ മടിത്തട്ടില്‍ ഇപ്പോഴും നിങ്ങള്‍ക്കു ചേര്‍ന്നിരിക്കാം.
തുഷാരഗിരി
മലബാറില്‍ മണ്‍സൂണ്‍ ടൂറിസത്തിന് പ്രിയമേറുന്നു.
കോഴിക്കോട് വയനാട് ജില്ലകള്‍ മണ്‍സൂണ്‍ ടൂറിസത്തിന് ഏറെ യോജിച്ച സ്ഥലങ്ങളാണ്. സാഹസിക യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയാണ്. വെള്ളവും മണ്ണുമായുള്ള കൂട്ടായ്മ തീര്‍ക്കുന്ന അപൂര്‍വ്വ സൗന്ദര്യം ഇവിടെ കാണാം.പര്‍വ്വത കാനന സൌന്ദര്യത്തില്‍ മയങ്ങി ട്രെക്കിങ്ങ് നടത്താന്‍ അവസരമൊരുക്കുന്നു തുഷാരഗിരി.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് അടുത്തായി വൈത്തിരിക്ക് സമീപമാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് ഏത് സമയത്തും കോടഞ്ചേരിക്ക് ബസ് ലഭിക്കും. കോടഞ്ചേരിയില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തുഷാരഗിരിയില്‍ എത്തിച്ചേരാം. മഞ്ഞു മൂടിയ മല പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നാണ് തുഷാരഗിരിക്ക് ആ പേര് ലഭിച്ചത്. പശ്ചിമഘട്ടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് നീരൊഴുക്കുകള്‍ പിന്നീട് ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം എന്നിങ്ങനെ നാല് അതിമനോഹര വെള്ളച്ചാട്ടങ്ങളായി മാറുന്നു. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ (അവിഞ്ഞിതോട്) വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര എളുപ്പമല്ല. രണ്ടു കൈവഴികളിലെയും അരുവികള്‍ ഈരാറ്റുമുക്ക് എന്ന സ്ഥലത്ത് സംഗമിക്കുന്നു. അവിടന്നങ്ങോട്ട് ഇത് ചാലിപ്പുഴ എന്ന പേരിലാണ് ഒഴുകുന്നത്.
തുഷാരഗിരിയില്‍ മുന്‍ഭാഗത്ത് സഞ്ചാരികള്‍ക്കായി കലാസൃഷ്ടികളും ഒരുക്കിയിട്ടുണ്ട്. തുഷാരഗിരി എന്ന പൊതുവായി അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമേറിയത്ത് 75 മീറ്റര്‍ ഉയരമുള്ള തേന്‍പ്പാറയാണ്
തുഷാരഗിരിയിലെ രണ്ടാം വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് അതിരാവിലെ ട്രെക്കിങ്ങ് ആരംഭിക്കുന്നവര്‍ക്ക് സന്ധ്യയോടെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ എത്തിച്ചേരാം. അപൂര്‍വ ഇനം വൃക്ഷലതാദികളും പക്ഷികളും ഈ യാത്രായക്കിടയില്‍ സഞ്ചാരികള്‍ക്ക് ദൃശ്യമാകും.
ബസില്‍ വട്ടച്ചിറയിലാണ് എത്തുന്നതെങ്കില്‍ ആദ്യം കാണാവുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. മറുവശത്ത് ഒരു തൂക്കുപാലമുണ്ട്; മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക് ഇവിടെ നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. നടന്നോ ജീപ്പിലോ പോകാം. വേരുകള്‍ പടര്‍ന്ന് കുത്തനെയുള്ള കയറ്റമാണ് മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക്. നല്ല വെയിലുള്ളപ്പോള്‍ ഈ വെള്ളച്ചാട്ടത്തിനു മുകളില്‍ മഴവില്ല് വിരിയുന്നതിനാലാണ് ഈ പേര് വന്നത്.
തൊട്ടുമുകളിലേക്ക് വീണ്ടും ചുവടുവെച്ചാല്‍ തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടമായി. വഴുക്കന്‍ പാറകളും ചെറിയ മുള്‍ച്ചെടികളും താണ്ടിവേണം അതിലേക്കെത്താന്‍. കാടിന് നടുവില്‍ അടുക്കിവെച്ച രണ്ട് കൂറ്റന്‍ കരിമ്പാറകള്‍ക്ക് മുകളിലൂടെയാണ് ഈ വെള്ളച്ചാട്ടത്തിന്റെ പതനം. ഒരു പാറയില്‍നിന്ന് മറ്റൊരു പാറയിലേക്ക് വീണ് ചിതറുന്നു. തുമ്പികളും പൂമ്പാറ്റകളും ഇവിടെ പാറിക്കളിക്കാറുണ്ടത്രെ. അതിനാലാണ് ഈ പേര്. തുഷാരഗിരി വനമേഖലയില്‍ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വര്‍ഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവന്‍കൂര്‍ ഈവനിംഗ് ബ്രൗണ്‍ എന്ന ചിത്രശലഭം ഈ ചിത്രശലഭ വര്‍ഗ്ഗത്തിലെ പ്രധാന ഇനമാണ് .
മറ്റൊരു കാഴ്ച തോണിക്കയമാണ്. വിശാലമായ പാറകള്‍ക്ക് മുകളിലൂടെ സൗമ്യമായ പാല്‍പുഞ്ചിരി തൂകി ഒഴുകുന്ന പുഴയുടെ മധ്യത്തിലായാണ് തോണിക്കയം. തോണിയുടെ ആകൃതിയില്‍ ചെത്തിയെടുത്തതുപോലുള്ള ഗര്‍ത്തമാണിത്. ദൂരെനിന്ന്നോക്കിയാല്‍ ഒരു തോണി മുങ്ങിക്കിടപ്പുണ്ടെന്ന് തോന്നും. ഇത്രയും വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകള്‍ക്കിടയില്‍ വനത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഏറെയുണ്ട്.
ആന, കാട്ടുപോത്ത്, മാന്‍, കേഴ, കരിങ്കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും മലമ്പ്രാവ്, ചെമ്പോത്ത്, കരിന്തലച്ചികിളി, കാട്ടുകോഴി, മൈന, മലമുഴക്കി വേഴാമ്പല്‍ തുടങ്ങിയ പക്ഷികളും പലതരം ചിത്രശലഭങ്ങളും വിവിധ ജാതി കാട്ടുമരങ്ങളും ഔഷധച്ചെടികളുംകൊണ്ട് സമ്പന്നമാണ് ഇവിടത്തെ വനമേഖല. രാജവെമ്പാല കൂടുകൂട്ടിയ കാടാണെന്നുകൂടി ഓര്‍ക്കണം. പക്ഷേ ഇവകളെ കാണണമെങ്കില്‍ ട്രക്കിങ് ആവശ്യമാണ്.ദ ഗ്രേയിറ്റ് ഹോളോ ട്രീ, എന്നറിയപ്പെടുന്ന 120 വര്‍ഷത്തോളം പഴക്കമുള്ള ഒരു താന്നിമരമുണ്ട് . താന്നിമുത്തശ്ശി എന്നപേരില്‍ അറിയപ്പെടുന്ന ഈ കൂറ്റന്‍ മരത്തിന്റെ ഉള്ള് പൊള്ളയാണ്. അടിഭാഗത്ത് 3 പേര്‍ക്കെങ്കിലും ഒരേ സമയം കയറി ഇരിക്കാനാവും.
കുരുമുളക്, ഇഞ്ചി, റബര്‍, അടയ്ക്കാ തുടങ്ങി നിരവധി തോട്ടങ്ങളും ഈ യാത്രയ്ക്കിടയില്‍ കാണാനാകും. സാഹസിക ഉല്ലാസ യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സഞ്ചരിച്ചിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമാണ് തുഷാരഗിരിയെന്ന് ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഒറ്റ ശ്വാസത്തില്‍ പറയും.
കോഴിക്കോടാണ് തുഷാരഗിരിക്ക് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍, അടുത്തുള്ള വിമാനത്താവളം കരിപ്പൂരും.
റാണിപുരം
കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.
ധോണി വെള്ളച്ചാട്ടം
അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടെത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാതെ പോകരുത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്.
കവ
പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ. സോഷ്യല്‍ മീഡിയകളിലെ ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ് ഈ സ്ഥലം പ്രശസ്തമായത്.
പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമും താണ്ടി ആനക്കല്ല് വരെ യാത്രയിൽ നമ്മെ തേടിയെത്തുന്ന പുൽമേട്.. പ്രക്രതി രമണീയമായ ഇവിടം സന്തർഷിക്കുന്ന ആരും കൊതിച്ചുപോകും ഇവിടം വീടാതിരിക്കാൻ . അസ്തമയ സൂര്യൻ ഡാമിൽ മുങ്ങി പോകുന്നത് കാണാൻ നയനമനോഹരം..
മലമ്പുഴയിലേക്ക് മഴമേഘങ്ങള്‍ കടന്നുവരുന്നത് കവയിലൂടെയാണ്. മലമുടികള്‍ക്ക് മേലെ കറുത്തിരുണ്ട് നിരക്കുന്ന മേഘങ്ങളെ കാണാന്‍ സഞ്ചാരികളെത്തും. കവയില്‍ മഴ കാത്തിരിക്കുന്ന നിമിഷങ്ങളിലൂടെ.
മഴമേഘങ്ങളുടെ ഗര്‍ഭഗൃഹമാണ് കവ. ആദ്യവര്‍ഷമേഘം ഉരുവം കൊള്ളുന്നത് കവയിലാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഉദ്യാനത്തെ ചുറ്റിപ്പോകുന്ന റോഡിലൂടെ കവയിലെത്താം. മലമ്പുഴ തടാകത്തിന്റെ ആരംഭമാണ് ഇവിടം. സഞ്ചാരപ്രിയരായ നിരവധി സ്വദേശികളും വിദേശികളും ഇവിടേക്ക് സീസണില്‍ എത്താറുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ മേഘം ഉരുണ്ടു തുടങ്ങുന്നതോടെ ഇവിടെ സീസണ്‍ ആരംഭിക്കുന്നു. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് കവ
തെന്മല
കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ
നിലമ്പൂര്‍
സോഷ്യല്‍ മീഡിയ പ്രശസ്തമാക്കിയ പിക്നിക്ക് കേന്ദ്രങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്താണ് നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്
ചൊക്രമുടി
ഇടുക്കി ജില്ലയിലെ മറ്റൊരു കൊടുമുടിയായ ചൊക്രമുടിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത് സോഷ്യല്‍ മീഡിയയിലെ ട്രാവല്‍ ഗ്രൂപ്പുകളാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ബൈസണ്‍ വാലി പഞ്ചായത്തിലാണ് ചൊക്രമുടി മല.
ചൊക്രമുടിയില്‍ എത്തിച്ചേരാന്‍
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ്പ് റോഡില്‍ നിന്ന് ചെങ്കുത്തായ മലകയറിയാല്‍ ചൊക്രമുടിയുടെ നെറുകയില്‍ എത്താം. ഇടുക്കി ജില്ലയിലെ രാജക്കാട് നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം
ഇലവീഴാപൂഞ്ചിറ
സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയാണ് അടുത്തുള്ള ബസ് സ്റ്റാന്‍ഡ്. 20 കിലോമീറ്റര്‍ ആണ് തൊടുപുഴയില്‍ നിന്നുള്ള ദൂരം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇലവീഴപൂഞ്ചിറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം
നെല്ലിയാംപതി
നെല്ലിയാംപതി. പാവങ്ങളുടെ ഊട്ടി എന്നാണ് നെല്ലിയാംപതി അറിയപ്പെടുന്നത്.
മഴക്കാലമായാൽ ഒരുപാട് വെള്ളചാട്ടങ്ങൾ ഉള്ള സ്ഥലമാണ് നെല്ലിയാംപതി.
Nelliyampathi is one of the best hill station in kerala.It is just 60 km from Palakkad
and 80km from Thrissur.There are many beautiful locations to visit in this place, like Seetharkundu viewpoint; from you can see entire palakkad town.
Nelliyampathy is Just 1.30hrs drive away from Palakkad town.
കക്കയം
കോഴിക്കോട് ജില്ലയിൽ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന നയന മനോഹരമായ സ്ഥലമാണ് കക്കയം..
കോഴിക്കോട് നിന്നും 45 കിലോമീറ്റർ ബാലുശ്ശേരി റോഡിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.. സഞ്ചാരികളെ മനം കുളിരണിയിക്കും വിധം നയന മനോഹരമായ പ്രദേശമാണിത്.. അടിയന്തിരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം പോലിസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ് .. കക്കയം അങ്ങാടിയുടെ സമീപത്ത് ഡാം സൈറ്റിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് കോമറേഡ് രാജൻ സ്മാരക പ്രതിമയും കാണാം.. കക്കയം അങ്ങാടിയിൽ നിന്നും 14 കിലോമീറ്റർ അകലെ മലമുകളിൽ കക്കയം ഡാം സ്ഥിതി ചെയ്യുന്നു.. ഇവിടെ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട് സർവീസ് നടത്തപ്പെടുന്നുണ്ട്.. വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും, സസ്യ ജന്തുജാലങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം .. ചെറു വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണുന്ന വ്യൂ പോയൻറുകളും യാത്രയെ സമ്പന്നമാക്കന്നു.
കക്കയം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കാട്ടിനുള്ളിലൂടെയുളള യാത്ര ഒരനുഭവം തന്നെ. യാത്ര ബൈക്കിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കക്കയം ടൗൺ വിട്ടാൽ 10 Km കാട്ടിനുള്ളിലൂടെയുളള യാത്രയാണ്. ഭക്ഷണവും വെള്ളവും കരുതുക. വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പുവരുത്തുക.
ഗവി
പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.
പൊന്മുടി
പോകാം.. മഞ്ഞിൽ കുളിക്കാം മഴ മേഘങ്ങളെ തൊടാം.
തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ്.
തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്.
സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
നെടുമങ്ങാട് കഴിഞ്ഞ് വലത്ത് ചുള്ളിമാനൂര്‍ മുക്കിലേയ്ക്ക് തിരിയുക. വീണ്ടും വിതുര മുക്കിലേയ്ക്ക് തിരിയുക. തേവിയോട് മുക്കില്‍ നിന്ന് വലത്തോട്ടുതിരിഞ്ഞാല്‍ അഗസ്ത്യകൂടത്തിനുള്ള വഴി കാണാം. ഈ വഴിയില്‍ ഇടത്തോട്ടു തിരിയുമ്പോള്‍ ഗോള്‍ഡന്‍ വാലിയിലേയ്ക്കുള്ള വഴി കാണാം. ഇതില്‍ 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു. അടുത്ത് പോകാന്‍ പറ്റിയ ഒന്ന് രണ്ടു സ്ഥലങ്ങള്‍ കൂടി ഉണ്ട് .മീന്‍ മുട്ടി വെള്ളച്ചാട്ടം , കല്ലാര്‍ , അഗസ്ത്യാര്‍ കൂടം.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യില്‍ യാത്രചെയ്യുക.
കൊടികുത്തിമല
ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതാണ് കൊടികുത്തിമല. ഊട്ടിയോട് ഏറെ സമാനതകൾ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല.
മരതക കാന്തി വാരിയണിഞ്ഞ് പെരിന്തൽമണ്ണ കൊടികുത്തിമല.
പെരിന്തൽമണ്ണ / അമ്മിനിക്കാട് - ഊട്ടിയുടെ കുളിരും, കൊഡൈകനാൽ ആത്മഹത്യാ മുനമ്പിൻറെ ഭയാനതയും, പ്രകൃതി സ്നേഹികൾക്ക് മുന്നിൽ ഒരേസമയംതുറന്ന് കാട്ടി കാഴ്ച്ചയുടെ നിറ വസന്തവുമായി പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം.
കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർക്ക് കാഴ്ച്ചയുടെ വസന്തം തീർത്ത് പച്ചപുൽ വിരിച്ച കുന്നിൻ പുറങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവിയും തരുന്ന നയനമനോഹാരിത വാക്കുകൾക്കുമതീതമാണ് .......
കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും.
താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ.
കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമലക്ക് ഈ പേരുകിട്ടാൻ കാരണം മലബാർ കിഴടക്കിയ ബ്രിടീഷ് ആർമി ഇവിടെയാണെത്രേ കൊടി നാട്ടിയത് ....
കൊടികുത്തിമലയെ കുറിച്ച് പറഞ്ഞത് ഇത്തിരി പറയാനും കാണാനും ഒത്തിരി യുണ്ടിവിടെ.
പ്രകൃതി സഞ്ചാരികൾക്കായൊരുക്കിയ ഈ മനോഹര കാഴ്ചകൾ നിറഞ്ഞ കൊടികുത്തിമല ഈ മഴകാലത്ത് പച്ചപ്പിൻറെ സുന്ദര പരവതാനിയിട്ട് പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു ..
അമ്മിനിക്കാടൻമലനിരകളുടെ ഭാഗമായ കൊടികുത്തിമല പെരിന്തൽമണ്ണ പാലക്കാട് റോഡിൽ അമ്മിനിക്കാട് കുന്നിൻ പുറം സ്റ്റോപ്പിൽ നിന്നും 6 കിലോമിറ്റർ ദൂരയായിട്ടാണുള്ളത്
പാലക്കയം തട്ട്
വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്‍പുലിക്കുരുമ്പയുടെമുകള്‍ത്തട്ടായ പാലക്കയം തട്ട്. പൈതല്‍മല കഴിഞ്ഞാല്‍കണ്ണൂരിലെ ഏറ്റവും ഉയരംകൂടിയ ഇൌ മലയുടെ വിശേഷങ്ങള്‍
പൈതല്‍മലയുടെ താഴ്വാരത്ത് സഞ്ചാരികള്‍ക്കു ദൃശ്യവിരു ന്നൊരുക്കി കാത്തിരിക്കുകയാണ് പശ്ചിമഘട്ട മലനിരയില്‍പ്പെട്ട പാലക്കയം തട്ട്. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്‍ മണ്ടളം -പുലിക്കുരുമ്പ എന്നീസ്ഥലങ്ങളില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടില്‍ എത്തിച്ചേരാം. പാലക്കയം തട്ട് മലയുടെ മുകള്‍ഭാഗം വരെ വാഹനത്തില്‍ ചെന്നെത്താം.
സത്രം
പെരിയാര് ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപ്പമുള്ള ഫോറസ്റ്റ് ബോര്‍ഡറാണ് സത്രം.മിക്കസമയത്തും കോടമഞ്ഞാല്‍ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥലമാണിത്.വനൃമൃഗങ്ങളെ അടുതുകാണാം എന്നതാണ് ഇവിടുതെ ഏറ്റവും വലിയ പ്രതേൃകത.
ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്, അങ്ങേയറ്റം നല്ലൊരു ഓഫ് റോഡ് ഫീൽ ഉറപ്പായും അത് തരും.
ഇനി ഫാമിലിയായി കാറിൽ ആണെങ്കിൽ തേക്കടിയിൽ നിന്നും ജീപ്പ് സെർവ്വീസ് ഉണ്ട്. 1:30 മണിക്കൂറിന്റെയും 3 മണിക്കൂറിന്റെയും 2 പാക്കേജുകൾ നമുക്ക് തിരഞ്ഞെടുക്കാം, തുക 1500-4000 വരെ.
ടൂ വീലർ സഞ്ചാരികൾക്ക് എത്തിപ്പെടാൻ
വയലട
ഓര്‍ഡിനറി എന്ന സിനിമ റിലീസ് ചെയ്തതോടെ സ്റ്റാര്‍ പദവിയിലേക്ക് എത്തിയ വിനോദ സഞ്ചാര സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു സ്ഥലം. കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രമുള്ള ഗവിയിലേക്ക് യാത്രചെയ്യണം എന്ന് കേരളത്തിലെ സഞ്ചാര പ്രിയരൊക്കെ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുമുണ്ടാകും. പത്തനംതിട്ടവരെ എത്തണമല്ലോ എന്നായിരിക്കും ഇക്കാര്യത്തില്‍ ചില മലബാറുകാരുടെ ആവലാതി. എന്നാല്‍ നമ്മുടെ കോഴിക്കോടിനും സ്വന്തമായൊരു ഗവിയുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം ഒട്ടും ദൂരമല്ല. അതെ കോഴിക്കോട്ടെ ഗവി എന്ന വയലട. ബാലുശ്ശേരിയില്‍ നിന്നും വയലടയിലേക്ക് കെ എസ് ആര്‍ ടി സി ബസ്സാണ് യാത്രക്കുള്ളത്.
അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്ക് കണ്ണുകളെ തയ്യാറാക്കി യാത്ര ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്.കക്കയം ഡാമില്‍നിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം
വിഷുവിന് പൂജനടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. മുള്ളന്‍പാറക്കു മുകളില്‍ നിന്ന് പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ ടൗണ്‍ പ്രദേശങ്ങളും ഇവിടെ നിന്നും കാണാം. ടൂറിസത്തിനേറെ സാധ്യതയുള്ള ഈ മേഖല ജനശ്രദ്ധപിടിച്ചുപറ്റുന്നതില്‍ അല്പം പുറകിലാണുള്ളത്. കാഴ്ചയുടെ വ്യത്യസ്തമായ അനുഭവം നല്കുന്ന, പ്രകൃതിതമണീയത തൊട്ടറിയുന്ന കോഴിക്കോടിന്റെ ഗവിയെന്ന വയലടയെ അറിയുന്നവര്‍ ഇവുടത്തെ സ്ഥിരം അതിഥികളാണ്.
വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ അന്യസംസ്ഥാനക്കാര്‍ ഇവിടത്തെക്കുറിച്ച് അറിഞ്ഞ് ധാരാളമായി വയലടയിലേക്ക് എത്തുന്നു, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്നും. വയലടയും അവിടയുള്ള മുള്ളന്‍പാറയും സഞ്ചാരികള്‍ക്ക് ഇത്രയും ഇഷ്ട്‌പ്പെടാന്‍ കാരണം അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും കൊണ്ട്തന്നെ. അത് അവിടെയെത്തിയാല്‍ നമുക്ക് ബോധ്യമാകും. നഗരങ്ങളിലെ കാഴ്ചകള്‍ മടുത്ത് പ്രകൃതിയോട് അടുക്കാനുള്ള ആളുകളുടെ തിക്കും, തിരക്കും ആവേശവുമാണ് ഏത് സമയവും അവിടെ. വന്നവര്‍ വീണ്ടും വീണ്ടും വയലടയിലേക്ക് വരുന്നു, എത്ര കണ്ടാലും അനുഭവിച്ചാലും നിര്‍വജിക്കാനാകാത്ത അനുഭൂതിയാണ് അവിടം നമുക്ക് സമ്മാനിക്കുക.
കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും വളരെയടുത്താണ് വയലട.
ബാലുശ്ശേരിയില്‍ നിന്നും അവിടേക്ക് എപ്പോഴും ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നു. അടുത്തക്കാലത്തായി തലയോട്ട്‌വയലട പാത നിര്‍മ്മാണം പൂര്‍ത്തിയായതോടെ ആ മാര്‍ഗ്ഗവും ഇവിടേക്ക് എളുപ്പമെത്താന്‍ സാധിക്കും. ഏറ്റവും രസകരമായ യാത്ര ബാലുശ്ശേരിയില്‍ നിന്ന് വരുന്നതാണ്. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം. ചില പ്രദേശങ്ങളില്‍ തെയില, റബ്ബര്‍ പോലുള്ള കൃഷികളുമുണ്ട്. വയലട മലനിരയില്‍ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും അവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പറയുടെ മുകളിലാണ്.
മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയ ഡാം കാണാം. വൈദുതി ഉല്‍പാദനത്തിനു ശേഷം ഡാമില്‍ നിന്നും പുറത്തേക്കു വിടുന്ന വെള്ളവും വെള്ളപ്പാച്ചിലിനെച്ചുറ്റി നില്‍ക്കുന്ന കാടും ഒരു പ്രത്യേക കാഴ്ചതന്നെയാണ്. ആകാശ നീലിമയും കാട്ടുപച്ചയും നീരുറവകളും സംഗമിക്കുന്ന വയലടയുടെ ദൃശ്യങ്ങള്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകള്‍ സമ്മാനിക്കുന്നു.
ഊട്ടിയ്ക്കും കൊടൈക്കനാലിനും ഒപ്പമെത്തില്ലെങ്കിലും അവയുടെയൊക്കെ ചെറിയൊരു പതിപ്പാണ് വയലട എന്ന് പറയാം. വയലടയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് വിനോദസഞ്ചാരികളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവയും തട്ടുകളായുള്ള മലയും വയലടയുടെ പ്രത്യേകതയാണ്. പ്രകൃതിയുടെ മായക്കാഴ്ചകള്‍ തേടി പോകുന്ന യാത്രികര്‍ക്ക് തീര്‍ച്ചയായും തെരെഞ്ഞെടുക്കാവുന്ന സ്ഥലമാണ് വയലട.
എത്തിച്ചേരേണ്ട വിധം
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നിന്നും 12 കി.മീ അകലെയാണ് വയലട. മൗണ്ട് വയലട വ്യൂ പോയന്‍റ്, ഐലന്‍റ് വ്യൂ മുള്ളന്‍പാറ, കോട്ടക്കുന്ന് വ്യൂ പോയന്‍റ് എന്നീ മുനമ്പുകള്‍ പ്രകൃത
കാറ്റു കുന്ന്
മലയാള സിനിമയലെ യുവ നടൻ സണ്ണി വെയിന്‍ തന്‍റെ നാടിന്റെ പ്രമോഷൻ എന്ന അടിക്കുറിപ്പോടെ കുറച്ച് ദിവസം മുൻപ് FB യിൽ ഒരു LIVE പോസ്റ്റ് ഇട്ടിരുന്നു.
കാറ്റുകുന്നിലെ കാറ്റ് കൊണ്ടിട്ടുണ്ടോ... സദാ സമയം കാറ്റുകുന്നിൽ വീശുന്ന ഈ കാറ്റും ഒന്ന് അനുഭവിക്കേണ്ടത് തന്നെയാണ്
ബാണാസുരാ ഹിൽ ട്രെക്കിംഗ് എന്ന പേരിൽ മുൻപേ DTPC നടത്തി വരുന്ന ട്രെക്കിംഗ് Camp ഇവിടെ നടക്കുന്നുണ്ട്.
Banasura hill, കാറ്റൂതി മല, കാറ്റുമല. ഈ സ്ഥലത്തിന്റെ ശരിയായ പേര് അന്വേഷിച്ചപ്പോൾ കിട്ടിയത് ഇങ്ങനെ മൂന്ന് പേരാണ്.
റൂട്ട് - കണ്ണൂർ -കൂത്തുപറമ്പ്- കണ്ണവം -കൊട്ടിയൂർ പാൽ ചുരം -മാനന്തവാടി - 4th Mail - തരുവണ - ബാണാസുര ഡാം - മീൻമുട്ടി വെള്ളച്ചാട്ടം.
ഡാം റോഡിൽ നിന്ന് 3 - 4 Km പോയാൽ മീൻമുട്ടി എത്താം.
വയനാട്ടിലെ രണ്ടാമത്തെ വലിയ മലയാണ് BanraSura Hill. മാനന്തവാടിയിയിൽ നിന്ന് 25 Km ഉം കൽപ്പറ്റ യിൽ നിന്ന് 37 km ഉ ദൂരം ഉണ്ട്.
സമുദ്ര നിരപ്പിൽ നിന്നും 2030 മീറ്റർ (6660അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാണാസുര ഹിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. കാറ്റുമല അതിന്റെ ഒരു ഭാഗമാണ്. 1200 മീറ്ററാണ് ഇതിന്റെ ഉയരം.
3 തരം ട്രക്കിങ് ആണ് അവിടെ അനുവദിക്കുന്നത്
1)-3 മണിക്കൂർ ട്രക്കിങ്ങ്
750 രൂപയാണ് .ഒരു ടീമിൽ മാക്സിമം 10 പേരെയാണ് അനുവദിക്കുന്നത്.ഒരു ഗൈഡും ഉണ്ടാകും.
2)-5 മണിക്കൂർ ട്രക്കിങ്ങ് .1200 രൂപ.ഒരു ടീമിൽ മാക്സിമം 10 പേർ. ഒരു ഗൈഡും ഉണ്ടാകും.
3) - ഫുൾ ഡേ ട്രക്കിങ്ങ് .1500 രൂപ.രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്.ഒരു ടീമിൽ മാക്സിമം 5 പേരെ ആണ് അനുവദിക്കുന്നത്. ഒരു ഗൈഡും ഉണ്ടാകും.
മൂന്ന് മണിക്കൂർ ട്രക്കിങ്ങ് പോയി 5 മണിക്കൂർ കഴിഞ്ഞ് ഇറങ്ങിയാൽ 750 രൂപ കൂടുതൽ അടക്കേണ്ടി വരും.
ട്രക്കിങ്ങിനു പോകുന്നവർ കഴിയുന്നതും ഒന്നോ രണ്ടോ ദിവസം മുമ്പ് വിളിച്ച് ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്. കഴിവതും രാവിലെ തന്നെ എത്താൻ ശ്രമിക്കണം.
ഫുൾഡേ ട്രക്കിങ്ങ് ആണെങ്കിൽ നിർബന്ധമായും ബുക് ചെയ്യണം. ഫുഡും കാര്യങ്ങളുമൊക്കെ സ്വയം കാണണം
ക്യാംപ് ചെയ്യാനുള്ള പെർമിഷൻ ഉണ്ട്. മുൻകൂട്ടി പറഞ്ഞാൽ ടെന്റ് വാടകയ്ക്ക് കുഞ്ഞി മോഹനൻ സാർ റെഡിയാക്കി തരുമെന്ന് പറഞ്ഞു. മീൻമുട്ടി ഇക്കോ ടൂറിസം ഇപ്പോൾ ക്യാംപിംങ്ങ് നടത്തുന്നില്ല. ഭാവിയിൽ പ്രതീക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് കുഞ്ഞി മോഹൻ സാറിനെ വിളിക്കാവുന്നതാണ്
9495338702
9061302780.
Bahasura Hill നെ കുറിച്ച് ഒരു പാട് ഐതിഹ്യങ്ങൾ ഉണ്ട് .ബാണന്റെ ഉദയഗിരി കോട്ടയും, ബാണന്റെ മകൾ ഉഷയും ശ്രീകൃഷ്ണന്റെ അനന്തരവൻ അനിരുദ്ധനും തമ്മിലുള്ള പ്രണയവും ,ശിവന്റെ ഭക്തനായ ബാണനും ശ്രീകൃഷ്ണനും തമ്മിലുള്ള യുദ്ധവും, ശിവജ്വരവും കൃഷ്ണ ജ്വരവും ഉപയോഗിച്ചുള്ള പോരാട്ടവും, ഉഷ്ണാസ്ത്ര ശീതാസ്ത്ര പ്രയോഗവും ... അങ്ങനെ ഒരു പാട് ഐതിഹ്യം ബാണാസുര മലയോട് ചുറ്റിപ്പറ്റി ഉണ്ട്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് 10 ദിവസത്തോളം പക്ഷി നിരീക്ഷകരുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ പുതിയ ഇനം പക്ഷി ബാണൻ ദൂദ് അറിയിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന് പറയപ്പെടുന്നു.
ഐതിഹത്യങ്ങളാൽ മൂടപ്പെട്ട ഒരു തിരശ്ശീല ഈ പ്രപഞ്ചത്തിനു മുന്നിൽ തൂങ്ങിയാടുകയാണ് എന്ന് ആരോ പറഞ്ഞത് ഇപ്പോൾ ഓർമ വരികയാണ്.
ബാണാസുര ഹിൽ ട്രക്കിങ്ങിനും വെള്ളച്ചാട്ടത്തിലേക്കും ഒരേ സ്ഥലത്തു നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്.
ബാണാസുര മലയുടെ ഭാഗമായ 1300 മീറ്റർ ഉയരമുള്ള കാറ്റുമല യിലേക്കാണ് കയറ്റം.
ഫുൾഡേ ട്രക്കിങ്ങിന് പോകുന്നവർ ബാണാസുര ഹിൽ ഏകദേശം മുഴുവനായി ട്രക്ക് ചെയ്യാം.
NB: അവിടെ ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യം തീരെ ഇല്ല എന്നു തന്നെ പറയാം.
കൊണ്ടു പോകുന്ന പ്ലാസ്റ്റിക്കുകൾ തിരിച്ചു വരുമ്പോ കയ്യിലുണ്ടെന് ഉറപ്പ് വരുത്തുക.
അതിരപ്പള്ളി വെള്ളച്ചാട്ടം
പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്ന് അറിയപ്പെടുന്നു. ചാലക്കുടി പുഴ വാഴിച്ചല്‍ വനമേഖലയിലൂടെയാണ് ഒഴുകുന്നത്. 24 മീറ്ററാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. താഴേക്ക് പതിക്കുന്ന വെള്ളം ചാലക്കുടി പുഴയിലേക്കാണ് ഒഴുകുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. റോഡില്‍ നിന്നാല്‍, വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മരങ്ങള്‍ക്കിടയിലൂടെ മുന്നില്‍ തെളിയും.
മുകളില്‍ നിന്നും വെള്ളച്ചാട്ടം കാണാവുന്നതാണ്. അതിനായി പ്രവേശന പാസ്സെടുത്ത് പ്രധാന കവാടം വഴി അകത്തു കടക്കണം. വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ പാകത്തിലുള്ള ചെറിയ റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഇവിടെയുണ്ട്. എല്ലാ ഭാഗങ്ങളിലേക്കും റോഡുകള്‍ ഉള്ളതിനാല്‍ യാത്ര സൗകര്യപ്രദമാണ്. എന്നാല്‍ ഇതുവഴി സഞ്ചരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോയി താഴെ നിന്നും ഇതിന്റെ സൗന്ദര്യം നുകരാം. ഇവിടെ എത്തുന്നതിനും റോഡുണ്ട്. വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്‌ചയാണ് ഏറ്റവും മനോഹരം. ഇവിടേക്കുള്ള റോഡും ചരിഞ്ഞതാണ്.
ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാറ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്
വാഗമൺ
ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍ മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കും. കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍ വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ വരവേല്‍ക്കും. ഇടയ്ക്ക് വെയിലും മഞ്ഞും ചാറ്റല്‍ മഴയുമായി.
വാഗമൺ കോടമഞ്ഞു തുളികളെ തഴുകി തലോടി നടക്കൂന്ന സഞ്ചാരികൾ. വാഗമൺ ഉയരങ്ങളിൽ കോടമഞ്ഞുതുളികൾ നമ്മളെ വന്നു പൂണരൂകയും നമ്മളെ വിട്ടുപോകുകയും ചെയൂന്ന ദൃശ്യം വാഗമൺനെ വളെരെയധികം സുന്ദരമാകുന്നൂ
ഇടുക്കി ജില്ലക്ക് ലഭിച്ച പ്രക്രുതിയുടെ വരദാനമാണ് വാഗമണ്‍. സമുദ്രനിരപ്പില്‍ നിന്നും 1200 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാരകേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും, അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ് പോയിന്റും, ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്നു. ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണ്ണിനെ, നാഷണല്‍ ജോഗ്രഫിൿ ട്രാവല്ലര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും യോജിച്ചതാണെന്ന് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും.
ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25kms സഞ്ചരിച്ചാല്‍ വാഗമണ്ണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്.
ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക.
കണ്ണിനും മനസിനും കുളിർമ്മ നൽകിയ ഒരു സ്പോട്ട് ആയിരുന്നൂ . ചാറ്റൽ മഴ കൂടെ ഒരു സുലൈമാനി തികച്ചും ഒരു മനസ്സ് നിറഞ്ഞ ഒരു യാത്ര ആയിരുന്നൂ.
എത്തിച്ചേരാൻ
തൊടുപുഴയിൽ നിന്നും 43 കിലോമീറ്ററും പാലയിൽ നിന്നും 37 കിലോമീറ്ററും കുമിളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും അകലെയാണ് വാഗമൺ. പ്രധാന നഗരമായ കൊച്ചി വാഗമണ്ണിൽ നിന്നും 102 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ്. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കാഞ്ഞാറിൽ നിന്നും 16 കിലോമീറ്റർ അകലെയുമാണ്
പ്പുറം ജില്ലയില്‍ അരീക്കോട് ഒതായി റൂട്ടിലാണ് ചെക്കുന്ന്. മറുവശം വെറ്റിലപ്പാറ, ഓടക്കയം ഭാഗങ്ങളാണ്. മയിലാടിയടക്കമുള്ള ആദിവാസി കോളനികള്‍ മലയിലുണ്ട്. ചെക്കുന്നിന്റെ പേരിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ശൈഖ് ഈ മലയില്‍ ഒളിച്ചിരുന്നുവത്രേ! ശൈഖ് ഒളിച്ച കുന്ന് ശൈഖ് കുന്നും പിന്നീട് ചെക്കുന്നും ആയി.ഈ ശൈഖിന്റെ സമ്പാദ്യം മലയില്‍ ഒരു കുളത്തില്‍ ഭൂതങ്ങളുടെ കാവലില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇവിടുത്തെ മുത്തശ്ശിക്കഥ.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലുള്ള ചെക്കുന്നിന്റെ താഴ്വാരത്തെ കൊല്ലം കൊല്ലി വെള്ളച്ചാട്ടവും പ്രസിദ്ധമാണ്.വര്‍ഷത്തില്‍ ഒരാളെങ്കിലും ഇവിടെ വച്ച് മരണമടയുന്നതു കൊണ്ടാണ് അപകടകരമായ വെള്ളച്ചാട്ടത്തിന് കൊല്ലം കൊല്ലി എന്ന് പേര് വന്നത്!
യാത്ര..
മുമ്പും പല തവണ ചെക്കുന്ന് കേറിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള കോടയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് 12 മണിക്ക് എന്റെ വീട്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്.ഞങ്ങള്‍ 10 പേര്‍.അല്പം കുഴപ്പമാണെങ്കിലും മലയുടെ പകുതി വരെ റോഡുണ്ട്. ആദിവാസി കോളനിയില്‍ പാത അവസാനിക്കുന്നു.എന്നാലും നടന്നു തന്നെയായിരുന്നു മുഴുവന്‍ യാത്രയും. കോളനി കഴിഞ്ഞാല്‍ കുത്തനെയുള്ള കയറ്റമാണ്.വഴുക്കിവീഴലുകളും കൂക്കുവിളികളും ഓരോ നിമിഷവും പൊട്ടിച്ചിരികളുടെയും ആഹ്ലാദത്തിന്റേതുമാക്കി.മൂന്നു മണിയോടെ മുകളിലെത്തി. കാറ്റും കോടയും വലിയ വെല്ലുവിളി തന്നെയായിരുന്നു.
കോടയും കുളിരും..
അപ്പോഴേക്കും പച്ചപ്പുല്ലകള്‍ക്കും പാറകള്‍ക്കുമിടയിലൂടെ തണുപ്പും നെഞ്ചിലേറ്റി കോടയെത്തിക്കഴിഞ്ഞിരുന്നു. അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും പരന്നുകിടക്കുന്ന പുല്‍മേടുമാണ് ചെക്കുന്നിന്റെ സൗന്ദര്യം.മുകളിലെ 360° കാഴ്ചകളും ചെക്കുന്നിനെ പ്രിയപ്പെട്ടതാക്കി.കണ്ട് മതിവരാത്ത കാഴ്ചകളെ മേലെ ഒറ്റയ്ക്ക് വിട്ട് അഞ്ച് മണിക്ക് മലയിറങ്ങി.താഴെ കൊല്ലം കൊല്ലിയില്‍ നിന്ന് ഉഗ്രനൊരു കുളിയും കഴിഞ്ഞ് മടക്കം…
പറന്ന് പോയ കിളി തിരിച്ചു വന്നു എന്നതുകൊണ്ട് യാത്ര വിജയം തന്നെയായിരുന്നു.. പക്ഷേ,ഓരോ യാത്രയും തുടങ്ങി വെക്കുന്ന ചോദ്യാവലികളുണ്ട്.തുടര്‍ യാത്രകളിലൂടെ നമ്മള്‍ ഉത്തരങ്ങള്‍ തേടിക്കൊണ്ടേയിരിക്കുന്നവ.. ഇനിയും കിളി പോവാതിരിക്കാന്‍ അമര്‍ത്തിവെച്ചൊരു സ്പ്രിങ്ങു പോലെ കുതിച്ചു ചാടാന്‍ വെമ്പുന്ന,മനസ്സിലെ സഞ്ചാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളിലാണ്…ഇനിയും എത്ര നാളേയ്‌ക്കെന്നറിയില്ല
മാമലക്കണ്ടം
"മാമലക്കണ്ടം"_പുലിമുരുകൻ്റെ നാട്ടില്‍ ഒരു യാത്ര
കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പരുധീസയാണ് മാമലക്കണ്ടം
മാമലക്കണ്ടം വരുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇത് ഒരു വിനോദ സഞ്ചാര മേഖലയല്ല , ആദിവാസികളെ ഉപദ്രവിക്കാനോ അവരുടെ ജീവിതമാര്ഗങ്ങൾ തടസപ്പെടുത്താനോ ശ്രമിക്കരുത് ,
ഒരു തരത്തിലും മലിനമാക്കാതിരിക്കുക.... അനുവാദമില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്,
എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല, കാരണം ഒരുപാടു കാര്യങ്ങൾ ഒളിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരു ഗ്രാമമാണ് മാമലക്കണ്ടം
എറണാകുളം ജില്ലയിൽ ആണ് മാമലക്കണ്ടം എന്ന് പറഞ്ഞാൽ ഒന്ന് ഞെറ്റി ചുളിക്കാത്ത ആരുമുണ്ടാകില്ല , കാരണം എറണാകുളം ജില്ലയിൽ എങ്ങനെ ഒരു വനവും ഗ്രാമവും ഉണ്ടന്ന് ആർക്കും അങ്ങനെ അറിയില്ല...
ഇനി മാമലകണ്ടത്തെ വിശേഷങ്ങൾ പറയാം
കുട്ടമ്പുഴ പഞ്ചായത്തിൽ 10-11 വാർഡ് ആണ് മാമലക്കണ്ടം, മുമ്പ് ഇടുക്കി ജില്ലയിൽ ആയിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്... ഇടുക്കിയായി അതിർത്തി പങ്കിടുന്നതും മാമലകണ്ടതാണ്...
80 വർഷം മുൻപാണ് മാമലക്കണ്ടത് ജനങ്ങൾ കുടിയേറി പാർക്കാൻ ആരംഭിച്ചത് , കൃഷി ആവശ്യങ്ങൾക്കായി ജനങ്ങൾ കാടുകയറി ,പിന്നീട് അത് ഒരു ഗ്രാമമായി രൂപാന്തരപ്പെട്ടു...
പ്രകൃതിയിൽ അനുഗ്രഹിക്കപ്പെട്ട മാമലക്കണ്ടം
നാലു വശത്താലും വനത്തിൽ ചുറ്റപെട്ടുകിടക്കുന്നു എന്നത് തന്നെയാണ് മാമലക്കണ്ടം മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത്... കാടിനു ഒരൽപം പോലും കോട്ടം വരുത്താതെയാണ് ജനങ്ങൾ എവിടെ ജീവിച്ചു പോരുന്നത് . ആദിവാസി സംസ്കാരം നിലനിർത്തി ജീവിക്കുന്ന ഒരുപറ്റം ആദിവാസി ഗ്രാമവും അതോടു ചേർന്ന് ജീവിക്കുന്ന നാട്ടുകാരും കേരളത്തിൽ വേറെ എവിടെയും കാണാൻ സാധിക്കില്ല ,
മാമലക്കണ്ടം യാത്രയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
മാമലക്കണ്ടം യാത്ര എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിരും പച്ചപ്പും ഓടിയെത്തും... കാരണം അതി മനോഹര കാനന യാത്രയാണ് മാമലക്കണ്ടം യാത്ര.... കൊച്ചിയിൽ നിന്നും 60 KM യാത്ര ചെയ്താൽ മാമലക്കണ്ടം എത്താൻ സാധിക്കും
മുനിയറ
മാമലക്കണ്ടം ഒരു ചരിത്ര ശിലാ യുഗത്തിന്റെ ബാക്കി പത്രമാണ് മുനിയറ, മാമലക്കണ്ടം ജനങളുടെ ഒരു ആരാധനാ ശില്പമാണ് മുനിയറ , മഴയില്ലാത്ത കാലങ്ങളിൽ മുനിയറയിൽ ജനങ്ങൾ കൂടി പായസം വച്ചാൽ മഴയുണ്ടാകും എന്നതാണ് ഇവിടുത്തെ വിശ്വാസം , എവിടെ നിന്നുള്ള കാഴ്ചയും അതി മനോഹരമാണ്.. കേരളത്തിലെ ഏറ്റവും വലിയ മലയായ ആനമുടി എവിടെ നിന്നാൽ കാണാൻ കഴിയും
കോയിനിപ്പറ ഹിൽസ്
മാമലകണ്ടത്തെ ഏറ്റവും ഉയരം കുടിയ കുന്നുകൾ അതാണ് കോയിനിപ്പറ മല..
4 വീൽ ജീപ്പ് യാത്രക് പറ്റിയ സ്ഥലമാണ് കോയിനിപ്പറ യാത്ര, മാമലകണ്ടതു നിന്ന് കുറഞ്ഞ ചെലവിൽ 8 പേർക്ക് പോകാൻ സാധിക്കും ഒരു ജീപ്പിൽ കോയിനിപ്പറക്കു , അത് ഒരു മറക്കാനാകാത്ത അനുഭവമാണ്... കുളുക്കുമലയിലെ ഓഫ്‌റോഡ് ഒന്നുമല്ല എന്നതാണ് സത്യം
കല്ലടി വെള്ളച്ചാട്ടം
എളുപ്പം സഞ്ചാരികൾക്കു എത്തി ചേരാൻ കഴിയാത്ത ഒരു പ്രദേശമാണ് കല്ലടി വെള്ളച്ചാട്ടം രണ്ടു മലകൾക്കിടയിൽ ഒരു വെള്ളച്ചാട്ടവും അതി വിശാലമായ തടാകവും ആണ് കല്ലടി വെള്ളച്ചാട്ടത്തിൽ കാണാൻ കഴിയുന്നത്
ഞണ്ടുകുളം ഹിൽസ്
ആദിവാസികൾ മാത്രം വസിക്കുന്ന മലയോരമാണ് ഞണ്ടുകുളം, വനത്തിന്റെ മക്കളാണ് എവിടെ ഉള്ളത്
ആവര്ക്കുട്ടി( ഈറ്റ ഗ്രാമം)
6 മാസത്തിൽ ഒരിക്കൽ ഒത്തു കൂടുന്ന ഗ്രാമവും അതിൽ നിറയുന്ന കച്ചവടക്കാരുമാണ് ആവാറുകുട്ടിയിൽ ഉള്ളത്, ശിക്കാർ സിനിമയിൽ കാണുന്ന അതെ ഗ്രാമം , ഈറ്റ വെട്ടു തൊഴിലാളിയാണ് എവിടെ ഒത്തു കൂടുന്നത് വനത്തിൽ 6 മാസത്തിൽ ഒരിക്കൽ ഒത്തുകൂടുന്ന ഞങ്ങൾ അതാണ് ഇവിടുത്തെ പ്രദാന അക്രഷണം
മാമലക്കണ്ടം , - ആനകുളം- മാങ്കുളം -മൂന്നാർ രാജപാത
ഒരു സഞ്ചരിക്കും മറക്കാൻ പറ്റാത്ത കാനന യാത്രക്കും ഇത്
എന്നാൽ ഇതിലൂടെ സഞ്ചരിക്കുന്നത് അത്ര എളുപ്പമല്ല കേരളം വനം വകുപ്പിന്റെ കിഴിൽ ഉള്ള ഈ പാതയിലൂടെ യാത്ര ചെയ്യാൻ അനുവാദം എടുക്കണം... 30 Km പുറം ലോകമായി ഒരു ബന്ധമില്ലാത്ത യാത്രയാണിത്.. ഗൂഗിൾ മാപ്പിലോ ഒന്നും ഈ വഴിയില്ല... മൊബൈൽ നേടി വർക്ക് ഇല്ല...
കേരളത്തിൽ ആനയുടെ സാന്ദ്രത ഏറ്റവും ഉള്ള വനമേഖലയാണിത് ... 10Km ചുറ്റളവിൽ 50 കാട്ടാനയെങ്കിലും ഉണ്ടന്നാണ് വനം വകുപ്പിലെ കണക്കുകൾ , അതുകൊണ്ടു തന്നെ ഈ യാത്ര ഇരട്ട ചങ്കുള്ള യാത്രികർക്ക് പറഞ്ഞിട്ടുള്ളതാണ്
മാമലകണ്ടവും സിനിമ ചരിത്രവും
"
മാമലകണ്ടത്തു ആദ്യമായി പിടിച്ച പടമല്ല പുലിമുരുഗൻ "
ഈറ്റ എന്ന പഴയകാല ചിത്രമാണ് ആദ്യമായി ചിത്രീകരിച്ചത്
പിന്നീട് ശിക്കാർ,ആടുപുലിയാട്ടം എന്നി ചിത്രങ്ങൾക്കു ശേഷമാണ് പുലിമുരുകന്റെ വരവ്...
മാമലക്കണ്ടം കടും മാലയും നല്ലരീതിയിൽ പകർത്തിയത് പുലിമുരുകനിൽ ആണന്നു മാത്രം
മാമലകണ്ടത്തെ ജനങ്ങളുടെ പ്രതീക്ഷകൾ
ചെറുകിട ഡാം പദ്ധതിയാണ് വരൻ ഇരിക്കുന്ന ഒരു അക്രഷണം, പിന്നെ പഴയ ആലുവ മൂന്നാർ മലയോര പാത നിർമാണം , രണ്ടും പുരോഗതിയിലാണ്
മാമലക്കണ്ടം എത്തി ചേരാൻ ഉള്ള യാത്ര മാർഗങ്ങൾ
(കൊച്ചി -പെരുമ്പാവൂർ -കോതമംഗലം -തട്ടേക്കാട് -ക
വട്ടവട
കര്‍ഷകന്‍റെ കരവിരുത്-വട്ടവട
തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കേരളീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത കേരള ഗ്രാമമാണ് വട്ടവട. ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ രൂപത്തിലുള്ള കൃഷിപാടങ്ങളും, വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, കഠിനമായ വെയിലിലും മരംകോച്ചുന്ന തണുപ്പും ചേര്‍ന്ന സുന്ദര ഭൂമിയാണ് വട്ടവട.
മൂന്നാറില്‍നിന്നും 42 കി.മീ. കിഴക്കുമാറി നീലക്കുറിഞ്ഞി പൂക്കുന്ന മലമ്പാതകളിലൂടെ സഞ്ചരിച്ചാല്‍ വട്ടവടയില്‍ എത്തിച്ചേരാം. കണ്ണുകള്‍കൊണ്ട് കണ്ടുതീര്‍ക്കാനാകാത്ത സൗന്ദര്യമാണ് വട്ടവട യാത്രയില്‍ പ്രകൃതി സമ്മാനിക്കുക. മൂന്നാറിലെ ചായത്തോട്ടങ്ങള്‍ പിന്നിട്ട് ആദ്യം എത്തിച്ചേരുക മാട്ടുപെട്ടി ഡാമിലാണ്. അതിരാവിലെ ഡാമിലെ റിസര്‍വോയറില്‍ നിന്നും തണുത്ത നീരാവി പൊങ്ങുന്ന കാഴ്ച്ച അതിമനോഹരമാണ്.
യാത്ര തുടര്‍ന്നാല്‍ മാട്ടുപെട്ടി ബോട്ടിംഗ് ലാന്‍റ്ല്‍ എത്തിച്ചേരാം. എക്കോ പോയന്‍റ് ഇവിടെത്തന്നെയാണ്. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാണ് മീശപ്പുലി മലയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുക. ഇതിനുള്ള അനുമതി വനം വകുപ്പില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം.നേരെപോയാല്‍ കുണ്ടള ഡാമില്‍ എത്തിച്ചേരാം. യാത്രതുടര്‍ന്നാല്‍ മൂന്നാര്‍ ടോപ്പ്സ്റ്റേഷനിലെത്താം. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടോപ്പ്സ്റ്റേഷന്‍.
ബ്രിട്ടീഷുകാര്‍ പണിത ആലുവ - ഭൂതത്താന്‍കെട്ട് - മാങ്കുളം - ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തിയിരുന്ന റെയില്‍ പാതയിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ സ്റ്റേഷനായിരുന്നു ടോപ് സ്റ്റേഷന്‍. ഒരു കി.മീ. യാത്ര പിന്നിട്ടാല്‍ തമിഴ്നാട് ചെക്ക്പോസ്റ്റായി തുടര്‍ന്നുള്ള 6 കി.മീ. പാമ്പടുംചോല ദേശീയ വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്‌താല്‍ വട്ടവടയില്‍ എത്തിച്ചേരാം.
വന്യജീവികളാല്‍ സുലഭമാണ് ഈ യാത്ര. മൂന്നാറില്‍ നിന്നും വട്ടവടപോയി തിരികെവരാന്‍ ഒരു ദിവസം നീക്കിവെക്കണം. മൂന്നാറില്‍ വരുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വട്ടവട. മൂന്നാറില്‍ നിന്നും ഇന്ധനം നിറക്കാന്‍ മറക്കരുത് പോകുന്ന വഴിയില്‍ എവിടെയും പെട്രോള്‍ പമ്പില്ല. വട്ടവട ഒറ്റപ്പെട്ട ലോകമാണ്. കാല്‍പ്പനികത തൊട്ടുതീണ്ടിയിട്ടില്ലാത്ത അമ്പത് വര്‍ഷമെങ്കിലും പുറകിലേക്ക് സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തനി നാടന്‍ തമിഴ് ഗ്രാമം. പരിഷ്കൃത സമൂഹത്തിന്‍റെ യാതൊരു ലക്ഷണങ്ങളും വട്ടവടയിലില്ല. സമൂദ്രനിരപ്പില്‍നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. ആധുനിക കാര്‍ഷിക രീതികള്‍ വട്ടവടയിലെ കര്‍ഷകര്‍ക്ക് അറിയില്ല.
പുറംലോകത്തിന് തികച്ചും അപരിചിതമായ പാരമ്പര്യ കൃഷിരീതികളാണ് അവര്‍ പിന്തുടരുന്നത്.
കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ്. കൊട്ടാക്കമ്പൂര്‍, ചിലന്തിയാര്‍, കോവിലൂര്‍, പഴത്തോട്ട് എന്നീ സ്ഥലങ്ങള്‍ കൂടാതെ കൂടലാര്‍കുടി, സ്വാമിയാര്‍കുടി, പരിശപ്പെട്ടി, വത്സപ്പെട്ടി എന്നീ ആദിവാസി കോളനികളും ചേര്‍ന്നതാണ് വട്ടവട.
ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തില്‍നിന്ന് രക്ഷതേടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികള്‍. ജാതിവ്യവസ്ഥ ഇവിടെ ശക്തമാണ്. താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക കോളനികളുണ്ട്. മലയര്‍, മുതുവര്‍, നായടി എന്നീ വിഭാഗത്തില്‍ പെടുന്ന ഗോത്ര പാരമ്പര്യം പേറി ജീവിക്കുന്നവരാണ് വട്ടവടയിലെ കര്‍ഷകര്‍. വട്ടവടയില്‍ വില്ലേജ് ഓഫീസും, ഭരണസമിതിയും എല്ലാം ഉണ്ടെങ്കിലും നിയമവും, ശിക്ഷയും നിശ്ചയിക്കാന്‍ ഊര് മൂപ്പനുണ്ട്. ഔദ്യോഗികമായി വട്ടവട കേരളത്തിലാണെങ്കിലും ഇന്നാട്ടുകാര്‍ മനസുകൊണ്ട് തമിഴ്നാട്ടുകാരാണ്. തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വട്ടവടയിലെ കര്‍ഷകര്‍ മണ്ണില്‍ പോന്നു വിളയിക്കുന്നവരാണെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിന്‍റെയും, സാമ്പത്തിക പരാധീനതയുടെയും, കുടുംബപ്രശ്നങ്ങളുടേയും കണക്കുമാത്രമേ നിരത്താനുള്ളൂ.
പ്രകൃതിയുടെ മടിത്തട്ടില്‍ അധ്വാനത്തിന്‍റെ കരവിരുതുകൊണ്ട് കര്‍ഷകര്‍ തീര്‍ത്ത ശില്‍പ്പമാണ് വട്ടവട. നേരം സന്ധ്യയാകുന്നു. താഴെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂടണയുന്നു. കോടമഞ്ഞ് പാടങ്ങളെ പുതക്കുന്നു, ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുന്നു, നിശബ്ദമായ താഴ്വരയില്‍ കൃഷിക്ക് കാവലിരിക്കുന്ന ശ്വാനന്‍റെ ഓരിയിടല്‍
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ whatsapp group ൽ ജോയിൻ ചെയു
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj

0 comments