കേരളത്തിൽ ആപ്പിളും ഓറഞ്ചും കായ്ക്കുന്ന മനോഹരമായ കാന്തല്ലൂർ Kanthalloor is the place where Apple and Orange are present in Kerala
January 26, 2019
കേരളത്തിൽ ആപ്പിളും ഓറഞ്ചും കായ്ക്കുന്ന മനോഹരമായ കാന്തല്ലൂർ
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് കാന്തള്ളൂർ.കേരളത്തിന്റെ പടിഞ്ഞാറൻ ചുരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാന്തള്ളൂർ.
കാന്തല്ലൂരിലേയ്ക്കുള്ള ഒരൊ യാത്രയും പുതിയ പുതിയ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടെയിരിക്കും .. കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന ഈ ഗ്രാമത്തിൽ ആപ്പിളും ക്യാരറ്റും സ്ട്രാബെറിയും കൊണ്ട് സമൃദ്ധമാണ്.മൂന്നാറിലെയ്ക്കു പോകുന്ന സഞ്ചാരികളിൽ അധികവും ഈ മനോഹാരിത ആസ്വദിക്കാതെ മടങ്ങുന്നു.
കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്ക്കും അറിയാത്ത ഒരു കാര്യമാണ്.വിളഞ്ഞു നില്‍കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ.ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്‍.എന്നാല്‍ തണുപ്പിന് അങ്ങനെ സീസണ്‍ ഒന്നും ഇല്ലെത്രെ എപ്പോഴും ഉണ്ടാകും കൊടും വേനലില്‍ പോലും എന്നാണ് പറയുന്നത്.
മൂന്നാറില്‍ നിന്നും മറയൂര്‍ ദിശയില്‍ 50km സഞ്ചരിച്ചാല്‍ കാന്തല്ലൂര്‍ എന്നാ മനോഹരമായ ഗ്രാമത്തില്‍ എത്താം.ആപ്പിള്‍ മാത്രമല്ല.. പ്ലം, സ്ട്രോബെറി, ബ്ലാക്ക് ബെറി, ഓറഞ്ച്, മുസംബി, ലിച്ചി, അവകാടോ, രസ്ബെരി, പീച്ച് തുടങ്ങി പലതരത്തിലുള്ള പഴവര്‍ഗങ്ങളും പച്ചകറികളും സുലഭമായി കൃഷിചെയ്യുന്ന മനോഹരമായ ഗ്രാമം.കുടാതെ പ്രശസ്തമായ മറയൂര്‍ ശര്‍ക്കരയുടെ നാടുകൂടിയാണ് കാന്തല്ലൂര്‍.കരിബിന്‍ ജൂസ് എടുത്ത് ഉരുക്കി ശര്‍ക്കര ഉണ്ടാകുന്നത് കാണാം കൈയോടെ ഫ്രഷ് ശര്‍ക്കരയും ശര്‍ക്കരപാനിയും വാങ്ങാം.മറ്റൊരു സവിശേഷത മുനിയറകളെ സംരക്ഷിക്കുന്ന ആനക്കൊട്ടപാറ പാര്‍ക്ക് ആണ്.ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങികിടകുന്ന ഒരിടം.
എങ്ങനെ എത്തിചേരാം
മുന്നാർ മറയൂര് റോഡ് ,40 km മറയൂര് , മറയൂരിൽ നിന്നും 17 km കാന്തളൂർ , പൊള്ളാച്ചി -ആനമല ,ചിന്നാർ വഴിയും പോകാം
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
0 comments