തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമിയിലേക്ക് ഒരു യാത്രA journey to the red desert of Tamil Nadu
May 18, 2019
തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമിയിലേക്ക് ഒരു യാത്ര..
ഇന്ത്യയിൽ രാജസ്ഥാനിൽ മാത്രമല്ല നമ്മയുടെ തെക്കേ ഇന്ത്യയിലും ഉണ്ട് ചെറിയൊരു മരുഭൂമി, അതും സാധാരണ മരുഭൂമി അല്ല ചുവന്ന മണലുള്ള മരുഭൂമി...
നമ്മടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ് തേറികാട് എന്ന പേരിൽ ഇങ്ങനെ ഒരു മരുഭൂമി ആർക്കും അറിയാതെ ഒളിഞ്ഞുകിടക്കുന്നത്.. തൂത്തുകുടിയിൽനിന്നും തിരുനെൽവേലിയിൽനിന്നും 50 - 60 km ദൂരം ഉണ്ട് തേറികാട്ടിലേക്ക് ..
തൂത്തുകുടിയിൽനിന്നും രാവിലെ 5 മണിക്ക് തിരുച്ചെന്തുർ എന്ന സ്ഥലത്തേക്ക് ബസ് കയറി. 40 km ഉണ്ട് തിരിച്ചെന്തുരിലേക്ക്.. കടൽതീരത്തോട് ചേർന്ന് കിടക്കുന്ന ചെറിയ ടൌൺ ആണ് തിരുച്ചെന്തുർ.. ഇവിടെനിന്നും തേറികാടിന്റെ അടുത്തുകിടക്കുന്ന സ്ഥലമായ കയമൊഴിയിലേക്ക് ബസ് ഉണ്ട്.
10 രൂപ ടിക്കറ്റിൽ 10 - 15 മിനിറ്റ് യാത്രമാത്രം ..
തിരിച്ച് വന്നപ്പോഴാണ് തിരുച്ചെന്തുരിൽനിന്നും കയമൊഴി വഴി തേറികാട്ടിൽ സ്ഥിതിചെയ്യുന്ന അയ്യനാർ ക്ഷേത്രത്തിലേക്ക് നേരിട്ട് പ്രൈവറ്റ് ബസ് എല്ലാ 2 മണിക്കൂറിലും ഉണ്ടെന്ന് മനസിലായത്...
..
രാവിലെ ഏഴരയോടെ കയമൊഴിയിൽ എത്തി.. കയമൊഴി ചെറിയൊരു ഗ്രാമപ്രദേശമാണ്. രണ്ടോ മൂന്നോ കടമുറികൾ കാണാം..
ഇവിടെനിന്നും 3 km ഇനി നടക്കണം, തേറികാടിലേക്കും അയ്യനാർ ക്ഷത്രത്തിലേക്കും.. വേണമെങ്കിൽ ഓട്ടോ ലഭ്യമാണ്.. സ്ഥലം കണ്ട് നടക്കാമെന്ന ഉദ്ദേശത്തോടുകൂടെ ഒരു കുപ്പി വെള്ളവും വാങ്ങി ഞാൻ നടന്നു.. ഒരു കിലോമീറ്റർ ചെന്നാൽ ഒരു ഗ്രാമം ഉണ്ട്.. ഇവിടം വരയെ ആൾതാമസമുള്ളൂ.. അവിടെത്തന്നെയായി വരുന്നവർക്ക് വിശ്രമിക്കാൻ ചെറിയൊരു സ്ഥലം ഉണ്ട്..
പ്രകൃതി കൊണ്ടുണ്ടാക്കിയ ഒരു പന്തൽ.. കുറെ മരങ്ങൾക്കടിയിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ നിർമിച്ചുവെച്ചെക്കുന്നു .. ഞാനേകദേശം അരമണിക്കൂർ അവിടെയിരുന്നു.. ഇവിടുത്തെ മണലിന്റെ നിറവും ചുവപ്പു തന്നെ...
..
ഇ മൂന്നുകിലോമീറ്ററിൽ തന്നെ 4 - 5ഓളം ക്ഷേത്രങ്ങൾ വേറെയും കാണാം..
കയമൊഴിയിൽനിന്നും ഒരു കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ മരുഭൂമി തുടങ്ങുകയായി.. അതും ചുവന്ന മരുഭൂമി.. ആദ്യമായാണ് ഇങ്ങനെ ഒരു കാഴ്‌ച്ച കാണുന്നത്.. പക്ഷെ ഇ മരുഭൂമിയിൽ മരങ്ങളും കാടും ഒക്കെ ഉണ്ട്.. പ്രധാനമായും പന (മണ്ട പോയതും), പറങ്കി, പുളി, പിന്നെ കുറെ കുറ്റികാടുകളും..
അയ്യനാർ ക്ഷേത്രത്തിന് ഒരു 200 മീറ്റർ മുൻപായി ക്ഷേത്രത്തിലേക്കുള്ള ഒരു പ്രവേശന കവാടം കാണാം.. ഇവിടം വരെയുമുള്ള റോഡും ടാർ ഇട്ട ചെറിയ വഴിയാണ്.. വേണമെങ്കിൽ മരുഭുമിയിലൂടെയും നടന്ന് അയ്യനാർ ക്ഷേത്രത്തിലെത്താം. പക്ഷെ ദിശ അറിയാതെ വഴി തെറ്റാൻ സാധ്യത ഉണ്ട്..
..
ഒരു മണിക്കുർ കൊണ്ട് ഞാൻ ക്ഷേത്രത്തിന് മുമ്പിലെത്തി.. ധാരാളം കുടുംബങ്ങൾ ബസിലും മറ്റുമായി ക്ഷേത്രം സദർശിക്കാൻ അവിടെ എത്തിയിട്ടുണ്ട്.. ഇ ക്ഷേത്രത്തിന് പിറകിലായാണ് നോക്കെത്താ
ദൂരത്തോളം മരുഭൂമി നീണ്ടുകിടക്കുന്നത്..
..
ക്ഷേത്രത്തിന് മുന്നിൽ വെള്ളം, കരിക്ക്, പഴങ്ങൾ ഒക്കെ കിട്ടുന്ന ചെറിയ താല്ക്കാലിക കടകൾ ഉണ്ട്. പക്ഷെ ഇവിടെ എല്ലാത്തിനും വില കൂടുതലാണ്.
ക്ഷേത്രത്തിന്റെ ഒരു വശത്തോടുകൂടെ ഞാൻ അ ചുവന്ന മരുഭൂമിയിലേക്ക് കേറി. അവിടിവിടങ്ങളിലായി തണലുള്ള മരച്ചുവട്ടിൽ പലരും വിശ്രമിക്കുന്നുണ്ട്..
പണ്ട് സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രമായിരുന്നു ഇ സ്ഥലം ഉപയോഗിച്ചിരുന്നത്.. എന്നാൽ അടുത്തിടെയായി ധാരാളം സന്ദർശകർ ഇ കൊച്ചു മരുഭൂമി കാണാൻ ഇങ്ങോട്ടെത്തുന്നുണ്ട്.
.
മരുഭൂമി കാണണമെന്ന് അത്യാവിശം ഉള്ളവർ മാത്രം ഇങ്ങോട്ടെത്തിയാൽ മതി..
അതുമല്ലാ കേരളത്തിൽനിന്നും വന്ന് കാണാൻ മാത്രം ഉള്ള സ്ഥലം ഒന്നുമില്ല..
അവിടെ അടുത്തുള്ളവർക്ക് ഒന്ന് കുടുംബവുമായി പോയി ഇരിക്കാൻ പറ്റിയ സ്ഥലമാണ് തേറികാട് ( നമ്മൾ ബീച്ചിൽ പോവുന്ന പോലെ )
..
പകൽ നല്ല വെയിലും ചൂടും ആയതിനാൽ വരുന്നവർ രാവിലെയോ വൈകുനേരമോ പോവുക..
കൂടിപ്പോയാൽ 2 മണിക്കൂർ മാത്രം ചിലവഴിക്കാൻ പറ്റിയ ഒരു സ്ഥലം മാത്രമാണ് തേറികാട്. എന്തിരുന്നാലും സൗത്ത് ഇന്ത്യയിലെ അതികം ആർക്കും അറിയാത്ത ഒരു വ്യത്യസ്ത സ്ഥലം, അതും മരുഭൂമി സന്ദർശിച്ച അനുഭവം കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല...
കാഴ്ചകൾക്ക് : https://youtu.be/i0QlV8pRLD4
By : Bibin joseph
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
പുതിയ യാത്ര അറിവിനായി travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...
Group 1
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj
Group 2
https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v
നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546

0 comments