600 രൂപ ചിലവിൽ ഒരു ദ്വീപ് യാത്ര An island travel costing Rs. 600
600 രൂപ ചിലവിൽ ഒരു ദ്വീപ് യാത്ര പോയാലോ? ദ്വീപ് എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയെപ്പോലെയും നിങ്ങളുടെ മനസ്സിലും ആദ്യം ഓടിയെത്തിയത് ലക്ഷദ്വീപ് തന്നെ ആയിരിക്കും. എന്നാൽ ഇത് മറ്റൊരു ദ്വീപ് ആണ്. കർണാടകയിലെ ഉഡുപ്പി എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന st marys ദ്വീപ്. ഈ ദ്വീപിലേക്ക് വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ എത്താം എന്നാണ് ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്. ഏതൊരു യാത്രയിലും ചിലവ് കുറക്കാൻ ഉള്ള മാർഗം ട്രെയിൻ യാത്ര തന്നെ ആണ്. ഞാനും ഈ യാത്രക്ക് തിരഞ്ഞെടുത്തത് ട്രെയിൻ തന്നെ. ഞാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് യാത്ര തുടങ്ങിയത്. അന്നൊരു ഞായറാഴ്ച ആയിരുന്നു. എന്റെ എല്ലാ ജോലികളും കഴിഞ്ഞു രാത്രി 12. 30 am നുള്ള ട്രെയിനിൽ ആണ് ഞാൻ യാത്ര ആരംഭിക്കുന്നത്. ഈ സമയം ഞാൻ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടെ ഉണ്ട്. ഈ ട്രെയിൻ രാവിലെ 6. 30 am ന് ആണ് ഉഡുപ്പി എത്തുന്നത്. അതിനാൽ എനിക്ക് റൂം എടുക്കേണ്ട ആവശ്യം ഇല്ല. വിശ്രമം ട്രെയിനിൽ തന്നെ ആവാം. കോഴിക്കോട് നിന്നും ഉഡുപ്പി വരെ ( 300 + km)ട്രെയിൻ ചാർജ് 120 രൂപയാണ്. ഇത് ജനറൽ (local ) ആണെങ്കിൽ മാത്രം. Sleeper ന് ചാർജ് കൂടും. ഞാൻ ജനറൽ തന്നെ തിരഞ്ഞെടുത്തു. അജ്...