ആഗ്രഹം പോലെ ഒരു ദൂര യാത്ര A long journey like the desire
June 01, 2019
ആഗ്രഹം പോലെ ഒരു ദൂര യാത്ര
ഗുരുവായൂർ - കണ്ണൂർ - തളിപ്പറമ്പ- കൊട്ടിയൂർ - തിരുനെല്ലി യാത്ര
കുറെ നാളുകളായി മനസ്സിന്റെ ആഗ്രഹം ആണ് ദൂര യാത്ര പോകണം എന്ന്. അതിനു മുന്നോടിയായി ഒരു bike വാങ്ങി. Honda Hornet 160 R. ഞാനും അനിയനും അനിയന്റെ ചങ്കും , പിന്നെ വല്യച്ഛന്റെ മകനും അങ്ങനെ നാല് പേര് കൂടിയാണ് യാത്ര പുറപ്പെട്ടത്. അനിയന്റെ ചങ്കിന്റെ വണ്ടിയും Honda Hornet 160 R അതും പുതിയത് ആയിരുന്നു.
യാത്രയ്ക്ക് അമ്മയുടെ അടുത്ത് നിന്ന് നേരത്തെ സമ്മതം വാങ്ങി വെച്ചിരുന്നു. അല്ലെങ്കിലും മക്കൾ ദൂരയാത്ര പോകുമ്പോൾ ഏത് അമ്മയ്ക്കാണ് മനസമാധാനം ഉള്ളത്. വെള്ളിയാഴ്ച രാത്രി കൃത്യം 10 മണിക്ക് ഞങ്ങൾ യാത്ര ആരംഭിച്ചു. പോവുന്നതിനു മുൻപ് എല്ലാം plan ചെയ്തിരുന്നു. ബൈക്കിലെ ആദ്യത്തെ ദുരയാത്ര ആയത് കൊണ്ട് ആവേശം ഒട്ടും ചെറുതായിരുന്നില്ല. പോകുന്നവഴി കുന്നംകുളത്തു നിന്നും ഒരു ചായ കുടിച്ചു അവിടെ 24 മണിക്കൂറും open ആയിരിക്കുന്ന ഒരു ചായക്കട ഉണ്ട്. കുറച് ഭക്തിമാർഗവും അടിച്ചുപൊളിയും ചേർന്നതായിരുന്നു യാത്ര കാനന ഭംഗിയും ഗ്രാമ ഭംഗിയും ഇഷ്ടപ്പെടുന്നവർക്ക് പോകാവുന്ന ഒരു സ്ഥലമാണ് കൊട്ടിയൂർ - തിരുനെല്ലി. അത് മനസ്സിന് ഒരു കുളിര്മയാണ്. രാത്രി വണ്ടി ഓടിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്. ഉറക്കം സഹിച് ഒരിക്കലും വണ്ടി ഓടിക്കരുത്. ഉറക്കം വന്നാൽ കുറച്ച നേരം rest എടുത്തതിനു ശേഷം വണ്ടി ഓടിക്കുക.
ഞങ്ങൾ പുലർച്ച 4.45 നു തളിപ്പറമ്പ എത്തി. അവിടെ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൌസ് ൽ മുറി എടുത്തു. 300 രൂപ യാണ് ഒരു room നിരക്ക്. കാലത് ക്ഷേത്രത്തിൽ തൊഴേണ്ടത് കൊണ്ട് കുറച്ച സമയം മാത്രമാണ് വിശ്രമിക്കാൻ കിട്ടിയത്. 7 .30 നു എഴുന്നേറ്റു രാജരാജേശ്വര ക്ഷേത്രവും തൃച്ചംബരം ക്ഷേത്രവും തൊഴുതു മടങ്ങി വരുന്ന വഴി പ്രഭാത ഭക്ഷണം കഴിച്ചു. പിന്നെ പോയത് മലബാർ ന്റെ മൂന്നാർ എന്നറിയപ്പെടുന്ന "പാലക്കയം തട്ടി" ലേക്കാണ് പാലക്കയം തട്ട് പോകുന്ന വഴി ജീപ്പ് stand ഉണ്ട് അവിടെ നിന്ന് ജീപ്പ് വിളിച്ചു പോകുന്നതാണ് നല്ലത്. പാലക്കയം തട്ട് പോകുന്നവർ ഏഴര കുണ്ടിലും പോകണം. പാലക്കയം തട്ടിലും ഏഴരക്കുണ്ട് water falls ലും പോകാൻ 1700 രൂപയാണ് ജീപ്പിന്റെ നിരക്ക്. ഏഴരക്കുണ്ടിൽ കുളിക്കാൻ ഉള്ള സൗകര്യം ഉണ്ട്. 100 രൂപയാണ് ഒരാൾക്ക് നിരക്ക്. ഞങ്ങൾ അവിടെ ഒരു കുളിയും പാസാക്കി നേരെ തളിപ്പറമ്പ വെച്ച പിടിച്ചു. കുറച്ചു നേരം വിശ്രമിച്ചു. വൈകീട്ട് പറശ്ശിനികടവ് ക്ഷേത്രത്തിലേക്കാണ് ഞങ്ങൾ പോയത്. ചെല്ലുന്ന സമയത് അവിടെ വെള്ളാട്ടം നടക്കുകയായിരുന്നു. അവിടുത്തെ പ്രസാദം ആയ പയർ വേവിച്ചതും തേങ്ങാ പൂളും കഴിച്ചു പിന്നെ നേരെ റൂമിലേക്ക്. വർത്തമാനം ഒക്കെ പറഞ്ഞു കിടന്നപ്പോഴേക്കും സമയം 12 മണി.
പിറ്റേ ദിവസം കാലത്തു 5 മണിക്ക് എഴുന്നേറ്റു. അര മണിക്കൂറിനുള്ളിൽ റെഡി ആയി ഇറങ്ങി തിരുനെല്ലിക്ക് യാത്ര തുടർന്നു.പോകുന്ന വഴി മുഴക്കുന്ന് മൃദംഗ ശൈലെശ്വരി ക്ഷേത്രത്തിൽ തൊഴുതു. കഥകളി ചിട്ടപ്പെടുത്തിയത് ഈ ക്ഷേത്രത്തിൽ വെച്ചാണ് എന്നാണ് പറയപെടുന്നത്. കുറെ വർഷങ്ങൾക്കു മുമ്പ് ഇവിടുത്തെ വിഗ്രഹം കളവു പോവുകയും കള്ളന്മാർക്ക് വിഗ്രഹം കേരളത്തിൻറെ അതിർത്തി കടത്തിക്കൊണ്ടു പോകാൻ സാധിച്ചില്ല എന്നും പറയപ്പെടുന്നു പോകുന്ന വഴി ഞങ്ങൾ കൊട്ടിയൂർ മഹാദേവ ദർശിച്ചാണ് യാത്ര തുടർന്നത്. വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ക്ഷേത്രപരിസരത്തുള്ളത്. തുടർന്ന് മാനന്തവാടി പോകുന്ന വഴി ആണ് പാൽച്ചുരം. 5 ഹെയർ പിൻ വളവുകൾ ആണ് ഇവിടെ ഉള്ളത്. ചുരം കയറി ചെന്നപ്പോൾ തേയില വിൽക്കുന്ന ഒരു കട കണ്ടു അവിടെനിന്നും തേയില വാങ്ങി നാല് ചായയും കുടിച്ച് നേരെ വണ്ടി പൂക്കോട് തടാകത്തിലേക്ക് വിട്ടു. പൂക്കോട് തടാകം എത്തിയപ്പോൾ സമയം ഉച്ചയ്ക്ക് 12 മണി ആയി നാലു പേർക്കും നല്ല വിശപ്പുണ്ടായിരുന്നു. ഗൂഗിൾ അമ്മച്ചിയുടെ സഹായത്തോടെ നല്ല ഹോട്ടൽ കണ്ടുപിടിച്ചു നല്ല നാടൻ ഊണ് തന്നെ അങ്ങ് കിട്ടി സാമ്പാർ തോരൻ അച്ചാർ പപ്പടം രസം മോര് എന്നിവയൊക്കെയാണ് ഊണിന് ഉണ്ടായിരുന്നത്. ഊണ് കഴിഞ്ഞ് നേരെ തടാകത്തിലേക്ക് പോയി തടാകത്തിൽ ബോട്ടിംഗ് ഉണ്ട് 350 രൂപയാണ് നാല് പേർക്കുള്ള നിരക്ക് 20 മിനിറ്റാണ് സമയം കുറച്ചുനേരം അവിടെ സമയം ചെലവഴിച്ചു കൂടാതെ കുറച്ച് പർച്ചേസിംഗ് ഉണ്ടായി വയനാട് പോയാൽ ഏറ്റവും കൂടുതൽ കാണാൻ പറ്റുന്ന ഒരു സ്പെഷ്യൽ ഐറ്റം ആണ് തേൻനെല്ലിക്ക നെല്ലിക്ക തേനിലിട്ടു നല്ല സ്വാദാണ് അതിന് കഴിക്കാത്തവർ ഒന്ന് കഴിച്ചു നോക്കണം. അതുകഴിഞ്ഞ് ഞങ്ങൾ നേരെ തിരുനെല്ലി വച്ചുപിടിച്ചു വൈകുന്നേരം 4 മണിയോടുകൂടി തിരുനെല്ലി എത്തി ഞാൻ നേരത്തെ വിളിച്ചു ബുക്ക് ചെയ്തിരുന്നു തോൽപ്പെട്ടി വനത്തിലൂടെയാണ് തിരുനെല്ലി പോകേണ്ടത് പോകുന്നവഴി മാൻ കൂട്ടത്തെ കണ്ടു വനത്തിൽ നിറയെ കണിക്കൊന്ന പൂത്തു നിൽക്കുന്നത് കണ്ടു അത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. റൂമിൽ കുറച്ചു നേരം വിശ്രമിച്ച് കുളിച്ച് വൈകുന്നേരം ക്ഷേത്രദർശനം നടത്തി. കൂടാതെ ദീപാരാധന തൊഴുതു രാത്രി ഉപ്പുമാവും കട്ടൻചായയും ലഭിച്ചു. ഡ്രൈവിംഗ് ഷീണം ആയതുകൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് തന്നെ ഞങ്ങൾ ഉറങ്ങിപ്പോയി.
പിറ്റേദിവസം തിങ്കളാഴ്ച ഇത്തിരി നേരം വൈകിയാണ് ഞങ്ങൾ എഴുന്നേറ്റത് കാലത്ത് ക്ഷേത്രത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു ബലിതർപ്പണത്തിന് പേരുകേട്ട ക്ഷേത്രമാണ് തിരുനെല്ലി. ഭഗവാൻ ശ്രീരാമൻ പിതാവ് ദശരഥന് വേണ്ടി ബലിതർപ്പണം നടത്തിയത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. പാപനാശിനിയിൽ ആണ് ബലിതർപ്പണം നടത്തുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങൾ നേരെ കുറുവാ ദ്വീപിലേക്കാണ് പോയത്. തിരുനെല്ലിയിൽ നിന്ന് 28 Km ആണ് കുറുവാ ദ്വീപിലേക്ക്. രണ്ടു പ്രവേശനകവാടമാണ് കുറുവാദ്വീപിൽ ഉള്ളത് ഇതിലൂടെ ഒരു ദിവസം 475 ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ ആകെ ഏഴ് ദ്വീപാണ് അവിടെയുള്ളത് പക്ഷേ ആദ്യത്തെ ഒരു ദ്വീപിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനമുള്ളത് . ഇവിടേക്ക് പോകാൻ മുളകൊണ്ടുള്ള ചങ്ങാടം ആണ് യാത്ര മാർഗ്ഗം 89 രൂപയാണ് ഒരാൾക്കുള്ള നിരക്ക് ദ്വീപിലേക്ക് പോകാൻ ചങ്ങാടം ഇറങ്ങിക്കഴിഞ്ഞ് വനത്തിലൂടെ ഒരു കിലോമീറ്റർ നടക്കാനുണ്ട്. നടന്ന് ചെല്ലുന്നത് പാറക്കെട്ടുകൾ നിറഞ്ഞ ഒരു സ്ഥലത്തേക്കാണ് അവിടെ കുളിക്കേണ്ടവർക്ക് കുളിക്കാനുള്ള സൗകര്യവുമുണ്ട് . അവിടെ നിന്ന് കുറച്ച് ഫോട്ടോ എടുത്തു. ഞങ്ങൾ അവിടെ നിന്ന് 12.15 കൂടി ഇറങ്ങി. ഭക്ഷണം കഴിച്ച് നേരെ ബാണാസുരസാഗർ ഡാമിലേക്ക് ആണ് പോയത് ഡാമിലേക്ക് കുറുവാ ദ്വീപിൽ നിന്നും 34 കിലോമീറ്റർ ആണ് ഉള്ളത്. ഡാമിൻറെ താഴെ ബൈക്ക് പാർക്ക് ചെയ്ത് മുകളിലേക്ക് നടന്നു. ഡാമിൻറെ മുകളിലെ നീളം 1.3 കിലോമീറ്ററാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള ഡാം ആണ് ബാണാസുര സാഗർ ഡാം. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ സോളാർ പാനലുകൾ സ്ഥാപിച്ച ഡാംകുടിയാണ് ഇത്. ഡാമിൽ കുറച്ചുനേരം time spent ചെയ്തപ്പോഴേക്കും നല്ലൊരു കിടുക്കാച്ചി മഴ പെയ്തു. നല്ല പുതുമണ്ണിന്റെ മണം മൂക്കിലേക്ക് തുളച്ച് കയറി. കൂടാതെ അവിടെ തന്നെ ഒരു കുതിരസവാരി നടത്തുകയും ചെയ്തു. ഇനി നേരെ തിരിച്ചു വീട്ടിലേക്ക് ആണ് യാത്ര നാലുമണിയോടു കൂടി ഡാമിൽ നിന്ന് ഇറങ്ങി താമരശ്ശേരി ചുരം വഴി ഇറങ്ങി. (എയ് മ്മടെ താമരശ്ശേരി ചുരംന്ന്). രാത്രി 11 മണിയോടുകൂടി ഞങ്ങൾ ഗുരുവായൂർ എത്തി ഞങ്ങളുടെ യാത്ര ഭഗവാൻറെ അനുഗ്രഹത്താൽ ബുദ്ധിമുട്ടൊന്നും ഇല്ലാതെ അവസാനിച്ചു ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട് ഓർമകൾ സമ്മാനിച്ച യാത്രയായിരുന്നു ഇത്.
By : Mahesh kumar
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
പുതിയ യാത്ര അറിവിനായി travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...
Group 1
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj
Group 2
https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v
നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546

0 comments