600 രൂപ ചിലവിൽ ഒരു ദ്വീപ് യാത്ര An island travel costing Rs. 600

600 രൂപ ചിലവിൽ ഒരു ദ്വീപ് യാത്ര പോയാലോ?




ദ്വീപ് എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയെപ്പോലെയും നിങ്ങളുടെ മനസ്സിലും ആദ്യം ഓടിയെത്തിയത് ലക്ഷദ്വീപ് തന്നെ ആയിരിക്കും. എന്നാൽ ഇത് മറ്റൊരു ദ്വീപ് ആണ്. കർണാടകയിലെ ഉഡുപ്പി എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന st marys ദ്വീപ്. ഈ ദ്വീപിലേക്ക് വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ എത്താം എന്നാണ് ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്. ഏതൊരു യാത്രയിലും ചിലവ് കുറക്കാൻ ഉള്ള മാർഗം ട്രെയിൻ യാത്ര തന്നെ ആണ്. ഞാനും ഈ യാത്രക്ക് തിരഞ്ഞെടുത്തത് ട്രെയിൻ തന്നെ. ഞാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് യാത്ര തുടങ്ങിയത്.

അന്നൊരു ഞായറാഴ്ച ആയിരുന്നു. എന്റെ എല്ലാ ജോലികളും കഴിഞ്ഞു രാത്രി 12. 30 am നുള്ള ട്രെയിനിൽ ആണ് ഞാൻ യാത്ര ആരംഭിക്കുന്നത്. ഈ സമയം ഞാൻ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടെ ഉണ്ട്. ഈ ട്രെയിൻ രാവിലെ 6. 30 am ന് ആണ് ഉഡുപ്പി എത്തുന്നത്. അതിനാൽ എനിക്ക് റൂം എടുക്കേണ്ട ആവശ്യം ഇല്ല. വിശ്രമം ട്രെയിനിൽ തന്നെ ആവാം. കോഴിക്കോട് നിന്നും ഉഡുപ്പി വരെ ( 300 + km)ട്രെയിൻ ചാർജ് 120 രൂപയാണ്. ഇത് ജനറൽ (local ) ആണെങ്കിൽ മാത്രം. Sleeper ന് ചാർജ് കൂടും. ഞാൻ ജനറൽ തന്നെ തിരഞ്ഞെടുത്തു. അജ്മീർ ലേക്ക് പോവുന്ന ട്രെയിൻ ആയിരുന്നു അത്. രാവിലെ കൃത്യം 6. 30 ന് ഞാൻ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും ഒരു 15 മിനിറ്റ് നടന്നാൽ മെയിൻ റോഡിൽ എത്താം. ഇനി ഓട്ടോ വേണ്ടവർക്ക് ഓട്ടോ വിളിക്കാം. സ്റ്റേഷന് തൊട്ടു താഴെ പ്രീപെയ്‌ഡ്‌ ഓട്ടോ സർവീസ് ഉണ്ട്. 80 രൂപ കൌണ്ടറിൽ അടച്ചാൽ ഉഡുപ്പി ബസ് സ്റ്റാന്റിൽ ഇറക്കി തരും. പക്ഷെ നടക്കുന്നത് ആയിരിക്കും ലാഭം. മെയിൻ റോഡിൽ എത്തിയാൽ അവിടെന്ന് ഉഡുപ്പി സ്റ്റാൻഡിലേക്ക് ബസ് കിട്ടും. 8 രൂപയാണ് ചാർജ്. സ്റ്റാൻഡിൽ എത്തിയാൽ പിന്നേ മാൽപെയിലേക്ക് ബസ് കയറണം. സ്റ്റാൻഡിൽ ഏത് സമയത്തും മാൽപെയിലേക്ക് ബസ് ഉണ്ടാവും. 10 രൂപയാണ് ബസ് ചാർജ്. മാൽപെ ഒരു ഹാർബർ പ്രദേശം ആണ്. അത്കൊണ്ട് തന്നെ അവിടെന്ന് കഴിയുന്നതും ഒന്നും കഴിക്കാതെ ഇരിക്കുക. ചായ പോലും ഒഴിവാക്കുന്നത് ആയിരിക്കും നല്ലത് (അനുഭവം ഗുരു ).ആവശ്യം എങ്കിൽ ബിസ്കറ്റ് പോലെ ഉള്ള പാക്കറ്റ് ഐറ്റംസ് വാങ്ങാം .മാൽപെയിൽ നിന്ന് ഒരു 10 മിനിറ്റ് ഹാർബറിന്റെ അരികിൽ കൂടി നടന്നാൽ ദ്വീപിലേക്ക് ഉള്ള ബോട്ട് സർവീസ് സ്റ്റേഷനിൽ എത്താം.

9.30 ന് ടിക്കറ്റ് കൌണ്ടർ തുറക്കും. 30 പേർ ആയാൽ മാത്രമേ ബോട്ട് എടുക്കുകയുള്ളൂ. 250 രൂപയാണ് ടിക്കറ്റ് ചാർജ്. കുട്ടികൾക്കും പ്രായമായവർക്കും 150 രൂപ മതി. ആവശ്യമെങ്കിൽ 5 രൂപ കൊടുത്തു ബാത്ത്റൂം ഉപയോഗപെടുത്താം. ബോട്ട് എടുക്കുന്ന വരെ കടൽ കാഴ്ചകൾ കണ്ടു വിശ്രമിക്കുകയും ചെയ്യാം. മുക്കാൽ മണിക്കൂറോളം എടുക്കും ബോട്ട് ദ്വീപിൽ എത്താൻ. നല്ല പാട്ട് കേട്ടു വേണമെങ്കിൽ ഡാൻസും ചെയ്തു ബോട്ട് യാത്ര ആസ്വദിക്കാം. ദ്വീപിനോട് അടുക്കുമ്പോൾ ബോട്ടിൽ നിന്ന് മറ്റൊരു ചെറിയ ബോട്ടിലേക്ക് മാറണം. പിന്നേ നേരെ ദ്വീപിലേക്ക്. ദ്വീപിൽ പ്ലാസ്റ്റിക് കയറ്റി വിടില്ല. ചെക്ക് ചെയ്തതിനു ശേഷം മാത്രമേ അകത്തു കയറ്റുകയുള്ളൂ. 4 മണിവരെ ദ്വീപിൽ ചിലവഴിക്കാം.
ഇതിനിടയിൽ എപ്പോ വേണമെങ്കിൽ നമുക്ക് തിരിക്കാം. 4 മണി വരെ ബോട്ട് സർവീസ് ഉണ്ടാവും. നല്ല തെളിഞ്ഞ വെള്ളം തന്നെ ആണ് മറ്റു ടൂറിസ്റ്റു ദ്വീപുകളെ പോലെ ഇവിടുത്തെയും പ്രത്യേകത.

കുടുംബത്തിനും കൂട്ടുകാർക്കും ഹണിമൂൺ ജോഡികൾക്കും ഒരുപോലെ സമയം ചിലവഴിക്കാൻ പറ്റിയ ദ്വീപ് ആണ് st marys. ഉച്ചക്ക് മുൻപ് തിരിക്കുകയാണെങ്കിൽ നല്ലൊരു ഉഡുപ്പി വെജിറ്റേറിയൻ ഊണും കഴിച്ചു 2.30 ന് ഉള്ള ട്രെയിനിൽ നാട്ടിലേക്കു തിരിക്കാം. ഏകദേശം 9.00 pm മണിയോടെ കോഴിക്കോട് എത്താം.

ഏകദേശം 550 – 600 രൂപ മാത്രം ആണ് ഈ യാത്രയിൽ ചിലവ് വരുന്നത്.

പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു

https://www.facebook.com/travelriders.ml/


പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ


https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw

Comments

Popular posts from this blog

കേരളത്തിലെ മനോഹരമായ 30 tourist place കൾ

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 37 സ്ഥലങ്ങള്‍

പക്ഷി സങ്കേതത്തിൽ സഞ്ചാരികളെ അത്ഭുതപ്പെടുത്തിയ കുമരകം പക്ഷി സങ്കേതം Kumarakom Bird Sanctuary is a must visit for bird sanctuary