Posts

Showing posts from May, 2019

ഗ്യാലറിയിൽ ഇരുന്ന്കണ്ട റോക്കറ്റ് വിക്ഷേപണംThe rocket launch in the gallery

Image
#റോക്കറ്റ് വിക്ഷേപണം ഇനി #ഗ്യാലറിയിൽ ഇരുന്ന് കാണാം... ഒരിക്കലെങ്കിലും റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണണമെന്ന് #ആഗ്രഹിച്ചിട്ടുണ്ടോ..? എന്നാൽ അതിന് ISRO ശ്രീഹരിക്കോട്ടയിൽ അവസരം ഒരുക്കിയിരിക്കുന്നു. ഇനി മുതൽ ഏതൊരു ഇന്ത്യൻ പൗരനും സൗജന്യമായി ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണം ഗ്യാലറിയിൽ ഇരുന്ന് നേരിട്ട് കാണാം. 5000 പേർക്ക് ഒരേസമയം ഇരുന്ന് കാണാൻ ഉള്ള സൗകര്യമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. .. May 22ന് വിക്ഷേപിച്ച PSLV C46 എന്ന റോക്കറ്റ് കാണുക എന്ന ദൗത്യവുമായി 20ന് തന്നെ നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് വണ്ടികേറി .. മെയ് 22 രാവിലെ 5:30നാണ് റോക്കറ്റ് വിക്ഷേപണം. വെളുപ്പിനെ 3 മുതൽ 5 വരെയാണ് കണികൾക്കുള്ള പ്രവേശനം. പക്ഷെ അ സമയത്ത് ആന്ധ്രയിലെ ഒരു ദ്വീപായ ശ്രീഹരിക്കോട്ടയിൽ എത്തുകയെന്നത് പ്രയാസകരമായ ഒരു കാര്യമായത്കൊണ്ടാണ് തലേന്നുതന്നെ ശ്രീഹരിക്കോട്ട ലക്ഷ്യമാക്കി യാത്ര തിരിച്ചത് ( സ്വന്തമായി വാഹനം ഉള്ളവർക്ക് പ്രശ്‌നമില്ല ).  21ന് ഉച്ചയോടെ ശ്രീഹരികോട്ടക്ക് അടുത്തുള്ള പട്ടണമായ ആന്ധ്രയിലെ സുല്ലുരുപേട്ടയിലെത്തി. ഇവിടെനിന്നും 18 കിലോമീറ...

കൊടും ചൂടിൽ നിന്നും തണുപ്പ് തേടി ഒരു യാത്രA trip to the coold from the heat

Image
കൊടും ചൂടിൽ നിന്നും തണുപ്പ് തേടി ഒരു യാത്ര അല്പം സാഹസികത ഇഷ്ട്ടപ്പെടുന്ന ,കാട് കയറാൻ താല്പര്യം ഉള്ളവർ പോയിരിക്കണ്ട സ്ഥലമാണ് മുനീശ്വരൻ കുന്ന്. വയനാട്ടിൽ അതികം ആരുടെയും കാൽ കുത്താത്ത കന്യകയായ മല നിരകളാണ് ഇത്. മെയിൻ സീ ലെവലിൽ നിന്നും 1000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കുന്നിന്റെ മുകളിൽ എത്തിയാൽ നോർത്ത് ഈസ്ററ് വയനാട് മുഴുവനായിട്ടു തന്നെ കാണാം. മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ ആണ് ഈ മലനിരകൾ തല ഉയർത്തി നിൽക്കുന്നത്. തലപ്പുഴയിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ മക്കി മലയിൽ എത്തും. ട്രൈബൽ സെറ്റിൽമെന്റ് ഉള്ള പ്രദേശം കൂടെ ആണ് മക്കിമല. ഇവിടെ നിന്നും മലമുകളിൽ കയറാൻ ഒരുപാട് ഓഫ്‌റോടുകൾ ഉണ്ട്. കുറുമ്പാലക്കോട്ടയുടെ മഞ്ഞു പുതച്ച സൂര്യോദയം കണ്ട് പിന്നീട് പോയത് മുനീശ്വരൻ കുന്നു കയറാൻ ആയിരുന്നു. കത്തി നിൽക്കുന്ന സൂര്യൻ ഒരു തടസമായി തോന്നിയില്ല. വായനാട്ടുകാരായ ചങ്കു ചെങ്ങായിമാർ മല  കയറാൻ ഒരുങ്ങി വന്നപ്പോൾ  ഇളം പച്ച നിറത്തിൽ പുതച്ച് നിൽക്കുന്ന മലമുകളിൽ എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. മക്കിമലയിൽ ബുള്ളറ് സൈഡ് ആക്കി വെള്ളം വാങ്ങാൻ നിന്നപ്പോൾ തന്നെ ദൂരെ നിബിടമായ വന...

തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമിയിലേക്ക് ഒരു യാത്രA journey to the red desert of Tamil Nadu

Image
തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമിയിലേക്ക് ഒരു യാത്ര.. ഇന്ത്യയിൽ രാജസ്ഥാനിൽ മാത്രമല്ല നമ്മയുടെ തെക്കേ ഇന്ത്യയിലും ഉണ്ട് ചെറിയൊരു മരുഭൂമി, അതും സാധാരണ മരുഭൂമി അല്ല ചുവന്ന മണലുള്ള മരുഭൂമി... നമ്മടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ് തേറികാട് എന്ന പേരിൽ ഇങ്ങനെ ഒരു മരുഭൂമി ആർക്കും അറിയാതെ ഒളിഞ്ഞുകിടക്കുന്നത്.. തൂത്തുകുടിയിൽനിന്നും തിരുനെൽവേലിയിൽനിന്നും 50 - 60 km ദൂരം ഉണ്ട് തേറികാട്ടിലേക്ക് .. തൂത്തുകുടിയിൽനിന്നും രാവിലെ 5 മണിക്ക് തിരുച്ചെന്തുർ എന്ന സ്ഥലത്തേക്ക് ബസ് കയറി. 40 km ഉണ്ട് തിരിച്ചെന്തുരിലേക്ക്.. കടൽതീരത്തോട് ചേർന്ന് കിടക്കുന്ന ചെറിയ ടൌൺ ആണ് തിരുച്ചെന്തുർ.. ഇവിടെനിന്നും തേറികാടിന്റെ അടുത്തുകിടക്കുന്ന സ്ഥലമായ കയമൊഴിയിലേക്ക് ബസ് ഉണ്ട്. 10 രൂപ ടിക്കറ്റിൽ 10 - 15 മിനിറ്റ് യാത്രമാത്രം .. തിരിച്ച് വന്നപ്പോഴാണ് തിരുച്ചെന്തുരിൽനിന്നും കയമൊഴി വഴി തേറികാട്ടിൽ സ്ഥിതിചെയ്യുന്ന അയ്യനാർ ക്ഷേത്രത്തിലേക്ക് നേരിട്ട് പ്രൈവറ്റ് ബസ് എല്ലാ 2 മണിക്കൂറിലും ഉണ്ടെന്ന് മനസിലായത്... .. രാവിലെ ഏഴരയോടെ കയമൊഴിയിൽ എത്തി.. കയമൊഴി ചെറിയൊരു ഗ്രാമപ്രദേശമാണ്. രണ്ടോ മൂന്നോ കടമുറികൾ കാണാം.. ഇവ...