ആനവണ്ടിയിൽ ഒരു ഗവി യാത്ര A Gavi Trip In Ksrtc
June 23, 2019
ആനവണ്ടിയിൽ ഒരു ഗവി യാത്ര
ഓർഡിനറി സിനിമ കണ്ടത് മുതൽ ഉള്ള ആഗ്രഹം ആണ് ഗവി പോകണം എന്നത്. അത് എങ്ങനെയെങ്കിലും നടപ്പിലാക്കാൻ ഉള്ള വ്യഗ്രതയിൽ ആയിരുന്നു. അത്രക്ക് ഇഷ്ടമായി ആ സ്ഥലം. യാത്രകൾക്ക് ദൂരപരിധി ഇല്ലല്ലോ. അത് അനന്തമാണ്. മൂവാറ്റുപുഴയിൽ നിന്നും പത്തനംതിട്ട പോയി അവിടെ നിന്നും കാലത്ത് 6.30 മണിക്ക് ഗവി വഴി കുമളി KSRTC (ജംഗിൾ റൈഡർ) ബസിൽ ആണ് യാത്ര പോവേണ്ടത്. ദിവസവും 2 service ആണ് ഗവി വഴി കുമളിയിലേക്ക്. കാലത്ത് 6.30നും. ഉച്ചയ്ക്ക് 12.30 നും.
മൂവാറ്റുപുഴ - പത്തനംതിട്ട ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തു. മൈസൂർ - പത്തനംതിട്ട ബസിൽ മുവാറ്റുപുഴ നിന്നാണ് കയറേണ്ടത്. വൈകീട്ട് 6.30 മണിക്ക് മൈസൂരിൽ നിന്ന് പുറപ്പെടേണ്ട ബസ് 8 മണി ആയപ്പോൾ ആണ് പുറപ്പെട്ടത്. 1.30 മണിക്കൂർ late. 02.30 AM ആണ് മൂവാറ്റുപുഴ സമയം പറഞ്ഞിരുന്നത്. പണി പാളും എന്ന് തോന്നിയപ്പോൾ Crew number ലേക്ക് വിളിച്ചു. അപ്പോൾ അവർ 1.25 ന് പെരിന്തൽമണ്ണ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഗവി ബസ് മിസ് ആവും എന്ന സംശയം ഉള്ളത് കൊണ്ട് സ്റ്റേഷൻ മാസ്റ്ററുടെ അനുവാദം വാങ്ങി ഞങ്ങൾ 1.50 AM ന് മൂവാറ്റുപുഴ എത്തിയ. കോയമ്പത്തൂർ - പത്തനംതിട്ട ബസിൽ കയറി. വണ്ടി 3.30 ന് കോട്ടയം സ്റ്റാൻഡിൽ എത്തി. ഒന്ന് മയങ്ങി ഉണർന്നപ്പോഴേക്കും സമയം 5 മണി. പത്തനംതിട്ട സ്റ്റാൻഡിൽ എത്തി. പ്രഭാത കർമങ്ങൾക്ക് ശേഷം ചായ കുടിച്ച് അവിടെ ഇരുന്നു. 6.15 ന് കുമളി (ഗവി വഴി) ജംഗീൾ റൈഡർ വന്നു. ചെറിയ ബസ് ആണ്. 30 Seat ഉള്ളു. ചാടി ക്കയറി Seat പിടിച്ചു. 5 മിനിട്ട് കൊണ്ട് ബസ് ഫുൾ ആയി. 6.30ന് stand ൽ നിന്ന് എടുത്തു. 134 Km ആണ് കുമളിയിലേക്കുള്ള ദൂരം. ഏകദേശം 5 മണിക്കൂർ വനത്തിനുള്ളിലൂടെ ആണ് സഞ്ചാരം. ഒരാൾക്ക് ₹149 രൂപയാണ് കുമളി വരെയുള്ള നിരക്ക്. പുറം ലോകവുമായി ഒരു ബന്ധവും ഇല്ല. സീതത്തോട് ചിറ്റാർ ആങ്ങമുഴി എന്നിവിടങ്ങളിലൂടെ യാത്ര തുടർന്നു. ആങ്ങമൂഴി ചെക്ക് പോസ്റ്റിൽ നിന്നാണ് വനഭംഗി ആരംഭിക്കുന്നത്.
8 മണിക്ക് ആങ്ങമൂഴിയിൽ പ്രഭാത ഭക്ഷണത്തിന് നിർത്തി. ഭക്ഷണം കഴിച്ച ശേഷം യാത്ര തുടർന്നു. വനം ആരംഭിച്ചു. റോഡിന്റെ ഇരുവശവും ഈറ്റക്കാടുകൾ ചായ്ഞ്ഞു നിൽക്കുന്നു. ഇതൊന്നും വകവെയ്ക്കാതെ ജംഗിൾ റൈഡർ വകഞ്ഞു മാറ്റി യാത്ര തുടർന്നു. ആങ്ങമൂഴി വരെ സീറ്റിൽ ഇരുന്നവർ അത് കഴിഞപ്പോൾ ബസിന്റെ മുൻവശത്തേക്ക് പോയി. ചിലർ ബോണറ്റിൽ ഇരുന്നു. വീഡിയോ എടുക്കുന്ന തിരക്കിൽ ആയിരുന്നു. പോകുന്ന വഴി ആനപിണ്ടങ്ങൾ കണ്ടു. ആനയെ കാണണം എന്ന പ്രാർത്ഥന ഫലിച്ചു. ഒറ്റയാനെ കണ്ടു. അല്പം ദൂരത്തായിരുന്നു എന്നാലും കണ്ടല്ലോ എന്നൊരാശ്വാസം. പ്രളയത്തിൽ റോഡ് മുഴുവൻ തകർന്നു കിടക്കുകയായിരുന്നു. അതിന് ശേഷം ഫെബ്രുവരിയിൽ ആണ് അവിടം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. 11 മണിയോടെ ഗവിയിൽ എത്തി. സിനിമയിൽ കാണുന്ന പോലെ ഒന്നും തന്നെ അവിടെ ഇല്ല. കുറച്ച് വീടുകൾ ഉണ്ട്. കക്കി ഡാം, ഗവി ഡാം, പമ്പ ഡാം, മൂഴിയാർ ഡാം പോകും വഴി കാണുവാൻ സാധിക്കും. ഗവിയിൽ നിന്ന് കുറച്ച് തോട്ടം തൊഴിലാളികൾ ബസിൽ കയറി. അപ്പോൾ കുറച്ച് തിരക്ക് അനുഭവപ്പെട്ടു. പെരിയാർ എത്തിയപ്പോൾ കുറച്ച് പേർ ഇങ്ങി. ഞങ്ങൾ കുമളിയിലേക്കാണ് ടിക്കറ്റ് എടുത്തത്. 1.25 ഓട് കൂടി വണ്ടി കുമളി എത്തി. നല്ല വിശപ്പ്. കൊണ്ടുപോയ ഭക്ഷണം കഴിച്ചു. നേരെ തേക്കടിയിലേക്ക്. കുമളിയിൽ നിന്ന് 4 km ആണ് അവിടേയ്ക്ക്. ബോട്ടിംഗ് കഴിഞ്ഞിരുന്നു. പ്രവേശന ഫീസ് 45 രൂപയും സൈക്ലിംഗ് ഫീസ് 1 മണിക്കൂറിന് 20 രൂപയും ആണ്. വൈകിട്ട് 5 മണിയോടെ മടക്കം. കട്ടപ്പന ഇടുക്കി ഡാം വഴി എറണാകുളത്തേയ്ക്ക്.
മറക്കാനാവാത്ത ഒരു യാത്ര. പോവാത്തവർ തീർച്ചയായും പോവേണ്ട ഒരു സ്ഥലം.
✍️മഹേഷ് കുമാർ
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
പുതിയ യാത്ര അറിവിനായി travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...
Group 1
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj
Group 2
https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v
Group 3
https://chat.whatsapp.com/HQlMs0vAhVzIASqzE3u3tn
നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546

0 comments