ഓർമ്മകളിലെ ഒരു മൈസൂർ യാത്ര...
April 11, 2020
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പച്ചവിരിച്ച കാടുകളും മഞ്ഞുപെയ്യുന്ന മലയോര ഗ്രാമങ്ങളും താണ്ടി ഒരു യാത്ര പോകണം എന്നത്.🌏
(2017 ലെ ആ വസന്തകാലം)
സാധാരണയായി ആയി മലബാറുകാർക്ക് ഉള്ള ഒരു ശീലമാണ് പെരുന്നാളിന് ഒരു ട്രിപ്പ്. പെരുന്നാളിനെ സീസൺ നോക്കി ഞങ്ങളും ഒരു ട്രിപ്പ് പ്ലാൻ ചെയ്യാൻ തീരുമാനിച്ചു. നോമ്പിൻറെ അവസാന പത്തിൽ തന്നെ ഞങ്ങൾ ഉറപ്പിച്ചിരുന്നു പോകേണ്ടത് കാടും മലയോര ഗ്രാമങ്ങളും താണ്ടി ഒരു ബൈക്ക് ട്രിപ്പ് ആവണം എന്നത്.ഒരുപാട് അഭിപ്രായങ്ങൾക്ക് ഒടുവിൽ ഞങ്ങൾ അതങ്ങ് തീരുമാനിച്ചു.
⛰️മുള്ളി ചുരം കയറി മഞ്ഞുപെയ്യുന്ന തണുത്ത കാറ്റും കൊണ്ട് മൈസൂരിലെ അറിയപ്പെട്ട സ്ഥലങ്ങൾ കണ്ടു മലപ്പുറത്തേക്ക് ഒരു മടക്കം! 🛣️
ചെറിയപെരുന്നാൾ ജൂൺ 14 തീയതി ആണ്. പെരുന്നാളിന് ആഘോഷങ്ങൾ കഴിഞ്ഞ് 17 തിയ്യതി യാത്ര പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു.
🤔പക്ഷേ ഒരു കുഴപ്പമുണ്ട് ! ബൈക്കിൽ ആണെന്ന് പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കുമോ? പലരും പല അഭിപ്രായം പറഞ്ഞപ്പോൾ വീട്ടുകാരോട് കള്ളം പറഞ്ഞു പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു.😉
അങ്ങനെ എല്ലാവരും വീട്ടിൽ കള്ളം പറഞ്ഞു ഒരു വിധത്തിൽ യാത്രയ്ക്ക് സമ്മതിപ്പിച്ചു.
അങ്ങനെ ജീവിതത്തിലെ ആ വലിയ ആഗ്രഹം സാധിക്കാൻ ഞങ്ങളിലും ആ ദിവസം വന്നെത്തി.
ജൂൺ 17ന് അതിരാവിലെ ചെറിയ ചാറ്റൽ🌧️ മഴയും നനഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ "നേരത്തിനു ഭക്ഷണം കഴിക്കണം, ശ്രദ്ധിച്ചു പോകണം" എന്ന പതിവ് സ്നേഹോപദേശം തന്ന് ഉമ്മ എന്നെ യാത്രയാക്കി.
🌄നേരം വെളുത്തു വരുന്നതേയുള്ളൂ. ഇരുട്ടിലേക്ക് പടർന്നുകയറുന്ന വെളിച്ചത്തിനോടൊപ്പം യാത്ര ചെയ്ത് ഞങ്ങൾ കോട്ടക്കലിലെ പുത്തൂരിൽ എത്തി.🏍️
അവിടെ ആയിരുന്നു നാട്ടിലെ ചങ്ങായിമാർ ഒത്തുചേരുന്നത്.👨👨👦👦 ബാക്കിയുള്ളവർ എത്താനുള്ളത് കാരണം ഒരു കട്ടനും☕ അടിച്ച് ഇരിക്കുമ്പോഴും അവരെത്തി. അങ്ങനെ ഞങ്ങൾ മൈസൂരിന്റെ മടിത്തട്ടിലേക്ക് യാത്ര ആരംഭിച്ചു.....
⛰️പാലക്കാടിന്റെ പച്ച വിരിച്ച നെല്പാടങ്ങളും ഗ്രാമപ്രദേശങ്ങളിലും ആസ്വദിച്ചു പോകുന്നതിനിടയിൽ വിശപ്പിൻറെ കാര്യം എല്ലാവരും മറന്നു പോയിരുന്നു.🥗 കൂട്ടത്തിലുള്ള ആരോ വിശപ്പിൻറെ കാര്യം ഓർമ്മപ്പെടുത്തിയപ്പോൾ തെരുവോരത്തെ ഒരു നാടൻ തട്ടുകടയിൽ നിന്നും ഊണ് കഴിച്ചു😋 ഞങ്ങൾ മുള്ളി ചുരത്തിലോട്ട് യാത്രതിരിച്ചു.
🌧️ചുരം കയറുന്നതിനിടയിൽ ചെറിയ ചീറ്റൽ മഴയും തണുത്ത കാറ്റും ഞങ്ങളുടെ യാത്രയെ ഏറെ ആനന്ദമാക്കി🌧️. ചുരം കയറുന്നതിനു ഇടയിൽ മനോഹരമായ പാറക്കെട്ടുകളിൽ നിന്നും തണുത്ത വെള്ളം ഉറവുകൾ ആയി ചാടുന്നത് കാണാം🏞️. പ്രകൃതിയെ ആസ്വദിക്കുന്നതിന് ഇടയിൽ മെല്ലെ...മെല്ലെ... ഇരുട്ടിന്റെ മാലാഖ കാടിനെ നിഗൂഢമാകാൻ തുടങ്ങി.🌚 മനസ്സില്ലാമനസ്സോടെ ഇരുട്ട് വീഴുന്ന കാടിനെയും യാത്ര പറഞ്ഞ് ഞങ്ങൾ മാഞ്ഞുറിലേക്ക് യാത്രയായി.....
ആ യാത്രയിലെ ഏതാനും ചില വിഡിയോകൾ
0 comments