മധുവിധു ആഘോഷിക്കാൻ കേരളം തന്നെ മികച്ചത്; സംസ്ഥാനത്തിന‌് 3 അവാർഡ‌്,hanimoon best place kerala
January 24, 2019
മധുവിധു ആഘോഷിക്കാൻ കേരളം തന്നെ മികച്ചത്; സംസ്ഥാനത്തിന‌് 3 അവാർഡ‌്
തിരുവനന്തപുരം > ഇന്ത്യയിലെ ഏറ്റവും മികച്ച മധുവിധു ആഘോഷകേന്ദ്രമായി ട്രാവൽ+ലീഷർ ഇന്ത്യ- ദക്ഷിണേഷ്യ മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തു. ഇതിനു പുറമെ മാഗസിന്റെ ഏഴാമത് "റീഡേഴ്സ് ചോയിസ് ഇന്ത്യ ബെസ്റ്റ്' അവാർഡുകൾക്ക് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത്, കുമരകം ലെയ്ക്ക് റിസോർട്ട് എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ച് ഗോൾഡ് പുരസ്കാരം ലഭിച്ചതിനുതൊട്ടുപിന്നാലെയാണ് കേരളത്തിന് ഈ മൂന്ന് അവാർഡ‌് ലഭിക്കുന്നത്.
ഡൽഹി ഐടിസി മൗര്യയിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി. ബെസ്റ്റ് ന്യൂ ഹോട്ടൽ (ഡൊമസ്റ്റിക്) വിഭാഗത്തിലാണ് ഗ്രാൻഡ് ഹയാത്തിന് അവാർഡ് ലഭിച്ചത്. ബെസ്റ്റ് ഡെസ്റ്റിനേഷൻ സ്പാ (ഡൊമസ്റ്റിക്) അവാർഡിനാണ് കുമരകം ലെയ്ക്ക് റിസോർട്ട് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ആഗഗസ്ത‌് മുതൽ ഒക്ടോബർവരെ നടത്തിയ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. 58 അവാർഡാണ് ഇങ്ങനെ നിശ്ചയിക്കുന്നത്.
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയുhttps://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
0 comments