പ്ലാനിങ്ങില്ലാത്ത ഒരു ബൈക്ക് യാത്ര A bike ride without a plan
May 02, 2019
പ്ലാനിങ്ങില്ലാത്ത ഒരു ബൈക്ക് യാത്ര
മലപ്പുറം to ചെന്നൈ ...
യാത്രകളോടായിരുന്നു എന്നും പ്രണയം
തിരിച്ച് യാത്രകൾക്ക് എന്നോടും അതുകൊണ്ട് പ്രണയിച്ചതിനെ നേടിയെടുക്കാൻ ഞാനും ഇഷ്ടപ്പെട്ടിരുന്നു..
പക്ഷെ ഇത് പ്രതീക്ഷിക്കാതെ കിട്ടിയ ഒരു യാത്രയായിരുന്നു...
An unplanned trip
സ്കൂളുകൾക്ക് ഒഴിവ് കിട്ടുകയെന്നത് കുട്ടികളെപ്പോലെ അധ്യാപകർക്കും സന്തോഷമുള്ള കാര്യമാണാല്ലോ.. പാണക്കാട് സ്കൂളിൽ ജോലി ചെയ്യുമ്പോഴാണ് ഒരിക്കൽ നാല് ദിവസം അടുപ്പിച്ചു ലീവ് കിട്ടുന്നത്, കൂടെ ജോലി ചെയ്തിരുന്ന ലിവിൻ ഒരു ചെന്നൈക്കാരനായിരുന്നു..നല്ല ചുറു ചുറുക്കോടെയുള്ള അവന്റെ ഇംഗ്ലീഷ് സംസാരം കേട്ടാൽ ആരും പറയില്ല അവനൊരു തമിഴനാണെന്ന്.. !
എന്തായാലും സ്കൂളിന് ലീവ് കിട്ടിയതല്ലേ ഒരു ട്രിപ്പൊക്കെ പോകാമെന്നു കരുതി ഞാനും സന്തോഷിച്ചിരുന്നു... രണ്ടു ദിവസം മുമ്പ് ചെന്നൈയിൽ നിന്ന് വന്ന അവൻ ഈ ലീവിന് വീട്ടിൽ പോകുന്നില്ല എന്നായിരുന്നു അന്ന് രാത്രി എന്നോട് പറഞ്ഞത്.
ഏതായാലും നീ വീട്ടിൽ പോകുന്നില്ലല്ലോ നീ ഇവിടെയിരിക്ക് ഞാൻ ഫുഡിയിട്ട് വരാം എന്ന് പറഞ്ഞ് ഞാൻ ഭക്ഷണം കഴിക്കാൻ പോയി.. തിരിച്ചു വന്നപ്പോൾ ലിവിനെ കാണുന്നില്ല ഫോൺ വിളിച്ചപ്പോൾ അവൻ പറഞ്ഞു മലപ്പുറത്ത് ബസ് കാത്ത് നിൽക്കയാണെന്ന് നാട്ടിൽ പോകാൻ.. !
'പോകുന്നില്ല എന്ന് പറഞ്ഞ അവൻ' എന്താ പോകാൻ കാരണമെന്ന് അന്വേഷിച്ചപ്പോൾ ഒന്നുമില്ല പേരെന്റ്സ് വരാൻ പറഞ്ഞെന്ന് അവനും.... പിന്നെ അവൻ പറഞ്ഞത് :- എടാ ബസ് വരുന്നത് കാണാനൊന്നും ഇല്ലടാ ഇനിയിപ്പോ എന്തു ചെയ്യും.....?
സത്യത്തിൽ എനിക്കും ഒരു ഐഡിയയും ഇല്ലായിരുന്നു.., പക്ഷെ എന്തോ.! പെട്ടെന്നൊരു ചോദ്യം എന്റെ ഉള്ളിൽ കയറി വന്നു, ഞാനവനോട് ചോദിച്ചു.. "നമുക്ക് ബൈക്കിൽ ചെന്നൈക്ക് വിട്ടാലോ...? "മറുപടി നെഗറ്റീവ് പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് പോസിറ്റീവ് ആയിരുന്നു..
ഒഫ് കോർസ് 😄... പിന്നെ ഒന്നും നോക്കിയില്ല എന്റെ റൈഡിങ് ജാക്കറ്റും തണുപ്പിലിടുന്ന ജാക്കറ്റും പിന്നെ എന്റെ റൈഡിങ് പാർട്ണറായ gixxer ഉം എടുത്ത് നേരെ പിടിപ്പിച്ചു മലപ്പുറത്തേക്ക് ..
അവിടെയെത്തിയപ്പോൾ ksrtc സ്റ്റാൻഡിന്റെ മുമ്പിലുണ്ട് സ്ഥിരം ചിരിയും പാസ്സാക്കി അവൻ നിൽക്കുന്നു. തണുപ്പിലിടുന്ന ജാക്കറ്റ് അവന് കൊടുത്തു.. പെട്ടെന്ന് തന്നെ അവൻ അതിട്ടു.. പിന്നെ നേരെ ഇന്ത്യൻ ഓയിൽ പെട്രോൾ ബങ്കിലേക്ക് riderക്ക് ഫുൾ ടാങ്ക് പെട്രോളും കുടിക്കാൻ കൊടുത്ത് രാത്രി കറക്ട് 10:03ന് ഞങ്ങൾ സ്റ്റാർട്ട് ചെയ്തു ഒരു പ്ലാനിങ്ങും ഇല്ലാത്ത ചെന്നൈ യാത്ര..... !
നമ്മുടെ കേരളമായതിനാൽ റോഡുകളൊക്കെ സൂപ്പറായിരുന്നു.. ഫുൾ കുണ്ടും കുഴിയും.. കടമ്പഴിപ്പുറം മുതൽ പാലക്കാട് വരെ സഹിക്കാൻ വയ്യാത്ത കട്ടർ പോരാത്തതിന് ഒടുക്കത്തെ പൊടിയും.. ഒരു തരത്തിൽ പാലക്കാടെത്തി.. വെറും ഏഴോ എട്ടോ കിലോമീറ്റർ ഞങ്ങൾ താണ്ടിയത് ഒന്നര മണിക്കൂർ കൊണ്ടായിരുന്നു.. !
പാലക്കാട് നിന്ന് ചെന്നൈയിലേക്കുള്ള ഹൈവേയുടെ തുടക്കത്തിൽ തന്നെ ഒരു തട്ട് കടയുണ്ട് അവിടന്ന് ഓരോ കട്ടൻ കാപ്പിയും ഓംലൈറ്റും കേറ്റി ഒരു ഷേക്ക് ഹാൻഡും പാസാക്കി വീണ്ടും യാത്ര തുടർന്നു... വഴിയിൽ കൂട്ടിന് കുറെ റൈഡേഴ്സിനെ കിട്ടിയെങ്കിലും അവരെല്ലാം ബാംഗ്ലൂർ മൈസൂർ റൂട്ടിലേക്കുള്ള ടീംസ് ആയിരുന്നു അതുകൊണ്ട് അവർ victory സിമ്പലും നൽകി മുന്നോട്ട് പോയി... !രാത്രി ആയതുകൊണ്ട് വേറെ ഒന്നും കാണാനില്ലല്ലോ രണ്ടും കല്പിച്ച് ഞങ്ങളങ്ങോട്ട് പിടിപ്പിച്ചു....
നല്ല കംഫോർട് റോഡ് ഏറ്റവും വലിയ അത്ഭുതമായി എനിക്കു തോന്നിയത് പാലക്കാട് ബോർഡർ മുതൽ ചെന്നൈ വരെ ഒരു ഹമ്പ് പോലും കണ്ടില്ല എന്നതാണ്... !പക്ഷെ പെട്രോൾ ബങ്ക് കിട്ടണമെങ്കിൽ atleast ഒരു പതിനഞ്ജ് കിലോമീറ്റർ ഇടവിട്ടാണെന്ന് മാത്രം ഇടയ്ക്കിടെ ഒരുപാട് ടോൾ ബൂത്തുകളുണ്ടായിരുന്നു നമ്മൾ ബൈക്കിൽ ആയതുകൊണ്ട് ഒന്നിലും ടോൾ അടക്കേണ്ടി വന്നില്ല... രാത്രി 3, 4മണി ആയപ്പോൾ തന്നെ ഞങ്ങൾ കോയമ്പത്തൂരും സേലവും കഴിഞ്ഞിരുന്നു... ഓരോ ഒരു മണിക്കൂർ കഴിയുമ്പോഴും tablets കുടിക്കും പോലെ., ഒന്നോ രണ്ടോ ചായയും അകത്തേക്ക് പോയിക്കൊണ്ടിരുന്നു... തമിഴ്‌നാട്ടിലെ ചായ സ്വാദില്ലാത്തതാണെന്നായിരുന്നു എന്റെ കേട്ടു കേൾവി., എന്നാൽ ഞാൻ മനസ്സിലാക്കിയത് അങ്ങനെയല്ല വളരെ സ്വാദുള്ള രസകരമായ ചായയാണ് അവരുടെ ചായ... 'ഗ്ലാസ് ചെറുതാണെങ്കിലും സ്വാദിനുള്ള കാശുണ്ട് 10രൂപ'
നൈറ്റ് റൈഡിങ്ങിൽ താല്പര്യമില്ലാത്ത എന്റെ കൂട്ടുകാരൻ കൂടുതൽ സമയവും ബാക്കിൽ തന്നെയായിരുന്നു എന്തോ എനിക്കറിയില്ല, ബൈക്ക് ഓടിക്കുന്ന സമയം രാത്രി ആയാലും പകലായാലും എനിക്ക് ഉറക്കം വരാറില്ല (ഓടിക്കുമ്പോഴാണ് ബാക്കിൽ ഇരിക്കുമ്പോഴല്ല)
"പ്രണയിനിയോട് സംസാരിക്കുമ്പോൾ ആർക്കെങ്കിലും ഉറക്കം വരുമോ"...!
രാത്രി തുടങ്ങിയ യാത്ര ഏകദേശം രാവിലെ പതിനൊന്ന് മണിക്ക് ഞങ്ങൾ ചെന്നൈയിൽ അവന്റെ ഫ്ലാറ്റിൽ എത്തി......13മണിക്കൂർ നീണ്ട ഒരു യാത്ര... യാത്രയുടെ ക്ഷീണത്തിൽ ഞങ്ങൾ രണ്ടും വല്ലാണ്ടൊന്ന് മയങ്ങിപ്പോയി... പിറ്റേന്ന് രാവിലെ തന്നെ ഇറങ്ങി ചെന്നൈ കാണാൻ.. ആദ്യം തന്നെ "ചെന്നൈ zoo"യിലേക്കായിരുന്നു.
നല്ല സുന്ദരമായ ഒരു വെള്ള ചാട്ടമാണ് കവാടത്തിൽ നിന്ന് ഞങ്ങളെ അങ്ങോട്ട് സ്വാഗതം ചെയ്തത്.
എൻട്രി ഫീസ് കുറച്ച് അധികമാണോ എന്ന് തോന്നിപോയി "50ടിക്കറ്റിനും 35മൊബൈലിനും"മൊബൈലിന് ടിക്കറ്റുള്ളതായിട്ട് ഞാൻ ആദ്യം കാണുന്ന zoo ആയിരുന്നത്... സൈക്കിൾ സവാരിയെല്ലാം ഉള്ള വിശാലമായി പരന്ന് കിടക്കുന്ന ഒരു മൃഗശാല.... മരങ്ങൾ കുറവായതിനാൽ ചൂട് ഞങ്ങളെ കൂടുതൽ നേരം അതിനുള്ളിൽ നിറുത്തിയില്ല എന്നാലും അതിനുള്ളിൽ മുഴുവനായും ഞങ്ങൾക്ക് കാണാൻ സാധിച്ചു..
പിന്നെ ഞങ്ങൾ നേരെ മറീന ബീച്ചിലേക്ക് വെച്ച് പിടിച്ചു എം ജി ആറും, ജയലളിതയും, കരുണാനിധിയുമെല്ലാം അന്ത്യ വിശ്രമം കൊള്ളുന്ന മറീന ബീച്ച്....വൈകുന്നേരമായിരുന്നു ഞങ്ങൾ അവിടെ എത്തിയത്.. അതിനാൽ തന്നെ വൈകുന്നേരത്തെ കടലമ്മയുടെ ഇളം കാറ്റിന്റെ കുളിർമയേൽക്കാൻ ഒരുപാട് പേർ അവിടെ ഉണ്ടായിരുന്നു... വൃത്തിയുടെ കാര്യത്തിൽ നമ്മൾ തന്നെയാണ് തമിഴ്‌നാടിനെ അപേക്ഷിച്ച് മുൻപന്തിയിൽ... എല്ലാവരുടെയും ശവകുടീരങ്ങളും കണ്ട് ഒരു ഭേൽപൂരിയും കഴിച്ച് ചെന്നൈ ഫിനിക്‌സ് മാളിലേക്ക് രാത്രിയാണ് ആ മാൾ കാണാൻ ഭംഗി എന്ന് അവൻ പറഞ്ഞപ്പോൾ അത്രക്ക് ഞാൻ പ്രതീക്ഷിച്ചില്ല... !ഒരു കൊട്ടാരം കണക്കെ പൂമാലകളും ലൈറ്റുകളും ആതിഥ്യ മര്യാദയോടെ വരുന്നവരെ ഉള്ളിലേക്ക് ക്ഷണിക്കുന്ന കവാടത്തിലെ മനുഷ്യനും എല്ലാം വളരെ വ്യത്യസ്തമായിരുന്നു.. കേരളത്തിൽ നിന്ന് ബൈക്കിൽ വന്ന റൈഡേഴ്‌സ് ആണെന്ന് പറഞ്ഞപ്പോൾ അവരുടെ അത്ഭുതം കാണേണ്ടതായിരുന്നു.. ആ കാരണം കൊണ്ട് തന്നെ ചില ഗിഫ്റ്റുകളും വ്യത്യസ്തമായ ഒരു ഐസ് ക്രീമും സമ്മാനമായി ലഭിച്ചു...,
മാളെല്ലാം നടന്ന് കണ്ട് കുറെ ഫോട്ടോസും എടുത്ത് രാത്രി 10:00മണിയോടെ സ്വീകരണം തന്നവരോട് good bye പറഞ്ഞ് അവിടന്ന് ഇറങ്ങി... രാത്രിയും പകലും ഒരുപോലെ ബ്ലോക്കുള്ള ടൗണാണ് ചെന്നൈ.ബ്ലോക്ക് കാരണം വെറും 15km എത്തിപ്പെടാൻ ഞങ്ങൾക്ക് രണ്ട് മണിക്കൂർ വേണ്ടി വന്നു.. ! ചുറ്റിക്കറങ്ങി അവസാനം 12:15 ആയപ്പോൾ ഞങ്ങൾ ഫ്ലാറ്റിൽ എത്തി... പിറ്റേന്ന് പേരറിയാത്ത കുറേ hill സ്റ്റേഷനിലേക്കായിരുന്നു ലിവിൻ എന്നെയും കൊണ്ട് പോയത്... ഈ നാട്ടിലെ ഇവൻ ഇതിന്റെയൊന്നും പേരറിയില്ലെങ്കിൽ പിന്നെ ആരും ഇല്ലാത്ത ഏതെങ്കിലും സ്ഥലമാകും അത് എന്നാണ് ഞാൻ കരുതിയത് എന്നാൽ ഒരു adventure റൈഡും കൂടെ മഞ്ഞ് പുതച്ച താഴ്‌വാര കാഴ്ചയും. സത്യത്തിൽ അത്ഭുതപ്പെട്ടുപോയി ഞാൻ ഈ പൊരി വെയിലുള്ള ചെന്നൈ നഗരത്തിന്റെ മൂലയിൽ ഇങ്ങനെയൊരു hill സ്റ്റേഷനോ... അത്രക്കും സുന്ദരമായിരുന്നത്... വീണ്ടും ചെന്നൈ നഗരത്തിന്റെ ഭംഗി കുറച്ചുകൂടെ ആസ്വദിച്ച് അവന്റെ ഫ്ലാറ്റിലേക്ക് ... പിറ്റേന്ന് രാവിലെ മലപ്പുറത്തേക്ക് തിരിക്കാനുള്ളതിനാൽ പാക്കിങ് ഒക്കെ വേഗം സെറ്റ് ചെയ്ത് കിടന്നു..
അവന്റെ അമ്മയുടെ കൈ കൊണ്ട് ഇട്ടു തരുന്ന ചായയും പൊങ്കലും ഉഴുന്ന് വടയും ദോശയും ഇതായിരുന്നു നാല് ദിവസവും ബ്രേക്ക് ഫാസ്റ്റ്.വല്ലാത്തൊരു ടേസ്റ്റ് ആയിരുന്നു അതിന്ന്...അന്നും അത് കഴിച്ചിട്ടാണ് തിരികെയുള്ള ഓട്ടവും തുടങ്ങിയത്... അവന്റെ അച്ഛനോടും അനിയൻ കെവിനോടും അ മ്മയോടും ഒക്കെ യാത്രപറഞ്ഞ് ഞങ്ങൾ വീണ്ടും തിരിച്ചുള്ള യാത്ര തുടങ്ങി. അങ്ങോട്ട് പോയപ്പോൾ രാത്രി വണ്ടികൾ കുറവായതുകൊണ്ട് വലിയ തിരക്കിലായിരുന്നു തിരിച്ചുവന്നപ്പോൾ നല്ല തിരക്കുണ്ടായിരുന്നു.. കൃത്യം പത്തുമണിക്കായിരുന്നു ഞങ്ങളുടെ തിരിച്ചുള്ള യാത്ര ഞങ്ങൾ തുടങ്ങിയത്. ചെന്നൈ ബിരിയാണിയും കഴിച്ചായിരുന്നു മടക്കം. പഴനി ക്ഷേത്രത്തിന്റെ സൈഡിലൂടെ ആയിരുന്നു ഹൈവേ.. അതുകൊണ്ട് അതും കാണാൻ പറ്റി. തിരിച്ചുള്ള യാത്രയിൽ കോയമ്പത്തൂര് എത്തിയപ്പോൾ ചൂടിൽ നിന്ന് ആശ്വാസം കിട്ടാൻ നല്ലൊരു മഴയും പെയ്തു
പക്ഷേ ആ മഴ കേരളത്തിലേക്കില്ലായിരുന്നു പാലക്കാട് ബോർഡർ കഴിയലോടെ ആ മഴ പോയി. രാത്രി കൃത്യം 12:00 മണിയോടെ പാണക്കാട് ഞങ്ങളുടെ റൂമിൽ ഞങ്ങൾ എത്തി... !ഒരുപാട് രസങ്ങളും ഓർമകളും നൽകിയ പ്ലാനിങ് ഇല്ലാത്ത ആ ചെന്നൈ യാത്ര വല്ലാത്ത ഒരു മെമ്മറി ആയിരുന്നു..
അത്ഭുതമെന്ന് പറയട്ടെ നിർത്താതെയുള്ള തിരിച്ചോട്ടത്തിലും എന്റെ കാർബുറേറ്റർ എൻജിനുള്ള gixxer ഫുൾ comfortable ആയിരുന്നു എന്നതാണ്..
By : Shamsu
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
പുതിയ യാത്ര അറിവിനായി travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...
Group 1
https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj
Group 2
https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v
നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546

0 comments