കുളിരിറങ്ങുന്ന പന്തീരായിരം the beautiful place of panthirayiram
May 01, 2019
കുളിരിറങ്ങുന്ന പന്തീരായിരം
മഞ്ഞിറങ്ങി വരുന്ന ചില കുന്നുകൾ ഇന്നും ബാക്കിയുണ്ട്
ചിലപ്പോൾ വട്ടം വീശി വരുന്ന കാറ്റുകളുണ്ട്.... നാടിറങ്ങിപ്പോയ ചില കിളിപ്പാട്ടുകളുണ്ട്... മുത്തശ്ശികഥകളിലെ കാട്ടുചോലയുണ്ട്.. മഴയുണ്ട്.. മഴച്ചാറലുണ്ട്... നിറം ചാലിച്ച സന്ധ്യകളും നക്ഷത്രം വിതറിയ ആകാശങ്ങളും ഇപ്പോഴുമുണ്ട്....
കാറ്റ് വന്ന് പൂക്കളിലും ഇലകളിലും തഴുകിപ്പോകുന്നുണ്ട്.. മഴ പെയ്ത് തളിരുവരുന്നുണ്ട്... പൂ വിരിയുന്നുണ്ട്.. കായ് നിറയുന്നുണ്ട് ഉതിരുന്നുമുണ്ട്.....
ദൈവത്തിന്റെ വികൃതിത്തരങ്ങളിൽ ഇപ്പോഴും ഇതെല്ലാം നടക്കുന്നുണ്ട്...
ദൈവത്തിന്റെ വികൃതികൾക്കിടയിൽ ജീവിതയാത്രയിൽ മത്സരിച്ചോടി മറന്നു പോയതാണ് ഈ കാറ്റും മഞ്ഞും പൂവും തണലും നിലാവും പാട്ടും...
പുഴുവിൽ നിന്ന് വർണ്ണച്ചിറകുകളിലേക്ക് പിറന്ന് ആരാമത്തിൽ തേൻ നുകരുന്ന ശലഭങ്ങൾ നിങ്ങൾ കാണുന്നില്ലേ... അൽപായു സെങ്കിലും എത്ര മനോഹരമാക്കിയ ജീവിതച്ചിറകുകളാവക്ക്..
അഹംങ്കാരം ഭക്ഷിച്ച് തിരക്കിലേക്കോടി നാം നമ്മുടെ സ്വർഗഭൂമികൾ മറന്നു വെച്ചതാണ്...
സ്വാർഥതയും ആർത്തിയും അഴുക്കു കെട്ടി നാംനശിപ്പിച്ച നമ്മുടെ സ്വർഗഭൂമികളിൽ ബാക്കി വന്ന ഇച്ചിരി ഇടങ്ങൾ ഇന്നും ബാക്കി ഉണ്ട്.....
ജീവിത നേട്ടങ്ങൾ എന്ന് തെറ്റിദ്ധരിച്ച് തിരക്കിൽ പെട്ട് മറന്നു പോവുന്ന നമ്മുടെ ജീവിതങ്ങൾ...
തെറ്റുകാർ നമ്മൾ തന്നെയാണ്.. നമ്മൾ മാത്രമാണ്...
നേടിയെടുക്കുന്നതും നഷ്ടപ്പെടുത്തുന്നതും നമ്മൾ തന്നെ...
വരൂ നമ്മൾക്കാ പഴയ കഥയിലെ കുന്നു തിരഞ്ഞ് പോവാം
മഴവിൽ നിറങ്ങളിൽ ഊഞ്ഞാലുകെട്ടാം
കിളികൾ പാടിയ പാട്ടുകേൾക്കാം.. കാട്ടുചോലയിലെ കുളിര് തേടാം.. മുകളിലെ അത്തിമരത്തണലിൽ കൂട്ട് കൂടാം..
വട്ടം ഇരിക്കാം
പാട്ട് മൂളാം
ഭൂമിയിൽ നക്ഷത്രത്തിളക്കമുള്ള ആകാശമുണ്ട്
നിറം ചാലിച്ച സന്ധ്യയുണ്ട്
നിറം ചാലിച്ച കഥകളുണ്ട്
നിറം മാഞ്ഞ കഥകളും എമ്പാടുമുണ്ട്
എന്നിട്ടും എങ്ങോട്ടാണ് നിങ്ങൾ മത്സരിച്ചോടുന്നത്
ഏത് ക്ഷേത്രത്തിലേക്കാണ് നിങ്ങൾ തർക്കിച്ച് കേറുന്നത്...?
ഏത് പള്ളിക്കുള്ളിലാണ് സ്വർഗം തിരയുന്നത്...?
ഏത് പാപമാണ് നിങ്ങൾ കഴുകിക്കളയേണ്ടത്?
വരൂ ... നമുക്ക് ഈ കുന്നിൻ മുകളിൽ നമ്മുടെ ആകാശങ്ങളിൽ നമ്മുടെ ചിതറിപ്പോയ സ്വപ്നം തിരയാം....
പരന്നു പരന്ന ആകാശഭൂമികളിൽ ചിതറിപ്പോയസ്വപ്നം തിരഞ്ഞ് പോയ ഒരു നാടോടി...
ഭൂമിയിൽ സ്വർഗം തേടിയ നാടോടി....
ലൊക്കേഷൻ .പന്തീരായിരം കുന്നുകളിൽ
കക്കാടംപെയിൽ കോഴിപ്പാറ വാട്ടർ ഫാൾസ് പോകുന്ന വഴിയിൽ
ഇപ്പോൾ ഈ വഴിയിൽ ഫോറസ്റ്റ് പെർമിഷൻ അനുവധിക്കുന്നില്ല
ചില സാമൂഹ്യ വിരുദ്ധരുടെ ശല്യങ്ങൾ നമ്മുടെ കെച്ചു സ്വർഗങ്ങൾ നിഷേധിക്കപ്പെടുന്നു...... കുറച്ച് മുൻപ് നടത്തിയ യാത്രയിൽ നിന്ന്... ....
ഇങ്ങോട്ട് കൊണ്ട് പോവാൻ പാടില്ലാത്തത്...
കോപം.. വെറുപ്പ്..
കെണ്ടുവരേണ്ടത്... അങ്ങോട്ട് കൊണ്ട് പോയ വസ്തുക്കളും.. നിങ്ങൾ കണ്ട കാഴ്ച്ചയുടെ സൗന്ദര്യവും ആത്മാവും...
By :Haseeb rahman chengara
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
പുതിയ യാത്ര അറിവിനായി travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...
Group 1
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj
Group 2
https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v
നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546

0 comments