ഗ്യാലറിയിൽ ഇരുന്ന്കണ്ട റോക്കറ്റ് വിക്ഷേപണംThe rocket launch in the gallery
May 30, 2019
#റോക്കറ്റ് വിക്ഷേപണം ഇനി #ഗ്യാലറിയിൽ ഇരുന്ന് കാണാം...
ഒരിക്കലെങ്കിലും റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണണമെന്ന് #ആഗ്രഹിച്ചിട്ടുണ്ടോ..? എന്നാൽ അതിന് ISRO ശ്രീഹരിക്കോട്ടയിൽ അവസരം ഒരുക്കിയിരിക്കുന്നു. ഇനി മുതൽ ഏതൊരു ഇന്ത്യൻ പൗരനും സൗജന്യമായി ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണം ഗ്യാലറിയിൽ ഇരുന്ന് നേരിട്ട് കാണാം. 5000 പേർക്ക് ഒരേസമയം ഇരുന്ന് കാണാൻ ഉള്ള സൗകര്യമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.
..
May 22ന് വിക്ഷേപിച്ച PSLV C46 എന്ന റോക്കറ്റ് കാണുക എന്ന ദൗത്യവുമായി 20ന് തന്നെ നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് വണ്ടികേറി ..
മെയ് 22 രാവിലെ 5:30നാണ് റോക്കറ്റ് വിക്ഷേപണം. വെളുപ്പിനെ 3 മുതൽ 5 വരെയാണ് കണികൾക്കുള്ള പ്രവേശനം.
പക്ഷെ അ സമയത്ത് ആന്ധ്രയിലെ ഒരു ദ്വീപായ ശ്രീഹരിക്കോട്ടയിൽ എത്തുകയെന്നത് പ്രയാസകരമായ ഒരു കാര്യമായത്കൊണ്ടാണ് തലേന്നുതന്നെ ശ്രീഹരിക്കോട്ട ലക്ഷ്യമാക്കി യാത്ര തിരിച്ചത് ( സ്വന്തമായി വാഹനം ഉള്ളവർക്ക് പ്രശ്‌നമില്ല ).
21ന് ഉച്ചയോടെ ശ്രീഹരികോട്ടക്ക് അടുത്തുള്ള പട്ടണമായ ആന്ധ്രയിലെ സുല്ലുരുപേട്ടയിലെത്തി. ഇവിടെനിന്നും 18 കിലോമീറ്റർ ഉണ്ട് ശ്രീഹരിക്കോട്ടയിലേക്ക്.. ഭക്ഷണം വെള്ളം എന്നുവേണ്ട സാധനങ്ങൾ ഇവിടെ മാത്രമേ കിട്ടു.. ആന്ധ്രയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ നെല്ലൂരിലേക്കൊക്കെ പോകുന്ന ഹൈവേയിൽത്തന്നെയാണ് ഇ ചെറുപട്ടണവും സ്ഥിതിചെയുന്നത്.(ചെന്നൈയിൽനിന്നും നെല്ലൂർക്കുള്ള ബസിന് കേറിയാൽ മതിയെന്ന് സാരം)..
സുല്ലുരുപെട്ട ബസ് സ്റ്റാൻഡിൽനിന്നും 2km ഓട്ടോയിൽ പോയാൽ മാത്രമേ ശ്രീഹരിക്കോട്ടയിലേക്ക് ബസ്, ഷെയർ ഓട്ടോ, ജീപ്പ് ഒക്കെ കിട്ടുന്ന സ്ഥലത്തെത്തുകയുള്ളു. ഞാൻ അവിടെനിന്നും ബസ് കേറിയെങ്കിലും ഒരു 10km പിന്നിട്ടപ്പോൾ കണ്ട കാഴ്ച എന്നെ അതിശയിപ്പിച്ചു..
റോഡിൻറെ ഇരുവശങ്ങളിലും നോക്കെത്താ ദൂരത്തോളം പടർന്ന് കിടക്കുന്ന ജലാശയം.. ശ്രീഹരിക്കോട്ടയിലേക്ക് പോകുന്ന വഴിക്കുതന്നെ മറ്റൊരു ചെറിയ ദ്വീപുകൂടെ ഉണ്ട്. ഇ പ്രദേശമാണ് പുളിക്കാട്ട് എന്നറിയപ്പെടുന്നത്.. ഇവിടെ ഒരു bird sanctuary കൂടെയുണ്ട്.. ഞാൻ അവിടെ ബസ് ഇറങ്ങി കാഴ്ചകൾ കണ്ട് നടന്നു...
ഇവിടെനിന്നും 5km കൂടെയുണ്ട് അടുത്ത ദ്വീപായ ശ്രീഹരിക്കോട്ടയിലേക്ക്..
ഇവിടെനിന്നും ശ്രീഹരിക്കോട്ടയിലേക്ക് പോകണമെങ്കിൽ ഒരു പോലീസ് ചെക്ക് പോസ്റ്റ് കടക്കണം.. അനുമതി ഇല്ലാത്ത ആരെയും ഇവിടെനിന്നും മുന്നോട്ട് വിടില്ല .. ഞാൻ നടന്ന് ചെന്ന് അവരുടെ അടുത്ത് കാര്യം അവതരിപ്പിച്ചു.. പക്ഷെ നാളെ വെളുപ്പിന് 3 മണിക്കുശേഷം വരാനായിരുന്നു മറുപടി.. അൽപനേരം അവിടെ ചുറ്റിപറ്റിനിന്നപ്പോ SI തമിഴൻ ആണെന്ന് മനസിലായി.. പുള്ളിക്കാരന്റെ അടുത്തുചെന്ന് കാര്യം പറഞ്ഞു, കൈലുള്ള പാസ് കാണിച്ചു... കേരളത്തിൽനിന്നും വന്ന എന്നെകണ്ടപ്പോൾ അല്പം കത്തിവെച്ചെങ്കിലും അതികം വൈകാതെ അകത്തേക്ക് പോവാൻ അനുമതി തന്നു(അല്ലേലും തമിഴർക്ക് ഒരു വല്ലാത്ത സ്‌നേഹമാ).
5km എങ്ങനെ പോകുമെന്ന് ചോദിച്ചപ്പോ സ്ഥലം കണ്ട് നടന്നോളാമെന്ന് പറഞ്ഞു അവിടെനിന്നും സ്ഥലം കാലിയാക്കി..
അല്പദൂരം സൂര്യാസ്തമയവും കണ്ട് നടന്നു..
ധാരാളം വാഹനങ്ങൾ അകത്തേക്കും പുറത്തേക്കും പോകുന്നുണ്ട്. കുടുതലും അവിടെ ജോലി ചെയ്യുന്നവർ ആണ്.
..
ഞാൻ ഒരു ബൈക്കിന് കൈകാണിച്ച് കേറിയതുകൊണ്ട് അഞ്ചുമിനുട്ടുകൊണ്ട് ശ്രീഹരിക്കോട്ടയുടെ പ്രവേശന കവാടത്തിലെത്തി...
വൈകുനേരം ആറുമണിയായതേ ഉള്ളുവെങ്കിലും ധാരാളം പേർ നാളത്തെ റോക്കറ്റ് വിക്ഷേപണം കാണാൻ ഇങ്ങോട്ട് വന്നുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു..
വരുന്നവർ എല്ലാം ശ്രീഹരിക്കോട്ടയുടെ അകത്തേക്ക് പോകുന്നുണ്ടായിരുന്നു. റോക്കറ്റ് വിക്ഷേപണം കാണാനുള്ള ഗ്യാലറിയിലേക്കുള്ള വഴി പുറത്തുകൂടെയാണെങ്കിലും രാവിലെ 3 മണിക്ക് ശേഷമേ അവിടേക്ക് വിടുകയുള്ളു..
ശ്രീഹരിക്കോട്ടയിൽ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നമ്മൾക്കും അവിടെ താമസ സൗകര്യം കിട്ടും.. അങ്ങനെ വരുന്നവർക്ക് അവർ അതിനുള്ള പാസ് റെഡിയാക്കി കൊടുക്കും .. അ പാസ് ഉണ്ടെങ്കിൽ മാത്രമേ ശ്രീഹരിക്കോട്ടയുടെ അകത്തേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളു.. അതുകൊണ്ട് തന്നെ ഇ പ്രവേശന കവാടത്തിനുമുന്നിൽ 3 മണിവരെ ഇരിക്കുക എന്നതുമാത്രമായിരുന്നു എനിക്കുമുന്നിലുള്ള ഒരേഒരു വഴി...
വെളുപ്പിനെ രണ്ടുമണിമുതൽ ധാരാളം വാഹനങ്ങളിൽ നിറയെപേർ റോക്കറ്റ് വിക്ഷേപണം കാണാൻ ഇങ്ങോട്ട് വന്നുകൊണ്ടേയിരുന്നു.. കൃത്യം മൂന്നുമണിക്കുതന്നെ ലോഞ്ച് വ്യൂ ഗ്യാലറിയിലേക്കുള്ള റോഡ് തുറന്നു..
ബാഗ്, പാസ് അടക്കം എല്ലാം ചെക്ക് ചെയ്തതിനുശേഷം മാത്രമേ അകത്തേക്ക് വിടു. ഇവിടെനിന്നും 2 km ഉണ്ട് ഗ്യാലറിയിലേക്ക്.. അവരുടെ തന്നെ ബസ് സർവീസ് free ആയിട്ട് നമ്മുക്ക് ഉപയോഗിക്കാം.. ചെക്കിങ് എല്ലാം കഴിഞ്ഞ് ഏകദേശം മൂന്നരയോടെ ഞാൻ ഗ്യാലറിയിലെത്തി..
വരുന്നവർക്കുവേണ്ടി ഗ്യാലറിക്ക് പിന്നിൽ ടോയ്‌ലറ്റും മൂന്നുനാല് താത്കാലിക കടകളും ഒരു ചെറിയ മ്യൂസിയവും ഒരുക്കിയിട്ടുണ്ട്.. അഞ്ചുമണിയോടെതന്നെ ധാരാളം പേർ അവിടെ എത്തിയിരുന്നു..
പറഞ്ഞിരുന്നപോലെ തന്നെ കൃത്യം 5:27നുതന്നെ PSLV C46 എന്ന റോക്കറ്റ് RISAT 2B എന്ന സാറ്റലൈറ്റുമായി കുതിച്ചുയർന്നു.. കുറെ നാളായി ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമാക്കിയതിൽ സന്തോഷം തോന്നി .. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചതന്നെയാണീ അഭിമാനത്തിന്റെ രണ്ടുമിനുട്ട്...
..
പതിനഞ്ച് മിനിറ്റ് കൊണ്ട് PSLV C46 തന്റെ ദൗത്യം നിറവേറ്റുന്നത് ലൈവായി ഗ്യാലറിക്കുമുന്നിൽ വെച്ചിരിക്കുന്ന സ്‌ക്രീനിൽ കാണാം..
ആറുമണിയോടെ തിരിച്ച് ശ്രീഹരിക്കോട്ടയുടെ പ്രവേശന കവാടത്തിന് മുന്നിലെത്തി. ഇവിടെനിന്നും സുല്ലുരുപേട്ട റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് ബസ് കിട്ടി..
റോക്കറ്റ് വിക്ഷേപണത്തിന് വരുന്ന കാഴ്ചക്കാർക്ക് വേണ്ടി രാവിലെ രണ്ടര മുതൽ 4 വരെ ആന്ധ്ര ട്രാൻസ്പോർട്ടിന്റെ ബസ് സുല്ലുരുപേട്ട മുതൽ ശ്രീഹരിക്കോട്ടയിലേക്കും 6 മണിമുതൽ തിരിച്ചും ഉണ്ടായിരുന്നു..
എങ്ങനെ പാസ് എടുക്കാം:
അടുത്ത റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ 5 ദിവസം മുന്നേ shar.gov.in എന്ന സൈറ്റിൽനിന്നും ഏതൊരു ഇന്ത്യൻ പൗരനും സൗജന്യമായി ഓൺലൈനിൽ ബുക്ക് ചെയാം..
ഒരു ദിവസം മുന്നേ പോയിട്ട് ഭക്ഷണം അടക്കം എനിക്ക് ചെലവായത് - 1385രൂപ ..
കാഴ്ചകൾക്ക്: https://youtu.be/wM3IFbd0sAA
By : Bibin joseph
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
പുതിയ യാത്ര അറിവിനായി travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...
Group 1
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj
Group 2
https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v
നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546

0 comments