എന്റെ ഇന്ത്യ
January 02, 2018
ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാൻ എന്നും ഇത് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യൻ യൂണിയനു പുറമെ പാകിസ്താനെയും ബംഗ്ലാദേശിനെയും കൂടി ഉൾക്കൊള്ളുന്നതാണ്.ന്യൂഡൽഹിയാണ് ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവുംപടിഞ്ഞാറ് അറബിക്കടലും കിഴക്ക്ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.)[13]നീളംവരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശംപാകിസ്താൻ,അഫ്ഗാനിസ്ഥാൻബംഗ്ളാദേശ്,മ്യാന്മർ, ചൈന, നേപ്പാൾ,ഭൂട്ടാൻ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്,ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.
സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു.ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്.[14] ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ - ഹിന്ദുമതം, ബുദ്ധമതം,ജൈനമതം, സിഖ്മതം എന്നിവ - ഇവിടെയാണ് ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയസൊറോസ്ട്രിയൻ മതം, ജൂതമതം,ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന് ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെനേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.
ഇന്ത്യയിൽ നാട്ടുഭാഷകൾ ഒന്നും തന്നെ ഇല്ല. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷഹിന്ദിയും ഇംഗ്ലീഷുമാണു്[15]. 2011-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 121 കോടിയിലധികമാണ് ജനസംഖ്യ. 70 ശതമാനം ജനങ്ങളും കൃഷിയെആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്[16][17].
0 comments