കേരളത്തിലെ മനോഹരമായ 30 tourist place കൾ
കേരളത്തിലെ മനോഹരമായ 30 tourist place കൾ ഇലവിഴാപൂഞ്ചിറ കോട്ടയത്തു നിന്ന് 55 കിലോമീറ്ററും തൊടുപുഴ നിന്ന് 20 കിലോമീറ്ററും ദൂരമാണ് ഇലവിഴാപൂഞ്ചിറയിലേക്കുള്ളത്. കാഞ്ഞാറിനടുത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്. പാലായില്‍ നിന്ന് വളരെ വേഗം ഇവിടെയെത്താം. മാങ്കുന്ന്, കൊടയത്തൂര്‍ മല, തോണിപ്പാറ എന്നിങ്ങനെ മൂന്നു ചെറുകുന്നുകളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലം ട്രക്കിംഗിന് ഏറ്റവും പറ്റിയതാണ്. അഗസ്ത്യകൂടം സ്ഥാനം : തിരുവനന്തപുരത്തു നിന്ന് 70 കി. മീ. ആകര്ഷണങ്ങള് : അപൂര്‍വ്വ ചെടികളും ഔഷധ സസ്യങ്ങളും പുരാണ കഥാപാത്രമായ അഗസ്ത്യമുനി താമസിച്ചിരുന്ന പ്രദേശമാണ് അഗസ്ത്യവനമെന്ന് വിശ്വസിക്കപ്പെടുന്നു. നിബിഡ വനങ്ങളും മലകയറ്റത്തിന് ഉചിതമായ പ്രദേശങ്ങളും ഇവിടെയുണ്ട്. സഹ്യപര്‍വത നിരകളില്‍ കോണാകൃതിയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ അടിയോളം ഉയര്‍ന്നു നില്ക്കുന്ന കൊടുമുടിയാണ് അഗസ്ത്യകൂടം. അപൂര്‍വ്വ ചെടികളുടെയും ഔഷധ സസ്യങ്ങളുടെയും പറുദീസയാണീ വനപ്രദേശം. ഈ മലഞ്ചെരുവുകളില്‍ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികള്‍ പൂത്തുലഞ്ഞു നില്ക്കുന്ന ദൃശ്യം വാക്കുകളാല്‍...
Comments
Post a Comment