Chilli is the highest yield in the world
December 31, 2017എരിവിന്റെ ലോകത്തെ രാജാക്കന്മാർ
ലോകത്തെ ഏറ്റവും എരിവുള്ള മുളക് എന്ന ഗിന്നസ് റെക്കോർഡിന് 2007 ൽ അർഹമായ മുളകാണ് ഗോസ്റ്റ് പെപ്പർ അല്ലെങ്കിൽ Bhut jolokia (ചിത്രം). ഇന്ത്യയിലെ ആസാമിൽ ആണ് ഇവ ഉൽപാദിപ്പിക്കുന്നത്. കഴിച്ചാൽ ആമാശയം കത്തുന്ന ഫീലിംഗ് ആയിരിക്കുമത്രേ!.
മുളകിന്റെ എരിവ് നാം അളക്കുന്നത് സ്കോവിൽ യൂണിറ്റിലാണ് Scoville heat units (SHUs).മുളകിലെ എരിവിന് കാരണക്കാരനായ Capsaicin എന്ന രാസപദാർത്ഥത്തിന്റെ അളവാണ് സ്കോവിൽ യൂണിറ്റിന്റെ മാനദന്ധം. സാധാരണ മുളകിന് വെറും 2500 സ്കോവിൽ യൂണിറ്റ് മാത്രം രേഖപ്പെടുത്തുമ്പോൾ ഗോസ്റ്റ് പേപ്പറിന്റെ എരിവ് പത്ത് ലക്ഷം സ്കോവിൽ യൂണിറ്റാണ് !.
പോലീസുകാരും മറ്റും ഉപയോഗിക്കുന്ന പെപ്പർ സ്പ്രേ (pepper spray) യുടെ എരിവ് വരെ രണ്ടുലക്ഷം യൂണിറ്റ് മാത്രമാണ്. അസാമിൽ കാട്ടാനകളെ തടയാൻ സ്മോക്ക് ബോംബ് (smoke bombs)ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നുണ്ടത്രേ. സംഭവം ഇത്ര എരിവുള്ളതാണെങ്കിലും അതിനെ ഒരു വെല്ലുവിളി ആയി ഏറ്റെടുത്ത് കഴിക്കുന്ന നിരവധി വീഡിയോകൾ യൂ-റ്റിയൂബിൽ കാണാൻ സാധിക്കും .
2013 ൽ ഈ ഗിന്നസ് റെക്കോർഡിനെ മറികടന്നത് Carolina Reaper എന്ന മറ്റൊരു മുളകായിരുന്നു. അതിന്റെ എരിവ് 1,569,300 സ്കോവിൽ യൂണിറ്റാണ്. അത് തിന്നാൻ ശ്രമിച്ച രണ്ടു സ്ത്രീകളുടെ യൂട്യൂബ് വീഡിയോ ലോകപ്രസിദ്ധമാണ്. വായിലിട്ട ഉടൻ എരി കൊണ്ട് പുളഞ്ഞു തുപ്പിക്കളഞ്ഞെങ്കിലും ഫലമുണ്ടായില്ല. ശ്വാസം വരെ നിലച്ച് പോകുമെന്ന് കരുതിയ അവസ്ഥയിൽ അവസാനം വെള്ളം കുടിച്ചും വെള്ളം മേലേക്ക് ഒഴിച്ചുമെല്ലാമാണ് എരിവ് ശമിപ്പിച്ചത്.
0 comments