ഇന്ത്യയിലെ എറ്റവും വലിയ 5 ഡാമുകൾ
January 09, 2018
ഇന്ത്യയിലെ എറ്റവും വലിയ 5 ഡാമുകൾ
സ്വാതന്ത്ര്യാനന്തര ഭാരതം കൈവരിച്ച നേട്ടങ്ങളില്‍ ഡാമുകളും ഉള്‍പ്പെടും. മികച്ച ഡാമുകളുള്ള ലോകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഏകദേശം 4300ല്‍ അധികം ഡാമുകള്‍ ഇന്ത്യയില്‍ ഇതുവരെയായി നിര്‍മ്മിച്ചു കഴിഞ്ഞു. ഇതില്‍ പകുതിയിലേറേയും ഇരുപത് വര്‍ഷത്തിനിടയില്‍ പണികഴിപ്പിച്ചതാണ്. നിരവധി ഡാമുകള്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്നുണ്ട്.
കേരളത്തിലെ ഡാമുകൾ പരിചയപ്പെടാം
ഇന്ത്യയിലെ മിക്കവാറും ഡാമുകൾ ടൂറിസ്റ്റ് ആകർഷണങ്ങളാണ്. ഇന്ത്യൻ ഡാമുകളെക്കുറിച്ചുള്ള ചില വസ്തുതകൾ ഇതാ: വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്ത് എട്ടാം സ്ഥാനത്ത് നിൽക്കുന്ന ഡാം ഇന്ത്യയിലെ തെഹ്‌രി ഡാം ആണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ ആർച്ച് ഡാം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഇടുക്കിയിലാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഡാം സ്ഥിതി ചെയ്യുന്നതും ഇന്ത്യയിലാണ്. തമിഴ്നാട്ടിൽ കാവേരി നദിക്ക് കുറുകെ നിർമ്മിച്ച ഡാമിനാണ് ഈ പദവി.
ഇത്തരത്തിൽ പ്രശസ്തമായതും അല്ലാത്തതുമായ നിരവധി ഡാമുകൾ ഉണ്ട് ഇന്ത്യയിൽ. വലുപ്പത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ച് ഡാമുകൾ നമുക്ക് പരിചയപ്പെടാം. ഇതിൽ ഇന്ത്യയിലേ ഏറ്റവും ഉയരമുള്ള ഡാമും ഏറ്റവും നീളം കൂടിയ ഡാമും ഉൾപ്പെടും.
ഉയരത്തിൽ ഒന്നാമൻ
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാം സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലാണ്. ഭഗീരഥി നദിക്ക് കുറുകേ നിർമ്മിച്ച തെഹ്‌രി അണക്കെട്ടാണ് ഇന്ത്യയിലേ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്. ലോകത്തിൽ ഉയരത്തിന്റെ കാര്യത്തിൽ എട്ടാം സ്ഥാനത്താണ് ഈ അണക്കെട്ട്. 261 മീറ്റർ ആണ് ഈ അണക്കെട്ടിന്റെ ഉയരം.
വലുപ്പത്തിൽ ഒന്നാമൻ
ഇന്ത്യയിലെ ഏറ്റവും വലുപ്പം കൂടിയ ഡാം സ്ഥിതി ചെയ്യുന്നത് ഹിമാചൽപ്രദേശിലാണ്. സത്‌ലജ് നദിക്ക് കുറുകെ നിർമ്മിച്ച ഭക്ര നംഗൽ അണക്കെട്ടിനാണ് ഈ പ്രശസ്തി. 225 മീറ്റർ ആണ് ഈ ഡാമിന്റെ ഉയരം. വലുപ്പത്തിന്റെ കാര്യത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനമുണ്ട് ഈ അണക്കെട്ട് ഭീമന്.
നീളത്തിൽ ഒന്നാമൻ
ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഡാം സ്ഥിതി ചെയ്യുന്നത് ഒറീസയിലാണ്. മഹാനദിക്ക് കുറകെ നിർമ്മിച്ച ഹിരകുഡ് ഡാം ആണ് ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഡാം. 26 കിലോമീറ്റർ ആണ് ഡാമിന്റെ നീളം. ഡാമിന് സമീപത്തായി രണ്ട് നിരീക്ഷണ ടവറുകളും നിർമ്മിച്ചിട്ടുണ്ട്. ഗാന്ധി മിനാർ, നെഹ്രു മിനാർ എന്നിങ്ങനെയാണ് ടവറുകളുടെ പേര്.
കരിങ്കല്ലിൽ നിർമ്മിച്ചതിൽ ഏറ്റവും വലുത്
കരിങ്കല്ലിൽ നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് തന്നെ ഏറ്റവും വലിയ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്. 124 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള നാഗാർജുന സാഗർ അണക്കെട്ടിനാണ് ഈ റെക്കോർഡ്. 1.6 കിലോമീറ്റർ ആണ് കൃഷ്ണാ നദിക്ക് കുറുകെ നിർമ്മിച്ച ഈ ഡാമിന്റെ നീളം.
നാല് സംസ്ഥാനങ്ങളെ നനയ്ക്കുന്ന ഡാം
നർമദ ഡാം എന്ന് അറിയപ്പെടുന്ന സർദാർ സരോവർ ഡാമാണ് ഇന്ത്യയിൽ പ്രശസ്തമായ മറ്റൊരു ഡാം. 163 മീറ്റർ ആണ് ഈ ഡാമിന്റെ ഉയരം. ഗുജറാത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും ഈ ഡാമിനെ ആശ്രയിക്കുന്നുണ്ട്.
പുതിയ travel വിവരങ്ങൾക്ക് ഈ ബ്ലോഗ് follow ചെയൂക
MALABAR SULTHAN
0 comments