ആന്ധ്രാപ്രദേശിലെ കൊച്ചുകുടിലിൽ രണ്ട് ദിവസംTwo days in the house of Andhra Pradesh
May 12, 2019
ആന്ധ്രാപ്രദേശിലെ കൊച്ചുകുടിലിൽ രണ്ട് ദിവസം
#തമിഴ്‌നാട് #ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും ...
....
എന്നാൽ അവരുടെ ഒറ്റമുറി വീടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ..?? അങ്ങനത്തെ വീട്ടിൽ അല്ലെങ്കിൽ അവരുടെ ഒരു ഗ്രാമത്തിൽ താമസിക്കാൻ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..
എന്റെ പണ്ടുമുതലേയുള്ള ആഗ്രഹമാണ് അങ്ങനെ ഒരു ഗ്രാമത്തിൽ പോയി കുറച്ചുദിവസം താമസിക്കണമെന്ന്.. അതിനൊരു അവസരം ഇപ്പോഴാണ് കിട്ടിയത്..
ആന്ധ്രാപ്രദേശിലെ ചിത്തൂർ ജില്ലയിലെ ഒരു ഉൾഗ്രാമം.. കോട്ടഗുഡിബെണ്ട... എനിക്ക് പഴേ ഒരു സുഹൃത്തുണ്ട് അവിടെ ..അവിടെ വന്ന് രണ്ടുദിവസം നിന്നോട്ടെ എന്ന ചോദ്യത്തിന് വന്നോളാൻ അവനും.. തിരുപ്പതിയിൽനിന്നും ഏതാണ്ട് 90 കിലോമീറ്റർ.. തിരുപ്പതിയിൽ പോയി മുൻപരിചയം ഉള്ളതുകൊണ്ടും telegu കേട്ടാൽ കുറച്ച് മനസിലാകുമെന്നതുകൊണ്ടും മറ്റൊന്നും ആലോചിക്കാതെ അങ്ങോട്ട് വിട്ടു...
...
വെറുതെ പോയി 2 ദിവസം നിക്കാനായിരുന്നു പ്ലാൻ.. എന്നാൽ അ രണ്ടുദിവസംകൊണ്ട് അ നാട്ടിലെ ജീവിതശൈലി എന്നെ അതിശയിപ്പിച്ചു...
നമ്മുക്കറിയാം ആന്ധ്രായിലും തമിഴ്നാട്ടിലും ഉള്ള വെള്ളത്തിന്റെ പ്രശ്നം..
എന്നാൽ അതിത്ര കാഠിന്യമായി അനുഭവിക്കുന്ന പ്രദേശങ്ങൾ ഉണ്ടെന്ന് അന്നാണ് മനസിലായത്..
..
ഒറ്റമുറി വീട് ... ഒരു ചെറിയ അടുക്കള..
കഴിക്കുന്നത് ഉമ്മറത്തിരുന്ന്...
കുടിക്കാൻ ക്യാൻ വെള്ളം വാങ്ങും ...
വെള്ളമില്ലെങ്കിൽ പിന്നെ എന്തിന് വീട്ടിൽ പൈപ്പ് കണക്ഷൻ... പൈപ്പ് കണക്ഷൻ ഒന്നുമില്ലാത്ത ഒരു ചെറിയ വീടായിരുന്നു എന്റെ സുഹൃത്തിന്റെ .. പിന്നീട് മനസിലായി അ നാട്ടിലെ എല്ലാവരുടെയും വീട് അങ്ങനെ തന്നെയാണെന്ന്..
..
ഒറ്റ മുറി ആയതുകൊണ്ടുതന്നെ ഞങ്ങൾ കിടന്നത് വീടിനു മുകളിൽ ആയിരുന്നു ..
പകൽ നല്ല ചൂടുണ്ടെങ്കിലും ഇ വേനലിൽ രാത്രിയിലും രാവിലെയും അവിടെ അല്പം തണുപ്പുണ്ടായിരുന്നത് ആശ്വാസമായി..
..
കൃഷി വരുമാനം കൊണ്ട് മാത്രം ഒരു കാലത്തു ജീവിച്ചിരുന്ന ഗ്രാമവാസികൾ ഇന്ന് മറ്റുജോലികൾ തേടി പോവുന്ന കാഴ്‌ച്ച...
വെള്ളം ലഭ്യമാവാത്തതുകൊണ്ട് കൃഷി നിർത്തേണ്ട അവസ്ഥ ..
..
കഴിഞ്ഞ കൊല്ലം അവിടെ മഴ പെയ്തിട്ടില്ല..
റോഡ് സൈഡിൽ ഒരു പൈപ്പുണ്ട്.. അതിൽ വരുന്ന വെള്ളമാണ് അ പ്രദേശത്തുകാർക്ക് ആശ്വാസം.. ദൂരെ എങ്ങോ ഡാമിൽ നിന്നും എത്തിക്കുന്നതാണ് അ വെള്ളം...
.
ആന്ധ്രാ സർക്കാർ ഇ വെള്ളത്തിന്റെ പ്രശനം പരിഹരിക്കാൻ എല്ലാ നാട്ടിലൂടെയും കനാൽ ഉണ്ടാക്കി അതിലൂടെ വെള്ളം കടത്തിവിട്ട് ജലക്ഷാമം പരിഹരിക്കാൻ ഉള്ള പുറപ്പാടിലാണ് .. അ തരത്തിലുള്ള ഒരു കനാൽ ഇവിടെയും പണി കഴിപ്പിച്ചിട്ടിരിക്കുന്നതുകാണാം ..
..
..
പ്രധാന കൃഷി മാവ്, തക്കാളി, ഓമക്ക(പപ്പായ).. ചിലയിടങ്ങളിൽ മാത്രമുള്ള കുഴൽ കിണറുകളിൽ അല്പം വെള്ളം ലഭ്യമാണ് .. അങ്ങനെ വെള്ളത്തിന്റെ ലഭ്യത നോക്കി മാത്രമാണ് ഇപ്പോൾ അവിടുത്തെ കൃഷി മുന്നോട്ടുപോകുന്നത്..
കേരളത്തിലേക്ക് വരെ മാങ്ങ കേറ്റിയയക്കുന്ന വലിയ മാവിൻ തോട്ടങ്ങൾ കാണാം.. പക്ഷെ ഇത്തവണ സമയം ആയിട്ടും മാവ് പൂത്തിട്ടില്ലാ.. കാരണം കഴിഞ്ഞ കൊല്ലം മഴ ലഭിക്കാതിരുന്നതുകാരണം ജലക്ഷാമം നേരിടുകയാണ് അവിടം മുഴുവൻ..
..
ചുറ്റുപാടും അങ്ങിങ്ങായി ചെറിയ മലകൾ കാണാം .. നമ്മടെ നാട്ടിലെ പോലെ കാടുള്ള മല അല്ല... ഇത് മുഴുവൻ പാറയാണ്.. ചിലതിന്റെ ഒക്കെ മുകളിൽ ചെറിയ അമ്പലങ്ങളുണ്ട്.. ആഴ്ചയിൽ ഒരിക്കൽ ഒരു പൂചാരി പോയി അവിടെ തിരിതെളിയിക്കും..
ഒരു മല കേറണമെന്ന എന്റെ ആഗ്രഹത്തെ, മലമുകളിൽ കരടി ഉള്ളതുകാരണം ആരും അങ്ങോട്ട് പോവാറില്ലെന്ന് പറഞ്ഞു എല്ലാവരുംകൂടെ പിന്തിരിപ്പിച്ചു ...
..
ദൈവവിശ്വാസത്തിനും ആചാര അനുഷ്ടാനങ്ങൾക്കും ഒരു കുറവും ഇല്ലാത്ത നാടാണ്..
അവിടെയിവിടങ്ങളായി പലയിടത്തും ചെറിയ ചെറിയ അമ്പലങ്ങൾ കാണാം..
..
കോഴിപ്പോരിന് പേരുകേട്ട ഒരു ഗ്രാമം കൂടെയാണ് ഇവിടം .. എല്ലാ വീട്ടിലും പോരിന് പറ്റിയ കോഴികളെയാണ് വളർത്തുന്നത്.. പൊങ്കൽ മാസമാണിവിടെ കോഴിപ്പോര് നടക്കുന്നത്.. സമയം കഴിഞ്ഞതുകൊണ്ട് കോഴിപ്പോര് കാണുകയെന്ന എന്റെ ആഗ്രഹത്തിന് താഴിടേണ്ട അവസ്ഥയായി...
..
സമയം കഴിഞ്ഞുവെങ്കിലും പലരും തമ്മിൽ പണം ബെറ്റുവെച്ച് കോഴിപ്പോര് എപ്പോഴും നടക്കും .. പക്ഷെ അത് പുറത്താരും അറിയില്ല.. കോഴികളെ കൊണ്ട് പൊരുനടത്തുന്നത് അവിടെ ശിക്ഷാർഹമാണ്.. കോഴിപ്പോരിന് പറ്റിയ കോഴികളെ വളർത്തി വിറ്റ് കാശുണ്ടാക്കുന്നവരും ധാരാളമുണ്ട്..
കോഴിപ്പോരിന് പറ്റിയ ഒരു കോഴികുഞ്ഞിന് വില 500 രൂപവരെയാണെങ്കിൽ വലിയ കൊഴിക്കിവിടെ രണ്ടായിരം രൂപമുതൽ രണ്ട്- മൂന്ന് ലക്ഷം രൂപവരെ വരും..
...
...
ഇ തരത്തിലുള്ള അവരുടെ ജീവിതം കണ്ട് എനിക്ക് അതിശയം തോന്നിയെങ്കിലും അവർ ഇതിനോടെല്ലാം പൊരുത്തപ്പെട്ടിരിക്കുന്നു..
2 ദിവസം ഒരു തരത്തിൽ അവിടെ പിടിച്ച് നില്കുവായിരുന്നു..
... ഇനി ഇങ്ങോട്ട് ഒരു ഒരിക്കലും വരില്ലെന്ന തീരുമാനത്തോടെ മൂന്നാം ദിവസം തന്നെ അ ഗ്രാമത്തോട് യാത്ര പറഞ്ഞു ഞാൻ നാട്ടിലേക്ക് തിരിച്ചു...
..
2 ദിവസം കൊണ്ട് അവർ ഒരു ആഴ്ച ഉപയോഗിക്കുന്ന വെള്ളം ഞാൻ കുളിച്ചും നനച്ചും തീർത്തതിന്റെ പരിഭവം എന്റെ കൂട്ടുകാരന്റെ അച്ഛന്റെ മുഖത്ത് കാണാമായിരുന്നു ...
കാഴ്ചകൾ:- https://youtu.be/QYMGVVPC36Q
By:- Bibin joseph
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
പുതിയ യാത്ര അറിവിനായി travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...
Group 1
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj
Group 2
https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v
നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546
0 comments