ആനവണ്ടിയിൽ ഒരു ഗവി യാത്ര A Gavi Trip In Ksrtc
ആനവണ്ടിയിൽ ഒരു ഗവി യാത്ര ഓർഡിനറി സിനിമ കണ്ടത് മുതൽ ഉള്ള ആഗ്രഹം ആണ് ഗവി പോകണം എന്നത്. അത് എങ്ങനെയെങ്കിലും നടപ്പിലാക്കാൻ ഉള്ള വ്യഗ്രതയിൽ ആയിരുന്നു. അത്രക്ക് ഇഷ്ടമായി ആ സ്ഥലം. യാത്രകൾക്ക് ദൂരപരിധി ഇല്ലല്ലോ. അത് അനന്തമാണ്. മൂവാറ്റുപുഴയിൽ നിന്നും പത്തനംതിട്ട പോയി അവിടെ നിന്നും കാലത്ത് 6.30 മണിക്ക് ഗവി വഴി കുമളി KSRTC (ജംഗിൾ റൈഡർ) ബസിൽ ആണ് യാത്ര പോവേണ്ടത്. ദിവസവും 2 service ആണ് ഗവി വഴി കുമളിയിലേക്ക്. കാലത്ത് 6.30നും. ഉച്ചയ്ക്ക് 12.30 നും. മൂവാറ്റുപുഴ - പത്തനംതിട്ട ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തു. മൈസൂർ - പത്തനംതിട്ട ബസിൽ മുവാറ്റുപുഴ നിന്നാണ് കയറേണ്ടത്. വൈകീട്ട് 6.30 മണിക്ക് മൈസൂരിൽ നിന്ന് പുറപ്പെടേണ്ട ബസ് 8 മണി ആയപ്പോൾ ആണ് പുറപ്പെട്ടത്. 1.30 മണിക്കൂർ late. 02.30 AM ആണ് മൂവാറ്റുപുഴ സമയം പറഞ്ഞിരുന്നത്. പണി പാളും എന്ന് തോന്നിയപ്പോൾ Crew number ലേക്ക് വിളിച്ചു. അപ്പോൾ അവർ 1.25 ന് പെരിന്തൽമണ്ണ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഗവി ബസ് മിസ് ആവും എന്ന സംശയം ഉള്ളത് കൊണ്ട് സ്റ്...